സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും പാകിസ്താനില്‍ നിന്നാണെന്ന് പാക് അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ഐ.എ) യുടെ മുന്‍ മേധാവി താരിഖ് ഖോസ വെളിപ്പെടുത്തി. മുംബൈ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പാകിസ്താന്‍ നിയോഗിച്ച സംഘത്തെ നയിച്ചത് താരിഖ് ഖോസയായിരുന്നു.
ഡോണ്‍ പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഖോസ മുംബൈ ആക്രമണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ കണ്ടെത്തലുകളെ ശരിവെക്കുന്നത്. അജ്മല്‍ കസബ് പാകിസ്താന്‍ പൗരനാണെന്നും കസബിന്റെ തീവ്രവാദ ബന്ധം പാകിസ്താന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നുവെന്നും സിന്ധ് പ്രവിശ്യയിലെ തട്ടയിലാണ് കസബടക്കം എല്ലാവരും പരിശീലനം നേടിയതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
കറാച്ചിയില്‍ നിന്നാണ് ഭീകരര്‍ക്ക് വി.ഒ.ഐ.പി വഴി നിര്‍ദ്ദേശം നല്‍കിയത്. ഈ സ്ഥലവും വസ്തുക്കളും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഭീകരരുടെ നേതാക്കളെയും സാമ്പത്തിക സഹായം നല്‍കിയവരേയും പാകിസ്താന്‍ അറസ്റ്റ് ചെയ്തിരുന്നു. പാകിസ്താന്‍ തെറ്റ് അംഗീകരിക്കുകയും സത്യം മനസിലാക്കുകയും വേണമെന്നും അദ്ദേഹം ലേഖനത്തില്‍ ആവശ്യപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല