1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2016

സ്വന്തം ലേഖകന്‍: 2002 ലെ മുംബൈ സ്‌ഫോടന പരമ്പര, പ്രതികളില്‍ മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ്. ഡിസംബര്‍ 2002 നും മാര്‍ച്ച് 2003നും ഇടയില്‍ മുംബൈയിലെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടന പരമ്പര നടത്തിയ 10 പേരില്‍ മൂന്നു പേര്‍ക്കകാണ് പോട്ട കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്. ഇതില്‍ ബോംബുകള്‍ സ്ഥാപിച്ച മുസമ്മില്‍ അന്‍സാരിക്ക് മരണം വരെ ജീവപര്യന്തമാണ് ശിക്ഷ.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് അന്‍സാരിക്ക് വധശിക്ഷ തന്നെ നല്‍കേണ്ടതാണെന്നും എന്നാല്‍ അതിന് മുതിരുന്നില്ലെന്നും വിധിയില്‍ പറയുന്നു. വധശിക്ഷ നല്‍കിയാല്‍ ഒരു നിമിഷം കൊണ്ടുകഴിയുമെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ അനുഭവിക്കുന്ന വേദനകള്‍ അറിഞ്ഞ് മരിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് മുസമ്മില്‍ അന്‍സാരിക്ക് മരണം വരെ തടവുശിക്ഷ നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി.

സ്‌ഫോടന പരമ്പരയിലെ മുഖ്യ സൂത്രധാരനായ സാഖ്‌വിബ് നാചന് 10 വര്‍ഷത്തെ തടവാണു വിധിച്ചത്. ഫര്‍ഹാന്‍ ഖോട്ട്, വാഹിദ് അന്‍സാരി എന്നിരാണ് ജീവപര്യന്തം ലഭിച്ച മറ്റ് രണ്ടുപേര്‍. ബാക്കിയുള്ള ആറുപേര്‍ക്ക് രണ്ടു മുതല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ചു.

പ്രതികളില്‍നിന്ന് ഈടാക്കുന്ന നഷ്ടപരിഹാര തുകയുടെ 75 ശതമാനം (9.45 ലക്ഷം രൂപ) ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിക്കും ബാക്കിയുള്ളത് മുളുന്ദ് സ്‌ഫോടനത്തില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്കുണ്ടായ നാശനഷ്ടത്തിനായി നല്‍കാനും കോടതി ഉത്തരവിട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.