
സ്വന്തം ലേഖകൻ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും നിരോധിത സംഘടനയായ ജമാഅത്ത് ഉദ്ദവയുടെ തലവനുമായ ഹാഫീസ് സയീദിനെ പാകിസ്താന്‍ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചു. രണ്ട് തീവ്രവാദ കേസുകളിലാണ് സയീദിന് 10 വര്‍ഷം തടവ് ലഭിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് ഹാഫിസ് സയീദിനെ പാകിസ്താനില്‍ അറസ്റ്റ് ചെയ്തത്.
ജമാഅത്ത് ഉദ്ദവയുടെ തലവന്‍ ഹാഫിസ് സയീദ് ഉള്‍പ്പെടെ സംഘടനയിലെ നാല് നേതാക്കളെ ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി രണ്ട് കേസുകളില്‍ ശിക്ഷിച്ചുവെന്ന് കോടതി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഹാഫിസ് സയീദ്, അദ്ദേഹത്തിന്റെ സഹായികളായ സഫര്‍ ഇക്ബാല്‍, യഹ്യാ മുജാഹിദിന്‍ എന്നിവരെ പത്തര വര്‍ഷം വീതം തടവിനും സയീദിന്റെ ബന്ധു അബ്ദുള്‍ റഹ്മാന്‍ മക്കിയ്ക്ക് ആറ് മാസത്തെ തടവിനുമാണ് ശിക്ഷിച്ചത്.
2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു ഹാഫിസ് സയീദ്. 166 പേരാണ് 2008-ലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിനുശേഷം ഹാഫിസ് സയീദിനെതിരേ കര്‍ശന നടപടി വേണമെന്ന് ഇന്ത്യ ആഗോളതലത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്ട്ര സഭയും യു.എസും ആഗോള തീവ്രവാദിയായിയായി പ്രഖ്യാപിച്ചിരുന്നു. ഹാഫിസ് സയീദിന്റെ തലയ്ക്ക് 10 മില്യണ്‍ ഡോളറും പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല