1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2015

മെക്‌സിക്കോയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമാണ് പികൊ ഡെ ഒറിസബാ. വിനോദത്തിനും സാഹസത്തിനുമായി ആളുകള്‍ മൗണ്ടന്‍ ക്ലൈംബിംഗ് നടത്തുന്ന സ്ഥലമാണിത്. മഞ്ഞ് മൂടി കിടക്കുന്ന ഈ മലനിരയില്‍നിന്ന് കഴിഞ്ഞ ദിവസം 55 വര്‍ഷത്തോളം പഴക്കമുള്ള രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു.

കഴിഞ്ഞ ദിവസം മൗണ്ടന്‍ ക്ലൈംബിംഗിനെത്തിയ ആളുകള്‍ മലയുടെ ആയിരം അടി ഉയരത്തില്‍ തലയോട്ടി കണ്ടതായി ലോക്കല്‍ സിവില്‍ പ്രൊട്ടക്ഷന്‍ മൗണ്ടനിയേഴ്‌സില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് 12 പേര് അടങ്ങുന്ന സംഘം പരിശോധനയ്ക്ക് ഇറങ്ങിയത്. ഇവര്‍ക്ക് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയിരിക്കുന്നത്. മമ്മിഫൈഡ് ബോഡിസ് എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഇതിനെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രണ്ട് മൃതദേഹങ്ങളും തമ്മില്‍ ഏകദേശം 400 അടിയുടെ വ്യത്യാസമുണ്ട്. കനത്ത മഞ്ഞ് വീഴ്ച്ചയും മൂടല്‍ മഞ്ഞും ഉണ്ടായിരുന്നതിനാല്‍ മൃതദേഹങ്ങള്‍ തേടിയിറങ്ങിയവരില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് അവിടെ എത്തിച്ചേരാന്‍ സാധിച്ചത്. ബാക്കിയുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടി.

രണ്ട് മൃതദേഹങ്ങള്‍ കണ്ടുകിട്ടിയെന്ന വാര്‍ത്ത പരന്നതോടെ മെക്‌സിക്കോയില്‍നിന്നും സ്‌പെയിനില്‍നിന്നും നിരവധി ആളുകള്‍ ഫോണ്‍ ചെയ്യുന്നുണ്ട്. മുന്‍പ് കാണാതെ പോയ തങ്ങളുടെ ബന്ധുവാണോ അതെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. 55 വര്‍ഷം മുന്‍പുണ്ടായ ഹിമപാതത്തില്‍ മരിച്ചവരായിരിക്കാം ഇവരെന്ന പ്രാഥമിക നിഗമനത്തിലാണഅ അധികൃതര്‍.

നിരവധി അപകടങ്ങളും മരണങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ക്ലൈംപേഴ്‌സിന്റെ ഇഷ്ട സ്‌പോട്ടുകളില്‍ ഒന്നാണിത്. 1800 അടി ഉയരമുണ്ട് ഈ പര്‍വതത്തിന്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.