1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2015

കൊലക്കുറ്റം തെളിയിക്കപ്പെട്ടിട്ടും, ശിക്ഷിക്കപ്പെട്ടിട്ടും അഞ്ച് ദിവസം കൂടമ്പോള്‍ ഓരോ കൊലയാളി വീതം ജയില്‍വിട്ട് പുറത്തുവരുന്നുണ്ടെന്ന് കണക്കുകള്‍. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മാത്രം കണക്കാണിത്. ഓരോ അഞ്ച് ദിവസം കൂടുമ്പോഴും ഓരോ കുറ്റവാളി വീതം ഇടക്കാല ജയില്‍ മോചനം തേടി പുറത്തിറങ്ങാറുണ്ടെന്ന് ബെല്‍ഫാസ്റ്റ് ടെലിഗ്രാഫ് റിപപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ആറു മാസത്തിനിടെ 40 കൊലയാളികള്‍ക്ക് വിവിധ ഘട്ടങ്ങളായി ഇവിടെ ജാമ്യം അനുവദിച്ച് നല്‍കിയിട്ടുണ്ട്.

ജയില്‍ അധികൃതര്‍ ഇത്തരത്തില്‍ കൊലയാളികളെ നിയമത്തിന്റെ പിടിയില്‍നിന്ന് സ്വതന്ത്രരാക്കുമ്പോള്‍ അവര്‍ പൊതുസമൂഹത്തിന് നേരെ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ലെന്ന വിമര്‍ശനം ശക്തമാണ്.

കൊലയാളികള്‍ക്ക് ഇടക്കാല പരോള്‍ അനുവദിക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് എത്ര പേരെ ജയിലില്‍നിന്ന് വിട്ടയച്ചെന്ന് പറഞ്ഞത്. കഴിഞ്ഞ ആഴ്ച്ചയില്‍ പരോള്‍ ലഭിച്ച് പുറത്തിറങ്ങിയ രണ്ട് കൊടും കുറ്റവാളികള്‍ ജയിലിലേക്ക് മടങ്ങാതെ ഒളിവില്‍ പോയതാണ് ഈ വിഷയം മാധ്യമ ശ്രദ്ധയിലേക്ക് വരാന്‍ ഇടയാക്കിയത്.

കുറ്റവാളികള്‍ക്ക് പരോള്‍ അനുവദിക്കുന്നത് സാധാരണയായി നടക്കാറുള്ളതാണ്. ജീവപര്യന്തം തടവിന് ശിക്ഷിച്ചവര്‍ക്കാണ് ഏറെയും പരോള്‍ അനുവദിക്കാറ്. ജയില്‍ കാലാവധിയുടെ അവസാന മൂന്ന് വര്‍ഷങ്ങളിലാണ് പരോള്‍ അനുവദിക്കപ്പെടുന്നതെന്നും നോര്‍ത്ത് അയര്‍ലന്‍ഡ് പൊലീസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.