1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2022

സ്വന്തം ലേഖകൻ: രാജ്യത്തെ പൊതുസ്ഥലങ്ങളിൽ മാലന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് മുന്നറിയിപ്പമായി മസ്കറ്റ് നഗരസഭ. മസ്‌കറ്റിലെ അൽ ജബൽ ബൗഷർ സ്ട്രീറ്റിന്റെ മുകളിൽ നിന്നും എടുത്ത ഏതാനും ചിത്രങ്ങൾ ഉൾപ്പടെയാണ് മുന്നറിയിപ്പുമായി നഗരസഭ രംഗത്തെത്തിയിരിക്കുന്നത്. മസ്കറ്റ് നഗരസഭ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ആണ് വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയരുത് എന്നാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

മാലിന്യങ്ങൾ വലിച്ചറിഞ്ഞാൻ അത് പരിസ്ഥിതിയെ വളരെ ദേഷകരമായി ബാധിക്കും ഇത് വലിയ പ്രശ്നങ്ങൾ ആണ് ഉണ്ടാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ക്യാമ്പയിൻ നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. പരിസ്ഥിതിയെ ദോഷകരമായി എങ്ങനെ ബാധിക്കുന്നു എന്നത് തന്നെയായിരിക്കും വിഷയം. വിനോദ സഞ്ചാരികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ള സ്ഥലങ്ങളിൽ എല്ലാവരും ശുചിത്വം പാലിക്കണം. അവിടെ വെച്ചിരിക്കുന്ന നിർദേശങ്ങൾ പാലിക്കണം. ഇത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്.

ഇവിടെ എത്തുന്ന സഞ്ചാരികൾ അവർക്ക് നൽകിയിരിക്കുന്ന നിർദേശങ്ങൾ ശക്തമായി പാലിക്കണം. ഓരോ സഞ്ചാരിയും ഇത് ഉറപ്പുവരുത്തണം. നഗരസഭ പുറത്തിറക്കിയ സന്ദേശത്തിൽ ആണ് ഇക്കാര്യം പറയുന്നത്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ കനത്ത പിഴയാണ് ഈടാക്കുന്നത്. 100 ഒമാനി റിയാലാണ് (21,000ല്‍ അധികം ഇന്ത്യന്‍ രൂപ) പിഴ നൽകേണ്ടി വരും. മാലിന്യം നിക്ഷേപിക്കേണ്ട സ്ഥലങ്ങളിൽ അത് നിക്ഷേപിക്കണമെന്ന് മസ്കറ്റ് മുൻസിപാലിറ്റി നൽകിയ മുന്നറിയിപ്പിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.