സ്വന്തം ലേഖകന്‍: ലാളിച്ചു കൊതിതീരും മുമ്പെ മരണം കൊണ്ടുപോയത് 16 വര്‍ഷം കാത്തിരുന്നു കിട്ടിയ മുത്തിനെ; സമൂഹമാധ്യമങ്ങളില്‍ കണ്ണീരായി വാഹനാപകടത്തില്‍ മരിച്ച രണ്ടു വയസുകാരി; അപകടത്തില്‍ പിതാവും വയലില്‍ വാദകനുമായ ബാലഭാസ്ക്കറിനും ഭാര്യയ്ക്കും ഗുരുതര പരിക്ക്. കഴക്കൂട്ടത്തിനു സമീപം ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ കാറപകടത്തിലാണ് തേജസ്വിനി മരിച്ചത്.
കാറിന്റെ മുന്‍സീറ്റില്‍ ബാലഭാസ്കറിന്റെ മടിയില്‍ കുട്ടി ഇരിക്കുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് പോലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 2000ലാണ് ബാലഭാസ്കറും ലക്ഷ്മിയും വിവാഹിതരായത്. 16 കൊല്ലത്തെ കാത്തിരിപ്പിനു ശേഷമാണ് ഈ ദമ്പതിമാര്‍ക്കു തേജസ്വിനിയെ ലഭിച്ചത്. ഒരു കുഞ്ഞു പിറക്കാനായി പ്രാര്‍ഥനയും നേര്‍ച്ചയും ഒട്ടേറെ നടത്തിയിരുന്നു ഈ ദമ്പതിമാര്‍.
കുട്ടിയുമൊത്ത് തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അമ്മയുടെ താരാട്ടും വയലിനില്‍ അച്ഛന് തീര്‍ക്കുന്ന മാന്ത്രികനാദവും കേള്‍ക്കാന്‍ ഇനി അവളില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ് ബാലഭാസ്കറും ഭാര്യയും. തേജസ്വിനിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല