1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2021

സ്വന്തം ലേഖകൻ: ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്കായി മുസഫയിൽ സ്ഥിരം കേന്ദ്രം യാഥാർഥ്യമായി. ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസങ്ങളിൽ തന്നെ നൂറിലേറെ അപേക്ഷകളാണ് ലഭിച്ചത്. അബുദാബി മലയാളി സമാജത്തിലെ താൽക്കാലിക കേന്ദ്രം കൊവിഡ് നിയന്ത്രണം മൂലം പ്രവർത്തന രഹിതമായതോടെ ഈ മേഖലയിലെ പ്രവാസി ഇന്ത്യക്കാരുടെ പ്രയാസം മനോരമ റിപ്പോർട്ടു ചെയ്തിരുന്നു.

ഇതാണ് സ്ഥിരം സേവന കേന്ദ്രത്തിലേക്കു നയിച്ചത്. പുറംസേവന കരാർ കമ്പനിയായ ബിഎൽഎസ് ഇന്റർനാഷനൽ സർവീസ് ലിമിറ്റഡിന്റെ ശാഖയാണ് തുറന്നത്. മുസഫ വ്യവസായ മേഖല 25ൽ അബുദാബി ലേബർ കോടതിക്കും ഡാന്യൂബ് ഹോംസിനും സമീപം ക്യൂബ്സ് പാർക്ക് ബ്ലോക്ക് നാലിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. പാസ്പോർട്ടുമായ ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും.

ഒരു വർഷത്തിനകം കാലാവധി തീരുന്നവർക്കും പാസ്പോർട്ട് പുതുക്കാം. പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ അപേക്ഷകൾ സ്വീകരിക്കില്ല. മുസഫ, മുഹമ്മദ് ബിൻ സായിദ് സിറ്റി, ബനിയാസ്, അൽവത്ബ, റുവൈസ്, ഗുവൈഫാത്ത് തുടങ്ങിയ സ്ഥലങ്ങളിലുള്ള ഇന്ത്യക്കാർക്കു നഗരത്തിൽ പോകാതെ തന്നെ പാസ്പോർട്ട് സേവനങ്ങൾ നടത്താൻ സാധിക്കും. തൊഴിലാളി താമസ മേഖലയായതിനാൽ തൊഴിലാളികൾക്കും ഏറെ അനുഗ്രഹമാകും പുതിയ കേന്ദ്രം.

സുരക്ഷാ കാരണങ്ങളാൽ 60ന് മുകളിലും 12നു താഴെയുമുള്ളവർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്കു പകരം കമ്പനി പ്രതിനിധിയോ (പിആർഒ) ചുമതലപ്പെടുത്തിയ ആളോ എത്തിയാൽ മതിയെന്ന് അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.