1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2016

സ്വന്തം ലേഖകന്‍: മുത്തലാക് ഭരണഘടനാ വിരുദ്ധമെന്ന് അലഹാബാദ് ഹൈക്കോടതി വിധി, സ്ത്രീകളുടെ അവകാശ ലംഘനമെന്നും നിരീക്ഷണം. മൂന്ന് തവണ തലാക്ക് ചൊല്ലുന്നതിലൂടെ സ്ത്രീകളില്‍ നിന്നും പുരുഷന്മാര്‍ക്ക് വിവാഹമോചനം സാധ്യമാക്കുന്ന ഇസ്‌ളാമിക ആചാരത്തിനെതിരെ നിരവധി സ്ത്രീകളാണ് വിവിധ കോടതികളില്‍ പരാതിയുമായി എത്തിയിരിക്കുന്നത്.

മുസ്‌ളീം വ്യക്തി നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ആചാരം ഇസ്‌ളാമിക സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മേലുള്ള ലംഘനമാണെന്ന് കോടതി വിലയിരുത്തി. ഒരു വ്യക്തി നിയമവും ഭരണഘടനയ്ക്ക് മുകളിലല്ലെന്നും കോടതി പറഞ്ഞു. നിയമത്തിന് എതിരേ സുപ്രീംകോടതിയില്‍ അനേകം സ്ത്രീകളാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്കും ലിംഗപരമായ സമത്വത്തിനും എതിരാണ് നിയമമെന്ന് നേരത്തേ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരും നിലപാട് വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഓള്‍ ഇന്ത്യാ മുസ്‌ളീം വ്യക്തിഗത നിയമ ബോര്‍ഡ് നിയമത്തെ ന്യായീകരിച്ച് രംഗത്ത് വന്നിരുന്നു.

ഒരു ഇസ്‌ളാമിക സ്ത്രീയെ കൊല്ലുന്നതിനേക്കാള്‍ നല്ല കാര്യമാണ് മുത്തലാക്ക് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നതെന്നായിരുന്നു ഇവരുടെ ന്യായീകരണം. തികച്ചും മതപരമായ കാര്യങ്ങളെ കോടതിയില്‍ വെല്ലുവിളിക്കുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.