1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2021

സ്വന്തം ലേഖകൻ: മ്യാൻമറിൽ പട്ടാള ഭരണത്തിനെതിരെ തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്ക് ഇന്ന് തുടങ്ങും. ജനാധിപത്യം പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് 9 തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. പ്രധാന നഗരമായ യാങ്കൂണിൽ ഇന്നലെയും സമരക്കാർക്കു നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. വെടിവയ്പുണ്ടായതായും റിപ്പോർട്ടുണ്ട്. ഒട്ടേറെപ്പേർ അറസ്റ്റിലായി.

ഓങ് സാൻ സൂ ചിയുടെ കക്ഷിയായ നാഷനൽ ലീഗ് ഫോർ ഡമോക്രസിയുടെ പ്രവർത്തകൻ‌ പൊലീസ് കസ്റ്റഡിയിൽ മരിച്ചു. മർദനമേറ്റാണു മരണമെന്നു പാർട്ടി ആരോപിച്ചു. പട്ടാള അട്ടിമറി നടന്ന ഫെബ്രുവരി ഒന്നിനുശേഷം എൻഎൽഡി നേതാക്കൾ അടക്കം 1700 ൽ ഏറെപ്പേരെ അറസ്റ്റ് ചെയ്തു തടവിലാക്കിയിട്ടുണ്ട്. പൊലീസ് നടപടിയിൽ 50 പേരെങ്കിലും കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടന റിപ്പോർട്ട് പറയുന്നു.

അതിനിടെ പ​​​​ട്ടാ​​​​ള ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ വി​​​​സ​​​​മ്മ​​​​തി​​​​ച്ച പോ​​​​ലീ​​​​സു​​​​കാ​​​​ർ കു​​​​ടും​​​​ബ​​​​ സ​​​​മേ​​​​തം ഇ​​​​ന്ത്യ​​​​യി​​​​ൽ അ​​​​ഭ​​​​യം തേ​​​​ടുന്നതായി റിപ്പോർട്ട്. ഇ​​​​വ​​​​രെ വി​​​​ട്ടു​​​​കി​​​​ട്ടണം എ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മ്യാ​​​​ൻ​​​​മ​​​​ർ ഇ​​​​ന്ത്യ​​​​ക്കു ക​​​​ത്തു ന​​​​ല്കി. എ​​​​ട്ടു പോ​​​​ലീ​​​​സു​​​​കാ​​​​രും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും അ​​​​ട​​​​ക്കം മു​​​​പ്പ​​​​തോ​​​​ളം പേ​​​​രാ​​​​ണ് അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ന്ന് മി​​​​സോ​​​​റാ​​​​മി​​​​ലെ​​​​ത്തി​​​​യ​​​​തെ​​​​ന്നു ച​​​​ന്പാ​​​​യി ജി​​​ല്ല​​​യി​​​ലെ ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ മ​​​​രി​​​​യ സു​​​​വാ​​​​ലി റോ​​​​യി​​​​ട്ടേ​​​​ഴ്സ് വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​യോ​​​​ടു പ​​​​റ​​​​ഞ്ഞു.

മ്യാ​​​​ൻ​​​​മ​​​​റി​​​​ലെ ഫ​​​​ലാം ജി​​​​ല്ലാ അ​​​​ധി​​​​കൃ​​​​ത​​​​രാ​​​​ണ് ഇ​​​​വി​​​​രെ വി​​​​ട്ടു​​ന​​​​ല്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യു​​​​ള്ള സൗ​​​​ഹൃ​​​​ദം നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ ഇ​​​​താ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്ന് ക​​​​ത്തി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​മ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​യി​​​​രി​​​​ക്കും തു​​​​ട​​​​ർ​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ന്നു മ​​​​രി​​​​യ വ്യ​​​​ക്ത​​​​മാ​​​​ക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.