സ്വന്തം ലേഖകന്‍: മ്യാന്‍മറില്‍ സൈന്യത്തിന്റെ ഉരുക്കു മുഷ്ടി അയക്കുമെന്ന് പുതിയ പ്രസിഡന്റ്; ഭരണഘടന ഭേദഗതി ചെയ്യും. സൈന്യം തയാറാക്കിയ ഭരണഘടന ഭേദഗതി ചെയ്യുമെന്നു പുതുതായി അധികാരമേറ്റ പ്രസിഡന്റ് വിന്‍ മയന്റ് വ്യക്തമാക്കി. മ്യാന്‍മര്‍ ദേശീയ നേതാവ് ഓങ് സാന്‍ സൂചിയെ നോക്കുകുത്തിയാക്കി സൈന്യത്തിന് പ്രധാന സ്ഥാനങ്ങളെല്ലാം നല്‍കുന്ന രീതിയിലാണ് മ്യാന്‍മറിന്റെ നിലവിലെ ഭരണഘടനയുള്ളത്.
ജനാധിപത്യ ഫെ!ഡറല്‍ രാഷ്ട്രത്തിനു രൂപം നല്‍കുന്നതിനായി ഭരണഘടന ഭേദഗതി വരുത്തുകയാണ് ലക്ഷ്യം. നിയമവാഴ്ചയ്ക്കും രാഷ്ട്രത്തിന്റെ ഐക്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മ്യാന്‍മറിന്റെ 2008ലെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള നീക്കം രാജ്യത്തെ അധികാരങ്ങള്‍ കയ്യാളുന്ന സൈനിക തലവന്മാര്‍ക്കു വെല്ലുവിളിയാണ്.
മ്യാന്‍മറില്‍ 25 ശതമാനം പാര്‍ലമെന്റ് സീറ്റുകളും സുരക്ഷാ കാര്യങ്ങളിന്മേലുള്ള നിയന്ത്രണവും ഇപ്പോഴും സൈന്യത്തിന്റെ കൈവശമാണ്. ആരോഗ്യനില മോശമായതിനെ തുടര്‍ന്നു ടിന്‍ ച്യാവ് കഴിഞ്ഞയാഴ്ച സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണു പുതിയ പ്രസിഡന്റ് മ്യാന്‍മറില്‍ അധികാരമേറ്റത്. 1988 ല്‍ ജനാധിപത്യ പ്രക്ഷോഭത്തില്‍ പട്ടാളഭരണകൂടത്തിനെതിരെ സൂചിക്കൊപ്പം നിന്നു പോരാടി തടവിലായ നേതാവാണു വിന്‍ മയന്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല