സ്വന്തം ലേഖകന്‍: നജ്‌റാനിലെ ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഓഡിയോ സന്ദേശം, സൗദിയിലെ ഷിയാകളെയും സൈനികരേയും കൊല്ലുമെന്ന് ഭീഷണി. സ്‌ഫോടനത്തിന് ശേഷമാണ് ഓഡിയോ സന്ദേശം പൊലീസിന് ലഭിച്ചത്. ഇസ്ലാമിക് സ്റ്റേറ്റാണ് ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഷിയ മുസ്ലിങ്ങളിലെ തന്നെ പ്രത്യേക വിഭാഗമായ ഇസ്മയിലികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് നജ്‌റാന്‍. സൗദിയെമന്‍ അതിര്‍ത്തിയിലാണ് നജ്‌റാന്‍. ഇസ്മയിലികളെ തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതായി മൂന്ന് മിനിട്ടോളം വരുന്ന ഭീഷണി സന്ദേശത്തില്‍ പറയുന്നു. ‘ഇസ്മയിലികളേ ഇവിടെ സുഖമായി ജീവിയ്ക്കാമെന്ന് നിങ്ങള്‍ ഒരിയ്ക്കലും സ്വപ്‌നം കാണേണ്ട’ ഇതാണെന്റെ ആദ്യ സന്ദേശമെന്ന് ആക്രമണം നടത്തിയ അബു ഇഷാഖ് അല്‍ ഹിജാസി പറയുന്നു.
രണ്ടാമത്തെ ഭീഷണി സൗദി സൈന്യത്തോട് തന്നെയാണ്.’ ബഹുദൈവ ആരാധന നടത്തുന്നവരെ സംരക്ഷിയ്ക്കുന്നവരേ നിങ്ങളുടെ വീട്ടിലും ഓഫീസിലുമൊന്നും നിങ്ങള്‍ സുരക്ഷിതരല്ല ഞങ്ങള്‍ നിങ്ങളെയെല്ലാം ലക്ഷ്യം വയ്ക്കുന്നു’അബു ഇഷാഖിന്റെ ഓഡിയോ സന്ദേശത്തില്‍ പറയുന്നു.
സൗദിയിലെ ഇസ്മയിലികളെ ഐസിസ് ലക്ഷ്യം വയ്ക്കുന്നതായി ഓഡിയോ സന്ദേശത്തില്‍ നിന്നും വ്യക്തമാണ്. സൗദിയിലെ ഷിയാകള്‍ക്ക് മേല്‍ ആക്രമണം നടത്താന്‍ യുവാക്കളായ സുന്നികളോട് ഐസിസ് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല