രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെത്തി. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സാഹിദ് അല്‍ നഹ്യാന് മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. അബുദാബി ഏയര്‍പോര്‍ട്ടില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് യുഎഇ ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഇന്ത്യന്‍ അംബസിഡര്‍ ടിപി സീതറാമും മോദിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
വിമാനതാവളത്തില്‍ നിന്നും എമിറേറ്റ്സ് ഹോട്ടലില്‍ എത്തിയ മോദി, അവിടെ വിശ്രമത്തിന് ശേഷം അബുദാബിയിലെ ഗ്രാന്റ് മോസ്കിലെത്തി അറബ് സമൂഹത്തിലെ മുസ്ലീം വൈവിധ്യത്തിന്റെ പ്രതീകമായ ഗ്രാന്റ് മോസകില് അരമണിക്കൂറോളം ചെലവിട്ട ശേഷമാണ് നരേന്ദ്ര മോദി മടങ്ങിയത്. ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്ന യുഎഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഖബറിടവും മോദി സന്ദര്‍ശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല