1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2019

സ്വന്തം ലേഖകൻ: യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ പരീക്ഷണശാലയിൽ സൃഷ്ടിച്ചെടുത്ത ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ നെതർലൻഡ്സ് ഗവേഷകർ 10 ഇനം ചെടികൾ നട്ടുവളർത്തി. ഇതിൽ ഒൻപതെണ്ണവും നന്നായി വളരുകയും അവയിൽനിന്ന് വിളവെടുക്കുകയും ചെയ്തു.

ചൊവ്വയിലും ചന്ദ്രനിലും ഭാവിയിൽ മനുഷ്യന്റെ കുടിയേറ്റത്തിനുള്ള വലിയ സാധ്യതകളിലേക്കുള്ള പുതിയ ചുവടുകൂടിയാണ് അവിടെ കൃഷി സാധ്യമാണെന്ന കണ്ടെത്തൽ. നെതർലൻഡ്സിലെ പ്രശസ്തമായ വാഹനിങെ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ തക്കാളി, ചീര, മുള്ളങ്കി, വരക്, പയർ, ആശാളി, വെളുത്തുള്ളിപ്പുല്ല് എന്നിവയടക്കമുള്ളവയാണ് കൃഷി ചെയ്തത്.

ചൊവ്വയിൽ അകപ്പെട്ടു പോയ ബഹിരാകാശ സഞ്ചാരി അവിടെ ഉരുളക്കിഴങ്ങു കൃഷി ചെയ്യുന്ന രംഗം 2015 ൽ പുറത്തിറങ്ങിയ ‘ദ് മാർഷ്യൻ’ എന്ന ഹോളിവുഡ് സിനിമയിൽ ഉണ്ടായിരുന്നു. ആ രംഗത്തോടാണ് ചിലർ നാസയുടെ പുതിയ നേട്ടത്തെ താരതമ്യപ്പെടുത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.