1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2016

സ്വന്തം ലേഖകന്‍: ചന്ദ്രനില്‍ പുതിയ ബഹിരാകാശ നിലയം ഉണ്ടാക്കാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, രാജ്യാന്തര ബഹിരാകാശ നിലയം ആര്‍ക്കും വേണ്ടാതാകുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തെ (ഐ.എസ്.എസ്.) കൈയൊഴിഞ്ഞ് മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്വന്തം നിലയം പൂര്‍ത്തിയാക്കുമെന്ന് റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും പ്രഖ്യാപിച്ചു. ഐ.എസ്.എസിനെ കൈയൊഴിയാന്‍ നാസയും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

ചന്ദ്രനില്‍ നിലയം ഉണ്ടാക്കാനാണു ഇ.എസ്.എയുടെ തീരുമാനം. നാസയുടെ ലക്ഷ്യം ചൊവ്വയാണ്. നാസ, റോസ്‌കോസ്‌മോസ്, ജാക്‌സ, ഇ.എസ്.എ, സി.എസ്.എ. എന്നിവയുടെ സഹകരണത്തോടെയാണ് ഐ.എസ്.എസ്. യാഥാര്‍ഥ്യമായത്. എന്നാല്‍ പദ്ധതിയെ പിന്തുണയ്ക്കു അഞ്ച് ഏജന്‍സികളില്‍ മൂന്നെണ്ണവും പിന്‍മാറ്റത്തിനുള്ള നീക്കം പ്രഖ്യാപിച്ചതോടെ ഐ.എസ്.എസിന്റെ ഭാവി ഭീഷണിയിലായി.

മറ്റുരാജ്യങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഐ.എസ്.എസിനു പരിമിതികളുണ്ടെന്നാണു റോസ്‌കോസ്‌മോസിന്റെ നിലപാട്. ഐ.എസ്.എസിനുള്ള സേവനം നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്നും റഷ്യന്‍ ശാസ്ത്രജ്ഞര്‍ ശിപാര്‍ശ ചെയ്യുന്നു.

ഭൂമിക്ക് വളരെ അടുത്ത ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഗവേഷണശാലയാണ് ഐ.എസ്.എസ്. 1998 ല്‍ ആണു നിലയത്തിന്റെ നിര്‍മാണം തുടങ്ങിയത്. ഭൂമിയില്‍നിന്നും നഗ്‌നനേത്രങ്ങള്‍ക്കോണ്ട് കാണാവുന്ന നിലയം 386.24 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. മണിക്കൂറില്‍ 32,410 കിലോമീറ്റര്‍ വേഗതത്തില്‍ സഞ്ചരിച്ച് ഒരു ദിവസം 15.77 തവണ ഭൂമിയെ വലം വയ്ക്കുന്ന നിലയം 10,05,000 കോടി രൂപയോളം മുടക്കി 2000 ലാണു പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.