1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2018

സ്വന്തം ലേഖകന്‍: ചൊവ്വയുടെ ഉപരിതലത്തില്‍ ഹെലികോപ്ടര്‍ പറത്താന്‍ ഒരുങ്ങി നാസ. 2020 ലെ ചൊവ്വാ ദൗത്യ വാഹനത്തിനൊപ്പം ചെറിയ ഹെലികോപ്ടര്‍ കൂടി അയയ്ക്കുമെന്നു നാസ അധികൃതര്‍ വെളിപ്പെടുത്തി. പദ്ധതി വിജയകരമായാല്‍ ഭൂമിക്കു പുറത്ത് പറക്കുന്ന ആദ്യ കോപ്ടറാകും ഇത്.

ദൗത്യവാഹനത്തിലെ കാറിന്റെ വലുപ്പമുള്ള ‘റോവര്‍’ 1.8 കിലോഗ്രാം മാത്രം ഭാരമുള്ള കോപ്ടറിനെ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറക്കിവയ്ക്കും. ഭൂമിയില്‍നിന്ന് റിമോട്ട് കണ്‍ട്രോള്‍ സംവിധാനം വഴി നിയന്ത്രിക്കും. മിനിറ്റില്‍ 3000 തവണ ചുറ്റുന്ന രണ്ടു ബ്ലേഡുകളാണുള്ളത്. പ്രവര്‍ത്തനം സോളര്‍ ബാറ്ററിയിലാണ്.

ചൊവ്വയുടെ അന്തരീക്ഷത്തില്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ 30 മുതല്‍ 90 വരെ സെക്കന്‍ഡുകള്‍ നീളുന്ന പരീക്ഷണ പറക്കലുകളാണ് ഉദ്ദേശിക്കുന്നത്. ഫ്‌ലോറിഡയിലെ കേപ് കനവറല്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് 2020 ജൂലൈയിലാണു ചൊവ്വാ ദൗത്യ വാഹനം പുറപ്പെടുന്നത്. 2021 ഫെബ്രുവരിയില്‍ ചൊവ്വയില്‍ ഇറങ്ങും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.