1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2018

സ്വന്തം ലേഖകന്‍: ബുലന്ദ്ശഹറിലെ ആള്‍ക്കൂട്ട അക്രമത്തെ വിമര്‍ശിച്ച നാസിറുദ്ദീന്‍ ഷായ്‌ക്കെതിരെ പ്രതിഷേധം, ഷായ്ക്ക് പാക്കിസ്ഥാനിലേക്ക് വിമാന ടിക്കറ്റുമായി യുപി സംഘടന. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലെ ആള്‍ക്കൂട്ട അക്രമം സംബന്ധിച്ചു നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ നടന്‍ നാസിറുദ്ദീന്‍ ഷാക്കെതിരെ തീവ്ര ഹിന്ദുത്വ സംഘടനകള്‍.

പൊലീസുകാരന്റെ മരണത്തെക്കാള്‍ പശുവിന്റെ മരണത്തിനു പ്രാധാന്യം കിട്ടുന്ന രാജ്യത്ത്, മതവിശ്വാസികളല്ലാതെ വളര്‍ന്ന തന്റെ രണ്ടു മക്കളുടെ സുരക്ഷയെക്കുറിച്ചോര്‍ത്ത് ആശങ്കയുണ്ടെന്നാണു കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ഷാ പറഞ്ഞത്.

ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഷാക്കെതിരെ ആക്രമണം ആരംഭിച്ചു. അജ്‌മേര്‍ സാഹിത്യോല്‍സവത്തില്‍ ഷാ നടത്താനിരുന്ന മുഖ്യപ്രഭാഷണം റദ്ദാക്കി. ഷായ്ക്ക് പാക്കിസ്ഥാനിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി യുപിയിലെ നവനിര്‍മാണ്‍ സേന പ്രഖ്യാപിച്ചു.

എന്നാല്‍ രാജ്യത്തെ സ്‌നേഹിക്കുന്ന, ആശങ്കയുള്ള ഇന്ത്യക്കാരനെന്ന നിലയിലാണ് അഭിപ്രായം പറഞ്ഞതെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെന്നും നടന്‍ വ്യക്തമാക്കി. കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുകയാണെന്നും ജനാധിപത്യ രാജ്യത്ത് ആരും ആരെയും ഭയപ്പെടേണ്ട കാര്യമില്ലെന്നും കേന്ദ്രമന്ത്രി മുഖ്തര്‍ അബ്ബാസ് നഖ്‌വിയും പ്രതികരിച്ചു.

ഷാ വിവാദത്തെപ്പറ്റിയുള്ള ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത തനിക്കു ഭീഷണിസന്ദേശം ലഭിച്ചെന്ന പരാതിയുമായി എന്‍സിപി നേതാവ് നവാബ് മാലിക്കും രംഗത്തെത്തി. കഴിഞ്ഞ ദിവസം കര്‍വാനെ മൊഹബത്ത് പുറത്തുവിട്ട വിഡിയോ അഭിമുഖത്തിലാണ് നസീറുദ്ദിന്‍ ഷായുടെ പരാമര്‍ശങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.