1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2021

സ്വന്തം ലേഖകൻ: ഗൾഫിലെ ഏറ്റവും വലിയ അക്വേറിയം നാഷനൽ അക്വേറിയം വെള്ളിയാഴ്ച പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. അബുദാബി അൽഖാനയിൽ 7000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ സജ്ജമാക്കിയ അക്വേറിയത്തിൽ 300 ഇനത്തിൽപെട്ട 46,000 ജീവികളുണ്ട്. 80 അംഗ സമുദ്രജീവി വിദഗ്ധരാണ് ഇവയെ പരിപാലിക്കുന്നത്. സമുദ്രാന്തർഭാഗത്തെ അതേ ആവാസ വ്യവസ്ഥയൊരുക്കി സജ്ജമാക്കിയ അക്വേറിയത്തിൽ ജലജീവികളെ അടുത്തു കാണാൻ ചില്ലുപാതയും ഒരുക്കിയിട്ടുണ്ട്. തീറ്റകൊടുക്കാനും അവസരമുണ്ടാകും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 അക്വേറിയങ്ങൾ ചെയ്തിട്ടുള്ളതിൽ ഏറ്റവും മികച്ചതാണ് അബുദാബിയിലെ നാഷണൽ അക്വേറിയമെന്ന് ജനറൽ മാനേജർ പോൾ ഹാമിൽട്ടൻ പറഞ്ഞു. ലോകത്തെ അപൂർവ സ്രാവുകളുള്ള ഏക അക്വേറിയവും ഇതായിരിക്കും. തെക്കുകിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന നീളമേറിയ പെരുമ്പാമ്പായിരിക്കും (സൂപ്പർ സ്നേക്ക്) മറ്റൊരു ആകർഷണം.

14 വയസ്സുള്ള ഈ പെൺപാമ്പിന് 115 കിലോ ഭാരമുണ്ട്. അക്വേറിയത്തിലൊരുക്കിയ മഴക്കാട്ടിലാണ് സൂപ്പർ സ്നേക്കിന്റെ വാസം. കൂടാതെ സാൻഡ് ടൈഗർ, ഹാമ്മർഹെഡ് ടൈഗർ ഷാർക്ക് തുടങ്ങി വംശനാശ ഭീഷണി നേരിടുന്നവയും ഇതുവരെ മറ്റെവിടെയും പ്രദർശിപ്പിച്ചിട്ടില്ലാത്ത അപൂർവം ഇനങ്ങളും ഇവിടെ കാണാം.

തനത് ആവാസ വ്യവസ്ഥയൊരുക്കിയാണ് ഇവയെ സംരക്ഷിക്കുന്നത്. കടലാമകളുടെ പുനരധിവാസ കേന്ദ്രമായും പ്രവർത്തിക്കുന്ന അക്വേറിയത്തിൽ 2000 കടലാമകളെ പാർപ്പിക്കാം. വർഷത്തിൽ 50,000 വിദ്യാർഥികൾക്കു പഠനയാത്രയൊരുക്കാനും പദ്ധതിയുണ്ട്. 105, 130, 150, 200 ദിർഹമാണ് ടിക്കറ്റ് നിരക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.