1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2023

സ്വന്തം ലേഖകൻ: 69-ാമത് ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മുന്‍ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘റോക്കട്രി: ദ നമ്പി എഫക്ട്’ ആണ് മികച്ച ഫീച്ചര്‍ സിനിമ. നടന്‍ ആര്‍. മാധവന്‍ സംവിധാനം ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് പ്രധാന വേഷത്തിലെത്തിയത്. നിഖില്‍ മഹാജനാണ് മികച്ച സംവിധായകന്‍. മറാത്തി ചിത്രം ‘ഗോദാവരി’യ്ക്കാണ് പുരസ്‌കാരം. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ആലിയ ഭട്ടും (ഗംഗുഭായ് കത്ത്യാവാടി), കൃതി സനോണ്‍ (മിമി) എന്നിവര്‍ പങ്കിട്ടു. പുഷ്പ ചിത്രത്തിലെ അഭിനയത്തിന് അല്ലു അര്‍ജുനാണ് മികച്ച നടന്‍.

ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ‘ഹോം’ ആണ് മികച്ച മലയാള ചിത്രം. ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മേപ്പടിയാന്‍ എന്ന ചിത്രത്തിന് വിഷ്ണു മോഹനെ മികച്ച പുതുമുഖ സംവിധായകനായി തിരഞ്ഞെടുത്തു. ‘ആവാസവ്യൂഹ’മാണ് മികച്ച പരിസ്ഥിതി ചിത്രം.

നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ ‘എക് താ ഗാവോന്‍; ആണ് മികച്ച സിനിമ. സ്‌മൈല്‍ പ്ലീസ് എന്ന ചിത്രത്തിന് ബക്വല്‍ മതിയാനിയെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. ഇതേ വിഭാഗത്തിലുള്ള മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം മലയാളിയായ അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ സ്വന്തമാക്കി.

2021ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് അവാര്‍ഡിനു പരിഗണിച്ചത്. 31 വിഭാഗങ്ങളിലാണ് ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ പുരസ്‌കാരം നല്‍കിയത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 വിഭാഗങ്ങളിലും. 24 ഭാഷകളില്‍ നിന്നാണ് 280 സിനിമകളാണ് പരിഗണിച്ചത്.

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലായളത്തിന് എട്ടു പുരസ്കാരങ്ങൾ സ്വന്തമാക്കി. മികച്ച മലയാള സിനിമ, ന​വാ​ഗത സംവിധായകൻ, ആനിമേഷൻ ചിത്രം, ജൂറി പ്രത്യേക പരാമർശം, തിരക്കഥ, പരിസ്ഥിതി ചിത്രം(ഫീച്ചർ/നോൺ ഫീച്ചർ),ഓഡിയോ​ഗ്രഫി എന്നിവയിലാണ് മലയാളത്തിന് പുരസ്കാരം ലഭിച്ചത്. 2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനു പരിഗണിക്കുന്നത്. ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുടുംബചിത്രത്തമായി ഹോമിനാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തത്. ഹോമിലെ അഭിനയത്തിന് ഇന്ദ്രൻസിന് പ്രത്യേക പരാമർശം ലഭിച്ചു.

നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി.മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി. മികച്ച പാരിസ്ഥിതിക ചിത്രം: കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രത്തിന് അവാർഡ് ലഭിച്ചു. നോൺ ഫീച്ചർ വിഭാഗത്തിൽ പരിസ്ഥിതി ചിത്രത്തിൻ ​​ഗോകുലം മൂവിസിന്റെ മൂന്നാം വളവ് സ്വന്തമാക്കി.

മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കാരം ‘ചവിട്ട്’ സിനിമയിലൂടെ അരുൺ അശോക് സോനു കെ പി സ്വന്തമാക്കി. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കാൻ എത്തിയത്. ഫീച്ചർ ഫിലിമിൽ 31 വിഭാഗങ്ങളും നോൺ ഫീച്ചർ വിഭാഗത്തിൽ 24 വിഭാഗങ്ങളുമാണ് ഉള്ളത്. 68ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ 11 അവാർഡുകളായിരുന്നു മലയാളത്തിന് ലഭിച്ചത്.

വിജയികൾ (ഫീച്ചര്‍ വിഭാഗം)

ഫീച്ചർ ഫിലിം- റോക്കട്രി:ദ നമ്പി എഫക്ട്
നടൻ- അല്ലു അർജുൻ(പുഷ്പ)
നടി- ആലിയ ഭട്ട(ഗംഗുഭായ് കത്ത്യാവാടി), കൃതിസനോൺ(മിമി)
സഹനടൻ- പങ്കജ് ത്രിപാഠി(മിമി)
സഹ നടി- പല്ലവി ജോഷി(കശ്മീർ ഫയൽസ്)
ബാലതാരം- ഭവിൻ റബാരി(ഛെല്ലോ ഷോ)
തിരക്കഥ(ഒറിജിനൽ)- ഷാഹി കബീർ(നായാട്ട്)
അഡാപ്റ്റഡ് തിരക്കഥ- സഞ്ജയ് ലീലാ ഭൻസാലി, ഉത്കർഷിണി വസിഷ്ട്(ഗംഗുഭായി കത്ത്യാവാടി)
ഡയലോഗ്-ഉത്കർഷിണി വസിഷ്ട്, പ്രകാശ് കപാഡിയ(ഗംഗുഭായി കത്ത്യാവാടി)
ഛായാഗ്രഹണം- സർദാർ ഉധം(അവിക് മുമുഖോപാധ്യായ)
സംഗീത സംവിധായകൻ- ദേവിശ്രീ പ്രസാദ്(പുഷ്പ)
സംഗീത സംവിധായകൻ (പശ്ചാത്തലം)- എം.എം. കീരവാണി (ആർ.ആർ.ആർ)
ഗായിക- ശ്രേയ ഘോഷാൽ(മായവാ ഛായാവാ- ഇരവിൻ നിഴൽ)
ഗായകൻ- കാലാഭൈരവ(കൊമരം ഭീമുഡോ- ആർആർആർ)
ഗാനരചയിതാവ്: ചന്ദ്രബോസ് (ആർആർആർ)
നവാഗത സംവിധായകനുള്ള ഇന്ദിര ഗാന്ധി പുരസ്‌കാരം- വിഷ്ണു മോഹൻ(മേപ്പടിയാൻ)
എഡിറ്റിങ്- സഞ്ജയ് ലീലാ ഭൻസാലി(ഗംഗുഭായി കത്ത്യാവാടി)
കോസ്റ്റിയൂം ഡിസൈനർ- വീര കപൂർ(സർദാർ ഉധം)
പ്രൊഡക്ഷൻ ഡിസൈൻ- ദിമിത്രി മലിച്ച്
ഓഡിയോഗ്രഫി- അരുൺ അശോക്, സോനു കെ.പി.(ചവിട്ട്), അനീഷ്(സർദാർ ഉധം), സിനോയ് ജോസഫ്(ഝില്ലി)
സംഘട്ടന സംവിധാനം -കിംഗ് സോളമൻ(ആർ.ആർ.ആർ)
നൃത്തസംവിധാനം- പ്രേം രക്ഷിത്(ആർ.ആർ.ആർ)പരിസ്ഥിതി ചിത്രം- ആവാസവ്യൂഹം
ജനപ്രിയചിത്രം- ആർ.ആർ.ആർ
മലയാളം സിനിമ- ഹോം
തമിഴ് സിനിമ- കടൈസി വിവസായി
കന്നട സിനിമ: 777 ചാർളി
തെലുങ്ക് സിനിമ- ഉപ്പേന
ഹിന്ദി സിനിമ- സർദാർ ഉധം
മറാഠി സിനിമ- ഏക്ദാ കായ് സാലാ
ആസാമീസ് സിനിമ- ആനുർ
ബംഗാളി സിനിമ- കാൽകോക്കോ
ഗുജറാത്തി സിനിമ- ലാസ്റ്റ് ഫിലിം ഷോ

നോണ്‍ ഫീച്ചര്‍ വിഭാഗം

സിനിമ- ചാന്ദ് സാൻസേ(പ്രതിമ ജോഷി)
പരിസ്ഥിതി ചിത്രം- മൂന്നാം വളവ്(ആർ.എസ്. പ്രദീപ്)
ഷോർട്ട് ഫിലിം ഫിക്ഷൻ- ദാൽഭാട്
ആനിമേഷൻ ചിത്രം- കണ്ടിട്ടുണ്ട്(അദിതി കൃഷ്ണദാസ)
പ്രത്യേക പരാമർശം- ബാലേ ബംഗാര
സംഗീതം- ഇഷാൻ ദേവച്ഛ(സക്കലന്റ്)
റീ റെക്കോർഡ്ങ്- ഉണ്ണിക്കൃഷ്ണൻ
സംവിധാനം- ബാകുൽ മാത്യാനി(സ്‌മൈൽ പ്ലീസ്)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.