1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2023

സ്വന്തം ലേഖകൻ: ലിയൊരു വൈജ്ഞാനിക മുന്നേറ്റമാണ് നാഷണല്‍ ജിയോഗ്രാഫിക് എന്ന മാസിക കഴിഞ്ഞ ഒരു നൂറ്റാണ്ടായി നടത്തിവന്നത്. ബഹുവര്‍ണച്ചിത്രങ്ങളും നീളമുള്ള ലേഖനങ്ങളുമുള്ള ആ മാസിക പയ്യെ ഓര്‍മയാകുകയാണ്. അവശേഷിച്ച സ്റ്റാഫ് റിപ്പോര്‍ട്ടര്‍മാരെക്കൂടി മാസിക പിരിച്ചുവിടുകയാണ്. അടുത്ത വര്‍ഷത്തോടെ മാസിക അച്ചടിയും അവസാനിപ്പിക്കും.

ചോരതൊട്ടെടുക്കാനാകുന്നത്രയും ജീവന്‍ തോന്നുന്ന ഫോട്ടോഗ്രാഫുകളും, മിനുസമുള്ള പേപ്പറുകളില്‍ എഴുതപ്പെട്ട, സ്‌കൂള്‍ പ്രൊജക്ടുകള്‍ മുതല്‍ ഗവേഷണപ്രബന്ധങ്ങള്‍ക്ക് വരെ നമ്മില്‍ പലരേയും സഹായിച്ച ലേഖനങ്ങളും വിലപ്പെട്ട സ്വത്തായി നമ്മള്‍ പലരും തടിയലമാരകളില്‍ അടുക്കിവച്ച മഞ്ഞകട്ടിക്കടലാസിലെ കവറും ഇനി ഗൃഹാതുരതയായി മാത്രം അവശേഷിക്കാനിരിക്കുകയാണ്.

മാതൃകമ്പനിയായ ഡിസ്‌നി കൈക്കൊണ്ട ചിലവുചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് നാഷണല്‍ ജിയോഗ്രാഫിക് ജീവനക്കാരെ പിരിച്ചുവിടുന്നത്. 19 ജീവനക്കാരാണ് ഇപ്പോള്‍ പടിയിറങ്ങുന്നത്. മാതൃകമ്പനിയായ ഡിസ്‌നി കൈക്കൊണ്ട ചിലവുചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് നടപടി. സമീപ മാസങ്ങളില്‍ മാധ്യമ ഇന്‍ഡസ്ട്രിയെ പിടിച്ചുകുലുക്കിയ പല പിരിച്ചുവിടല്‍ വാര്‍ത്തകള്‍ക്കും ഇടയില്‍ തന്നെയാണ് നാഷണല്‍ ജിയോഗ്രഫിക്കിലെ പിരിച്ചുവിടല്‍ വിഷയവും പുറത്തെത്തുന്നത്.

നവംബര്‍ അവസാനത്തോടെ, സിഎന്‍എന്‍ കമ്പനിയുടെ വിവിധ മേഖലകളില്‍ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇനിയുള്ള കുറച്ച് കാലത്തേക്ക് ഫ്രീലാന്‍സ് എഴുത്തുകാരെ ഉപയോഗപ്പെടത്തിയാകും നാഷണല്‍ ജിയോഗ്രാഫിക് മാസിക മുന്നോട്ടുപോകുക. ഇപ്പോള്‍ പുറത്തുവന്ന മാസികയിലുള്ളത് താന്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായിരിക്കുന്ന കാലത്ത് എഴുതുന്ന അവസാനത്തെ ലേഖനമായിരിക്കുമെന്ന് സീനിയര്‍ എഴുത്തുകാരന്‍ ക്രെയ്ഗ് എ വെല്‍ച്ച് പറഞ്ഞതാണ് പിരിച്ചുവിടല്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. എന്നാല്‍ മാസിക നിര്‍ത്തുകയാണെന്ന വിഷയത്തില്‍ നാഷണല്‍ ജിയോഗ്രാഫിക് ഒരു ഔദ്യോഗിക വിശദീകരണത്തിന് തയാറായിട്ടില്ല.

ശാസ്ത്രവിഷയങ്ങളെ ഇത്രയും ജനകീയവത്കരിച്ച മറ്റൊരു മാസികയും ലോകത്തുണ്ടായിട്ടില്ല എന്ന് പറയേണ്ടിവരും. നാഷണല്‍ ജിയോഗ്രാഫിക് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 1888 സെപ്തംബര്‍ 22നാണ് മാസിക ആദ്യമായി പുറത്തിറങ്ങുന്നത്. ശാസ്ത്രസംബന്ധിയായ ചില ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുറത്തിറങ്ങിയ മാസികയില്‍ 1905ലാണ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയത്. ഇത് മാസികയെ കൂടുതല്‍ ജനകീയമാക്കിയെന്ന് മാത്രമല്ല വായനക്കാരില്‍ ഒരു പുതിയ ദൃശ്യസാക്ഷരത വളര്‍ത്തിയെടുക്കുക കൂടി ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.