
സ്വന്തം ലേഖകൻ: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് (സിയാൽ) വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിലയ്ക്കുന്നതായുള്ള പ്രചാരണം തെറ്റാണെന്നു സിയാൽ പിആർഒ പി.എസ്.ജയൻ അറിയിച്ചു. ഇന്ത്യയിൽനിന്നു നേരിട്ടുള്ള യാത്രക്കാരുടെ പ്രവേശനം കാനഡ, യുകെ, സിംഗപ്പൂർ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ വിലക്കിയിട്ടുണ്ട്.
ഖത്തർ, ബഹ്റൈൻ, കുവൈത്ത്, മാലി തുടങ്ങിയ രാജ്യങ്ങളിലെ വിമാനങ്ങൾ ഇരുഭാഗത്തേക്കും സർവീസ് നടത്തുന്നുണ്ട്. മേയ് ഒന്നുവരെയാണ് നിലവിൽ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്കു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, യുഎഇയിൽനിന്നുള്ള യാത്രക്കാർക്ക് ഇന്ത്യയിലേക്കു വരുന്നതിനും തടസ്സമില്ല. എന്നാൽ വിമാന സര്‍വീസുകൾ റദ്ദാക്കൽ പോലെയുള്ള നടപടികൾ ഉണ്ടായിട്ടില്ല. ഇത് തെറ്റായ പ്രചാരണമാണെന്നു അദ്ദേഹം പറഞ്ഞു.
സിയാൽ, ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഇത്തരത്തിൽ വിമാനങ്ങളുടെ അറൈവൽ സർവീസുകളുണ്ട്. തിരികെ യാത്രക്കാരില്ലാതെ വിമാനങ്ങൾ മടങ്ങുകയും ചെയ്യും. എംബസികളുടെ പ്രത്യേക അനുമതിയിൽ അത്യാവശ്യക്കാരായ യാത്രക്കാർക്ക് ഈ വിമാനങ്ങളിൽ മടങ്ങുന്നതിനു തടസ്സമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല