1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2021

സ്വന്തം ലേഖകൻ: ഇന്ത്യയ്ക്കുവേണ്ടി ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് സമ്മാനപ്പെരുമഴ. വിവിധ സംസ്ഥാനങ്ങളും സംഘടനകളുമെല്ലാം ചരിത്ര നേട്ടത്തിലെത്തിയ കായിക താരത്തിന് പിന്നാലെയുണ്ട്. ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് നീരജ് ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ഇടംപിടിച്ചത്. അത്യപൂര്‍വ നേട്ടം സമ്മാനിച്ച കായിക താരം അടുത്തദിവസം ഇന്ത്യയില്‍ തിരിച്ചെത്തും.

നീരജിന്റെ സംസ്ഥാനമായ ഹരിയാണ 6 കോടി രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഒളിമ്പിക്‌സ് ആരംഭിക്കുന്നതിന് മുന്‍പേ സ്വര്‍ണം നേടുന്നവര്‍ക്ക് 6 കോടി രൂപ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഹരിയാണയിലെ പാനിപ്പത്ത് സ്വദേശിയാണ് നീരജ്. കൂടാതെ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് എവിടെയും പകുതിവിലയ്ക്ക് ഭൂമി നല്‍കാമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോണ്‍ ബോര്‍ഡ് ഒരു കോടി രൂപയാണ് സ്വര്‍ണം നേടിയ നീരജിന് നല്‍കുക. വെള്ളി മെഡല്‍ നേടിയവര്‍ക്ക് 50 ലക്ഷം രൂപ വീതവും വെങ്കലം നേടിയവര്‍ക്ക് 25 ലക്ഷം രൂപ വീതവും സമ്പത്തിന്റെ കാര്യത്തില്‍ ലോകത്തെ ഉയര്‍ന്ന കായിക സംഘടനകളിലൊന്നായ ബിസിസിഐ നല്‍കും. ചരിത്ര നേട്ടത്തിലെത്തിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് 1.5 കോടി രൂപയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.

നീരജിന് പഞ്ചാബ് സര്‍ക്കാര്‍ 2 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് 1 കോടി രൂപ നീരജിന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഒളിമ്പിക് ഹീറോ നീരജിന് ഒരു കോടി രൂപ നല്‍കുമെന്ന് മണിപ്പൂര്‍ സര്‍ക്കാരും വാഗ്ദാനം ചെയ്യുന്നു. വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്ര ഏറ്റവും പുതിയ ബ്രാന്‍ഡായ XUV 700 കാര്‍ ആണ് നീരജിന് സമ്മാനമായി നല്‍കുക. ഇന്‍ഡിഗോ എയര്‍ലൈന്‍ നീരജിന്റെ സ്വര്‍ണനേട്ടത്തിന്റെ ബഹുമാനാര്‍ഥം ഒരുവര്‍ഷം മുഴവന്‍ തങ്ങളുടെ വിമാനത്തില്‍ സൗജന്യ യാത്രയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.