1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2021

സ്വന്തം ലേഖകൻ: കുവൈത്തിൽ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ്​ ടെസ്​റ്റ്​ ‘നീറ്റ്​’ പ്രവേശന പരീക്ഷ കേന്ദ്രം അനുവദിപ്പിക്കാൻ മുൻകൈയെടുത്ത അംബാസഡർ സിബി ജോർജിന്​ അഭിനന്ദന പ്രവാഹം. സമൂഹ മാധ്യമങ്ങളിലൂടെ പ്രവാസി സംഘടനകളും വ്യക്​തികളും ഇത്​ പ്രകടിപ്പിക്കുന്നു. ഇന്ത്യക്ക്​ പുറത്തെ കുവൈത്തിൽ മാത്രമാണ്​ പരീക്ഷ കേന്ദ്രമുള്ളത്​. ഇത്​ സാധ്യമാക്കുന്നതിൽ അംബാസഡറുടെ സമയോചിത ഇടപെടൽ നിർണായകമായിട്ടുണ്ട്​. നേരത്തെ ഇൗ ആവശ്യം കുവൈത്തിലെ എംബസി ഒാപൺ ഹൗസിൽ ഉന്നയിക്കപ്പെട്ടിരുന്നു.

കുവൈത്തിൽ പരീക്ഷ കേന്ദ്രം അനുവദിച്ചതിനെ ചരിത്രപരം എന്നാണ്​ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വിശേഷിപ്പിച്ചത്​. ഇത്​ ശരിയുമാണ്​. ഭാവിയിൽ വിവിധ പ്രവേശന പരീക്ഷകളും സർവകലാശാല പരീക്ഷകളും കുവൈത്തിൽ നടത്താൻ ‘നീറ്റ്​’ തീരുമാനം സഹായിക്കുമെന്നാണ്​ പ്രതീക്ഷ. യാത്രാനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തില്‍നിന്ന് പരീക്ഷക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് വെല്ലുവിളിയായിരുന്നു.

കുവൈത്തിലെ ഇന്ത്യൻ വിദ്യാർഥികളും രക്ഷിതാക്കളും ആഹ്ലാദത്തോടെയാണ്​ പ്രഖ്യാപനത്തെ വരവേറ്റത്​. ആകെ 198 കേന്ദ്രങ്ങളിലാണ്​ പരീക്ഷ നടത്തുന്നത്​. സാമൂഹിക അകലം ഉറപ്പുവരുത്താന്‍ പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം 155ല്‍ നിന്ന് 198 ആക്കി വര്‍ധിപ്പിക്കുകയായിരുന്നു. അടുത്ത വർഷങ്ങളിൽ മറ്റു ഗൾഫ്​ രാജ്യങ്ങളിലും പരീക്ഷ കേന്ദ്രം അനുവദിപ്പിക്കാൻ ശ്രമം ഉണ്ടാകും.

മലയാളിയായ സിബി ജോർജ്​ അംബാസഡറായി ചുമതലയേറ്റതിന്​ ശേഷം പോസിറ്റീവായ നിരവധി മാറ്റങ്ങൾ എംബസിയുമായി ബന്ധപ്പെട്ട്​ പ്രകടമാണ്​. എല്ലാ മാസവും നടത്തുന്ന ഒാപൺ ഹൗസിലൂടെയും വാട്​സാപ്​ ഹെൽപ്​ ഡെസ്​കിലൂടെയും എംബസി അങ്കണത്തിലെ ഹെൽപ്​ ഡെസ്​കിലൂടെയും ഏത്​ വിഷയത്തിലും സഹായം തേടാം. പ്രവാസികളുടെ വിവിധ വിഷയങ്ങൾ കുവൈത്ത്​ അധികൃതരുമായി ചർച്ച ചെയ്യുന്നതിലും ശ്രദ്ധേയമായ പുരോഗതിയുണ്ട്​.

കോൺസുലർ സേവനങ്ങനും എളുപ്പമായി. വിവിധയിടങ്ങളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുകയും ലഭിക്കുന്ന പരാതികളിൽ അംബാസറുടെ നേരിട്ടുള്ള മേൽനോട്ടം ഉണ്ടാകുകയും ചെയ്​തതോടെ സന്ദർശകരും ഹാപ്പി. സൗജന്യ നിയമസഹായം, ടെലി മെഡിക്കൽ സേവനം, കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽനിന്ന്​ നിരാലംബരായ പ്രവാസികൾക്ക്​ വിമാന ടിക്കറ്റ്​ ഉൾപ്പെടെ സഹായം, സംഘടനകളുടെ രജിസ്​ട്രേഷൻ പുനഃസ്ഥാപിക്കൽ എന്നിവയും അടുത്ത കാലത്തെ ശ്രദ്ധേയ മാറ്റങ്ങളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.