1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2023

സ്വന്തം ലേഖകൻ: ഇന്ത്യൻ മെഡിക്കൽ പരീക്ഷ നീറ്റ് സൗദിയിലും യുഎഇയിലുമടക്കം ഗൾഫിലെ എല്ലാ കേന്ദ്രങ്ങളിലും വിജയകരമായി നടന്നു. ഇത്തവണ ഇന്ത്യക്ക് പുറമെ 12 രാജ്യങ്ങളിലായി 14 പരീക്ഷ കേന്ദ്രങ്ങളാണ് നീറ്റ് പരീക്ഷക്കായി ഒരുക്കിയിരുന്നത്. ഇതിൽ 9 കേന്ദ്രങ്ങൾ ഗൾഫിലാണ്.

യുഎഇയിൽ നാലും മറ്റു ഗൾഫ് രാജ്യങ്ങളിൽ ഒാരോന്നു വീതവും. ദുബായിൽ ഉൗദ് മേത്ത ഇന്ത്യൻ സ്കൂൾ, ഹോര്‍ അൽ അൻസ് ഭവൻസ് വേൾഡ് വിസ്ഡം സ്കൂൾ, ഷാർജ ഇന്ത്യ ഇൻ്റർനാഷനൽ സ്കൂൾ, അബുദാബി ആഡിസ് മുറൂർ സ്കൂൾ എന്നിവിടങ്ങളിലാണ് യുഎഇയിൽ പരീക്ഷ നടന്നത്. ആകെ 1500 ലേറെ പേർ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തിരുന്നു.

സൗദിയിൽ നടന്ന നീറ്റ് പരീക്ഷയിൽ 491 വിദ്യാർഥികൾ പങ്കെടുത്തു. റിയാദ് ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂളിലാണ് പരീക്ഷ നടന്നത്. ഏഴ് പേർ മാത്രം പരീക്ഷ എഴുതിയില്ല. രാവിലെ 8.30 നു തന്നെ വിദ്യാർഥികൾ പരീക്ഷ കേന്ദ്രത്തിൽ എത്തിയിരുന്നു.

ജിദ്ദ, ദമാം, ജുബൈൽ, അബഹ, ഖഫ്ജി, മജ്മ, ബുറൈദ, തബുക്ക്, തായിഫ് തുടങ്ങി സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നടക്കമുള്ള വിദ്യാർഥികൾ രക്ഷിതാക്കളോടൊപ്പം രാവിലെ തന്നെ സ്‌കൂളിലെത്തിയിരുന്നു. രാവിലെ 11.30നാണ് പരീക്ഷ തുടങ്ങിയത്. 2.50ന് അവസാനിക്കുകയും ചെയ്തു.

21 ക്ലാസ് റൂമുകളിലായി നടന്ന പരീക്ഷ നടത്തിപ്പിനായി മൊത്തം 42 ഇൻവിജിലേറ്റർമാരെ നിശ്ചയിച്ചിരുന്നു. രണ്ട് ഇൻവിജിലേറ്റർമാരുടെ മേൽനോട്ടത്തിൽ 24 പരീക്ഷാർഥികളെയാണ് ഓരോ പരീക്ഷാ ഹാളിലും ക്രമീകരിച്ചിരുന്നത്. 70 ഓളം എംബസി ജീവനക്കാരും പരീക്ഷ നടത്തിപ്പിന്റെ വിവിധ രംഗങ്ങളിൽ സഹകരിച്ചു.

യാദിലെ യൂനിവേഴ്സിറ്റി പ്രഫസർ ഡോ. കവിതയുടെയും ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറിയും ഇന്ത്യൻ സ്കൂൾ നിരീക്ഷകനുമായ ഷബീർ, സഹ ഉദ്യോഗസ്ഥൻ സൂരജ് എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു പരീക്ഷാ നടപടികൾ. 491 പേരുടെയും ഉത്തരക്കടലാസുകൾ ക്രമീകരിച്ചു എംബസിയിൽ എത്തിക്കുകയും പിന്നീട് ഡൽഹിയിലേയ്ക്ക് അയക്കുകയും ചെയ്യുന്ന ചുമതലയും പൂർത്തിയാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയായ ‘കീം’ ഇൗ മാസം 17ന് ദുബായിൽ നടക്കും. ഗൾഫിലെ ഏക പരീക്ഷാ കേന്ദ്രമാണിത്. ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കമുള്ള 440 വിദ്യാർഥികൾ ഇവിടെ പരീക്ഷയെഴുതും. പരീക്ഷാ നടത്തിപ്പിന് മേൽനോട്ടം വഹിക്കാൻ തിരുവനന്തപുരം എൻട്രൻസ് പരീക്ഷാ കമ്മിഷണർ ഒാഫീസിൽ നിന്ന് ഒരു സംഘം ഉദ്യോഗസ്ഥർ അടുത്തയാഴ്ച യുഎഇയിലെത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.