1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2015

സ്വന്തം ലേഖകന്‍: നേപ്പാളിലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4000 കടന്നു. അതേസമയം നേപ്പാളിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും തുടര്‍ചലനങ്ങള്‍ തുടരുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 4.2 മുതല്‍ 5.1 വരെ തീവ്രത രേഖപ്പെടുത്തിയവാണ് മിക്ക ചലനങ്ങളും. നേപ്പാളില്‍ രാത്രി പത്തുമണിയോടെയും ഇന്ത്യയില്‍ വൈകീട്ട് ആറു മണിയോടെയുമാണ് തുടര്‍ചലനങ്ങള്‍ ഉണ്ടായത്.

തുടര്‍ചലനങ്ങളും കനത്ത മഴയും കാരണം രക്ഷാപ്രവര്‍ത്തനം ഇഴഞ്ഞു നീങ്ങുകയാണ്. അതിനാല്‍ നാശനഷ്ടത്തിന്റെ കൃത്യമായ കണക്കെടുക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും. ഭൂചലനവും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും നേപ്പാളിലെ മിക്ക റോഡുകളും തകര്‍ത്തതായാണ് വിവരം. ഉള്‍ഗ്രാമങ്ങളില്‍ എത്തിപ്പെടണമെങ്കില്‍ ഹെലികോപ്റ്റര്‍ മാത്രമാണ് ആശ്രയം.

തുടര്‍ചലനങ്ങള്‍ 24 മുതല്‍ 36 മണിക്കൂര്‍കൂടി നീണ്ടുനില്‍ക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പരുക്കേറ്റവരില്‍ പലരും ആശുപത്രികളില്‍ സ്ഥലം കിട്ടാത്തതിനാല്‍ കഠ്മണ്ഡുവിലെ തെരുവിലാണ് കഴിയുന്നത്. ഭൂചലനത്തെ തുടര്‍ന്ന് വൈദ്യുതി വിതരണം താറുമാറായി. ആവശ്യത്തിനു ഭക്ഷണവും കുടിവെള്ളവും ലഭ്യമല്ല. ട്രക്കുകളില്‍നിന്ന് കുടിവെള്ളം ശേഖരിക്കാന്‍ ജനങ്ങളുടെ നീണ്ട നിരകള്‍ കാണപ്പെടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.