1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2018

സ്വന്തം ലേഖകന്‍: ഫ്രാന്‍സിനോട് വിടപറയാന്‍ ന്യൂ കാലിഡോണിയ; സ്വാതന്ത്യ്ര പ്രഖ്യാപനത്തിനായി ഹിതപരിശോധന. ഫ്രഞ്ച് അധീന പ്രദേശമായ ന്യൂ കാലിഡോണിയയുടെ സ്വാതന്ത്ര്യം സംബന്ധിച്ച തീരുമാനമെടുക്കാനുള്ള ഹിതപരിശോധന ആരംഭിച്ചു. ഫ്രാന്‍സില്‍ നിന്ന് സ്വതന്ത്ര്യ രാജ്യമാകാന്‍ ആവശ്യപ്പെട്ടാണ് ഹിതപരിശോധന നടക്കുന്നത്. 1,75,000 പേര്‍ക്ക് വോട്ടവകാശമുള്ള ഹിതപരിശോധനയില്‍ അനുകൂല ജനവിധിയുണ്ടായാല്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനാണു തീരുമാനം.

പതിറ്റാണ്ടുകളായി സ്വാതന്ത്ര്യവാദികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് ന്യൂ കാലിഡോണിയ ഭരണകൂടമാണ് ഹിതപരിശോധന പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ നടന്ന വോട്ടെടുപ്പില്‍ 14നെതിരേ 38 വോട്ടുകള്‍ക്ക് ഹിതപരിശോധനയ്ക്ക് ന്യൂ കാലിഡോണിയ ഭരണകൂടത്തിന്റെ അംഗീകാരം ലഭിച്ചു. 2018 അവസാനിക്കുന്നതിനു മുമ്പ് ദ്വീപില്‍ ഹിതപരിശോധന നടത്തണമെന്നും കരാറിലുണ്ടായിരുന്നു.

1980കളുടെ പകുതിയോടെ സ്വാതന്ത്ര്യവാദികളും ഫ്രഞ്ച് അനുകൂലികളും തമ്മിലാരംഭിച്ച സംഘര്‍ഷത്തില്‍ എഴുപതോളംപേരാണ് കൊല്ലപ്പെട്ടത്. 1998ല്‍ ന്യൂ കാലിഡോണിയയുമായി ഒപ്പുവെച്ച കരാറില്‍ ഭൂപ്രദേശത്തിനും അവിടത്തെ മെലനീഷ്യന്‍ കനക് വിഭാഗത്തിനും ഫ്രാന്‍സ് സ്വയംഭരണാധികാരം ഉറപ്പുനല്‍കിയിരുന്നു.

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.