
സ്വന്തം ലേഖകൻ: സൗദിയിൽ ഇനി മൊബൈലിൽ വിളിക്കുന്നയാളുടെ പേരും മൊബൈൽ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ തെളിഞ്ഞു കാണും. ഈ സംവിധാനം നടപ്പിലാക്കാനൊരുങ്ങി സൗദി കമ്മ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷൻ.
അജ്ഞാത കോളുകള്‍ക്കും അതുവഴിയുള്ള തട്ടിപ്പുകൾക്കും ഒരു പരിധി വരെ തടയിടാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് കരുതുന്നത്. വിളിക്കുന്നയാളുടെ പേരും നമ്പറും കോൾ ലോഗിൽ കാണാനാകുന്ന സംവിധാനമാണ് സജ്ജമാകുക. 2ജി, 3ജി, 4ജി, 5ജി ഉൾപ്പെടെ എല്ലാത്തരം ജനറേഷനുകളിലും വിളിക്കുന്നയാളുടെ പേരും നമ്പറും സ്വീകരിക്കാനും പ്രദർശിപ്പിക്കാനും മൊബൈൽ നെറ്റ്ർക്ക് കമ്പനികൾ സജ്ജമാകണം.
കോൾ വരുന്ന കക്ഷിയുടെ പേര് ഉൾപ്പെടുത്തി വിളിക്കുന്നയാളുടെ ഐഡന്റിറ്റി അറിയാൻ പ്രാപ്തമാക്കുന്ന ഒരു അധിക സവിശേഷതയാണിത്. ഫീച്ചർ സജീവമാക്കുന്നത് നിയമപരമായ സ്ഥാപനങ്ങളിൽ നിന്നുള്ള ഇൻകമിങ് കോളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല