സ്വന്തം ലേഖകന്‍: ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകാന്‍ ആഗ്രഹിച്ചിരുന്നില്ല! വിവാദ വെളിപ്പെടുത്തലുമായി പുതിയ പുസ്തകം.തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന വാര്‍ത്ത ട്രംപിന്റെ ഭാര്യയെ ഒട്ടും സന്തോഷിപ്പിച്ചില്ലെന്നും അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ മൈക്കള്‍ വോള്‍ഫ് എഴുതിയ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും വിജയമായിരുന്നില്ല ട്രംപിന്റെ ലക്ഷ്യമെന്ന് പുസ്തകം പറയുന്നു. പ്രശസ്തനാകുക എന്നതായിരുന്നു ട്രംപിന്റെ ഏറ്റവും വിയ ആഗ്രഹം. അടുത്ത സുഹൃത്തും മുന്‍ ഫോക്‌സ് ന്യൂസ് മേധാവിയുമായ റോജര്‍ എയ്ല്‍സാണ് പ്രശസ്തി കൈവരാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഒരു നല്ല ആശയമാണെന്ന ബുദ്ധി ട്രംപിന് നല്‍കിയതെന്ന് പുസ്തകത്തില്‍ പറയുന്നു.
ടെലിവിഷനില്‍ ഒരു മികച്ച കരിയര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ണുവെയ്ക്കുക എന്നതായിരുന്നു സുഹൃത്തിന്റെ ഉപദേശം. തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ ഇക്കാര്യങ്ങളെല്ലാം ട്രംപ് തന്റെ സഹായിയായ സാം നണ്‍ബര്‍ഗിനോട് പറഞ്ഞിരുന്നുവെന്ന് മൈക്കള്‍ വോള്‍ഫ് എഴുതുന്നു.
ഫയര്‍ ആന്‍ഡ് ഫുറി: ഇന്‍സൈഡ് ദി ട്രംപ് വൈറ്റ്ഹൗസ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇതിനകം ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.
അതേസമയം ട്രംപ് പ്രസിഡന്റാകാന്‍ ആഗ്രഹിച്ചിരുന്നില്ല എന്ന് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയാക്കിയതിനെത്തുടര്‍ന്ന് വാര്‍ത്ത നിഷേധിച്ച് വൈറ്റ്ഹൗസ് സെക്രട്ടറി രംഗത്തു വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല