1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2021

സ്വന്തം ലേഖകൻ: എഴു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് സൗദി വിലക്കേർപ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, മൊസാംബിക്, ലെസോത്തോ, ഇസ്വത്തീനി എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കണമെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം ക്വാറന്റീനിൽ കഴിയണം. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് കൂടുതൽ അപകടകാരിയായ കോവിഡ് വൈറസിന്‍റെ വകഭേദമാണ്. ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കൂടുതൽ രാജ്യങ്ങൾ വിലക്കേര്‍പ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.

ജപ്പാൻ, ഇറ്റലി, യുകെ, സിംഗപ്പൂർ, ഫ്രാൻസ്,ജർമ്മനി എന്നീ രാജ്യങ്ങള്‍ ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ കണ്ടെത്തിയ കൊവിഡിന്‍റെ പുതിയ വകഭേദത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. 77 പേരിലാണ് ഇതുവരെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇപ്പോള്‍ ലഭ്യമായിട്ടുള്ള വാക്സിന്‍ പുതിയ വകഭേദത്തിന് പരിഹാരം ആകുമോ എന്നത് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ അറിയാന്‍ സാധിക്കും. ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും എത്തുന്നവരില്‍ കര്‍ശന പരിശോധനയും നീരീക്ഷണവും നടത്താന്‍ ആണ് യുറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.