1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2017

സ്വന്തം ലേഖകന്‍: കൃത്രിമ അയവവങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന എളുപ്പമാക്കുന്നു. കൃത്രിമ അവയവങ്ങളുമായി ജീവിക്കുന്നവരോട് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ അവയവം ഊരിയെടുത്തു കാണിക്കാനും ദേഹപരിശോധനയ്ക്കായി വീല്‍ചെയറില്‍നിന്ന് എഴുന്നേല്‍ക്കാനും ഇനി പരിശോധകര്‍ ആവശ്യപ്പെടില്ല.

‘വിഷ്വല്‍ പ്രൊഫൈലിങ്’ മാര്‍ഗത്തിലൂടെയും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താനുള്ള ഇടിഡി ഉപയോഗിച്ചും പരിശോധന നടത്താനാണു സിഐഎസ്എഫിന്റെ പുതിയ തീരുമാനം. വീല്‍ചെയറും കൃത്രിമാവയവവും ഉള്‍പ്പെടെ പരിശോധനയ്ക്കു വിധേയമാക്കും. അംഗപരിമിതര്‍ക്കുള്ള സുരക്ഷാ പരിശോധന മാനുഷിക പരിഗണനയോടെ പരിഷ്‌കരിക്കുമെന്ന് സിഐഎസ്എഫ് മേധാവി ഒ.പി.സിങ്ങ് വ്യക്തമാക്കി.

വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന മൂലം അംഗപരിമിതര്‍ക്ക് അപമാനവും മറ്റ് അസൗകര്യങ്ങളും നേരിടുന്നതായി ഒട്ടേറെ പരാതികള്‍ അധികൃതര്‍ക്കു ലഭിച്ചിരുന്നു. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ മാത്രമാണ് ഈ പ്രശ്‌നമെന്നും പരാതികളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സിഐഎസ്എഫിന്റെ പുതിയ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.