1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2017

സ്വന്തം ലേഖകന്‍: കുവൈത്തിന് പുതിയ പ്രധാനമന്ത്രി, ഷേഖ് ജാബിര്‍ അല്‍ മുബാരക് അല്‍ ഹാമദ് അല്‍ സബയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ. അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചത്. പുതിയ മന്ത്രിസഭ രൂപീകരണത്തിനും അമീര്‍ ഉത്തരവിട്ടു. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള 16 അംഗ മന്ത്രിസഭ രാജി സമര്‍പ്പിച്ചത്.

തുടര്‍ന്ന് കാവല്‍ മന്ത്രിയായി അധികാരത്തില്‍ തുടരുന്നതിന് അമീര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ക്യാബിനറ്റ് കാര്യ മന്ത്രിയും മുതിര്‍ന്ന ഭരണ കുടുംബാംഗവുമായ രാജകുമാരന്‍ ഷേഖ് മുഹമ്മദ് അബ്ദുള്ള അല്‍ സബയുടെ കൃത്യനിര്‍വഹണത്തില്‍ അപാകതകള്‍ ചൂണ്ടിക്കാണിച്ച് 10 മുതിര്‍ന്ന പാര്‍ലമെന്റ് അംഗങ്ങള്‍ ചേര്‍ന്ന് പരസ്യ കുറ്റവിചാരണയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.

ഈ സാഹചര്യത്തില്‍ രാജകുടുംബത്തെ പരസ്യ വിചാരണയ്ക്ക് വിധേയമാക്കുന്നത് ഒഴിവാക്കുന്നതിനായാണ് മന്ത്രിസഭ രാജിവെച്ചത്. പ്രതിപക്ഷ നിരയിലെ മുതിര്‍ന്ന അംഗങ്ങള്‍ ഇതിനകം പലതവണ എണ്ണ വകുപ്പ് മന്ത്രിക്കെതിരെയും തൊഴില്‍ സാമൂഹ്യ മന്ത്രിക്കെതിരെയും കുറ്റവിചാരണ നോട്ടീസ് നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.