1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2016

സ്വന്തം ലേഖകന്‍: ബില്‍ ഇംഗ്ലീഷ് പുതിയ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി. നിലവില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയായ ബില്‍ ഇംഗ്ലീഷിനെ നാഷണല്‍ പാര്‍ട്ടി കോക്കസ് നടത്തിയാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. നാഷണല്‍ പാര്‍ട്ടി നേതാവായിരുന്ന ജോണ്‍ കീ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ബില്ലിന് പ്രധാനമന്ത്രിയായി സ്ഥാനക്കയറ്റം ലഭിച്ചത്.

കഴിഞ്ഞ എട്ടു വര്‍ഷമായി ജോണ്‍ കീക്കു കീഴില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്നു ബില്‍ ഇംഗ്ലീഷ്. സാമൂഹിക വകുപ്പ് മന്ത്രി പൗലാ ബെന്നറ്റിനെ പുതിയ ഡെപ്യൂട്ടി പ്രധാനമന്ത്രിയായും തെരഞ്ഞെടുത്തു. ന്യൂസിലന്‍ഡിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണ ലഭിച്ച പ്രധാനമന്ത്രിയായിരുന്നു.

പ്രധാനമന്ത്രി സ്ഥാനത്ത് എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ജോണ്‍ കീ, പത്രസമ്മേളനത്തില്‍ അപ്രതീക്ഷിതമായാണ് തന്റെ രാജി തീരുമാനം പ്രഖ്യാപിച്ചത്. കുടുംബത്തിനു വേണ്ടി രാജിവെക്കുന്നെന്നാണ് ജോണ്‍ കീ പത്രസമ്മേളനത്തില്‍ അറിയിച്ചത്.. കുടുംബപരമായ കാരണങ്ങളാലാണ് അദ്ദേഹം രാജിവച്ചത്.

പ്രധാനമന്ത്രി ചുമതല വഹിക്കുമ്പോള്‍ തനിക്ക് പലതും ത്യജിക്കേണ്ടിവന്നതായും പ്രിയപ്പെട്ടവരെ പിരിയേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും വേണ്ടിയാണ് രാജി തീരുമാനമെന്നും കീ കൂട്ടിച്ചേര്‍ത്തു. ജോണ്‍ കീയുടെ അപ്രതീക്ഷിതമായ പ്രഖ്യാപനം ന്യൂസിലന്‍ഡുകാരെ ഞെട്ടിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.