1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2016

സ്വന്തം ലേഖകന്‍: ആഗോള മാന്ദ്യത്തില്‍ യൂറോപ്പിന് തളര്‍ച്ചയും ഇന്ത്യക്ക് വളര്‍ച്ചയുമെന്ന് ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്വാസം മുട്ടുമ്പോള്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യ സാമ്പത്തികമായി മുന്നേറിയെന്ന് ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള മാന്ദ്യത്തിന്റെ ഫലമായി 2005 മുതല്‍ 2015 വരെയുള്ള കാലയളവില്‍ യൂറോപ്യന്‍ പൗരന്മാരുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ അഞ്ചു ശതമാനത്തിന്റെ കുറവ് വന്നപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം 400 ശതമാനം വളര്‍ച്ച കൈവരിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യക്കു പുറമെ ചൈന, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും 400 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ആസ്‌ട്രേലിയ 100 ശതമാനവും കാനഡ 50 ശതമാനവും വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. 2008 ലെ സാമ്പത്തിക മാന്ദ്യമാണ് യൂറോപ്പിന് തിരിച്ചടിയായത്. സമ്പന്നരായ വ്യവസായികള്‍ യൂറോപ്പിനു പുറത്തേക്ക് സാമ്രാജ്യം വികസിപ്പിച്ചതും അഭയാര്‍ഥികളുടെ കടന്നുവരവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.

യൂറോപ്പ് നേരിടുന്ന പ്രധാന പ്രശ്‌നമായ പ്രാഥമിക മേഖലകളിലെ തൊഴില്‍ നഷ്ടം ഈ വര്‍ഷവും തുടരുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യ, ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കായിരിക്കും ഈ തൊഴിലുകള്‍ പുറംതൊഴില്‍ കരാറുകളായി പോവുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.