1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2015

നരേന്ദ്ര മോഡി ഏറ്റെടുത്ത സെല്‍ഫി വിത്ത് ഡോട്ടര്‍ ക്യാംപെയിനെ കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ വന്ന ലേഖനത്തിലെ ചിത്രം വിവാദമാകുന്നു. ലേഖനത്തിനൊപ്പം പ്രത്യക്ഷപ്പെട്ട ചിത്രങ്ങളിലൊന്നാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും മാധ്യമ പ്രവര്‍ത്തക അമൃതറായിയും ചേര്‍ന്നെടുത്ത സെല്‍ഫിയാണ് പത്രം ‘മകള്‍ക്കൊപ്പം ഒരു സെല്‍ഫി’ എന്ന ലേഖനത്തില്‍ നല്‍കിയിരുന്നത്.

ഒരു വര്‍ഷം മുമ്പാണ് ഈ ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്. ദൂരദര്‍ശനിലെ മാധ്യമപ്രവര്‍ത്തക അമൃതറായിയും ദിഗ് വിജയ് സിങ്ങുമായി പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതുമായ വാര്‍ത്തകളും ചിത്രത്തിനൊപ്പം പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലെ ഗോസിപ്പുകള്‍ക്ക് കൊഴുപ്പേകിയ ഈ വാര്‍ത്തകള്‍ക്കെതിരെ ദിഗ് വിജയ് സിങ്ങും രംഗത്തെത്തിയിരുന്നു. കുറച്ചു കാലങ്ങള്‍ക്ക് ശേഷം പതിവ് ട്രോളുകള്‍ പോലെ ഈ ചിത്രവും ജനങ്ങള്‍ മറന്നുതുടങ്ങി. എന്നാല്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ആരോ തമാശയ്ക്ക് പോസ്റ്റ് ചെയ്ത ചിത്രം ന്യൂയോര്‍ക്ക് ടൈംസ് തെറ്റിദ്ധരിക്കുകയായിരുന്നു.

പ്രധാനമന്ത്രിയുടെ ‘മകള്‍ക്കൊപ്പം ഒരു സെല്‍ഫി’ എന്ന ക്യാംപെയിനെ പിന്തുണയ്ക്കുന്ന രീതിയിലാണ് കഴിഞ്ഞ ദിവസം ചിത്രം വീണ്ടും ട്വിറ്ററില്‍ ഇടംപിടിച്ചത്. ദിഗ് വിജയ് സിങ് തന്റെ മകള്‍ക്കൊപ്പം എന്ന അടിക്കുറിപ്പും സെല്‍ഫി വിത്ത് ഡോട്ടര്‍ എന്ന ഹാഷ് ടാഗും ചിത്രത്തിനൊപ്പം ഉണ്ടായിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന് പറ്റിയ അബദ്ധത്തില്‍ ദിഗ് വിജയ് സിംഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.