1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2022

സ്വന്തം ലേഖകൻ: നീണ്ട കാലത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം പൂർണമായും അതിർത്തികൾ തുറന്ന് ന്യൂസിലൻഡ്. ഘട്ടം ഘട്ടമായി മാത്രമായിരിക്കും സന്ദർശകരുടെയും വിദ്യാർത്ഥികളുടെയും മടങ്ങിവരവെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. സന്ദർകർ വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന് നിർബന്ധമുണ്ട്.

ഫെബ്രുവരിയിലാണ് ന്യൂസിലൻഡ് ആദ്യം ഘട്ടം ഘട്ടമായി തുറക്കുന്ന പദ്ധതി പ്രഖ്യാപിച്ചത്. വാക്സിനേഷൻ എടുത്ത പൗരന്മാർക്ക് ഫെബ്രുവരിയിൽ ഓസ്‌ട്രേലിയയിൽ നിന്ന് മടങ്ങാന്‌‍ അനുമതി നല്‍കിയിരുന്നു. മറ്റിടങ്ങളിൽ നിന്നുള്ളവര്‍ക്ക്‌ മാർച്ചിൽ രാജ്യത്തേയ്ക്ക് മടങ്ങാനും അനുമതി ലഭിച്ചു. കഴിഞ്ഞ 7 ദിവസത്തിൽ 52538 കോവിഡ് കേസുകളാണ് ന്യൂസിലൻഡിൽ റിപ്പോർട്ട് ചെയ്തത്.

കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കടുത്ത യാത്രാ നിയന്ത്രണങ്ങളായിരുന്നു ന്യൂസിലൻഡിൽ ഏർപ്പെടുത്തിയിരുന്നത്. നിയന്ത്രണങ്ങൾ പൂർണമായും നീങ്ങുന്നതോടെ വിനോദ സഞ്ചാര മേഖലയിൽ ഉണർവുണ്ടാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ ജിഡിപിയിൽ 5 ശതമാനത്തിന് മുകളിൽ സംഭാവന ചെയ്യുന്നത് ടൂറിസം മേഖലയാണ്. എന്നാൽ കോവിഡ് കാലത്ത് കനത്ത തിരിച്ചടിയാണ് ടൂറിസം രംഗത്ത് നേരിടേണ്ടി വന്നത്.

കോവിഡ് പടരുന്നത് തടയാൻ രാജ്യാന്തര ശ്രദ്ധ നേടിയ പല നിയന്ത്രണങ്ങളും എടുത്ത രാജ്യമാണ് ന്യൂസിലൻഡ്. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ തന്റെ വിവാഹ ചടങ്ങുകൾ മാറ്റിവെച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടുമൊരു കോവിഡ് കേസ് റിപ്പോർട്ട് ചെയ്തപ്പോൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.