1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2018

സ്വന്തം ലേഖകന്‍: ന്യൂസിലന്‍ഡില്‍ അപൂര്‍വ കന്നുകാലി രോഗം പടരുന്നു; ഒന്നരലക്ഷം പശുക്കള്‍ക്ക് ദയാവധം. രാജ്യവ്യാപകമായി പശുക്കളെ ബാധിച്ച മൈകോപ്ലാസ്മ ബോവിസ് എന്ന ബാക്ടീരിയ രോഗം തടയുന്നതിന്റെ ഭാഗമായാണ് ഒന്നരലക്ഷം പശുക്കളെ കൊല്ലുന്നത്.

തിങ്കളാഴ്ചയാണ് അധികൃതര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ന്യൂസിലന്‍ഡ് സമ്പദ് വ്യവസ്ഥയുടെ അടിത്തറയാണ് കാലിവളര്‍ത്തല്‍. കഴിഞ്ഞ ജൂലൈയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. യു.എസിലും യൂറോപ്പിലും ഇതു മൂലം പശുക്കളില്‍ ന്യൂമോണിയയും വാതരോഗവും വ്യാപകമാകുന്നതായി കണ്ടെത്തിയിരുന്നു.

ഏതാണ്ട് ഒരു കോടിയോളം പശുക്കള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. അതിന്റെ മൂന്നിലൊന്ന് പാലിനും ബാക്കിയുള്ളത് മാംസത്തിനും വേണ്ടിയാണ് വളര്‍ത്തുന്നത്. രാജ്യത്തെ 38 ഫാമുകളിലാണ് ഈ രോഗം കണ്ടെത്തിയത്. രോഗബാധിതരായ 24000 പശുക്കളെ അടുത്തിടെ കൊന്നിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.