അഡ്വ. എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): അതിമനോഹരങ്ങളായ വിസ്മയങ്ങളുടെ കലവറയാണ് ജൂലൈ 29 ശനിയാഴ്ച്ച ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്കില്‍ വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനും ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ആസ്വദിക്കുന്നതിനുമായി എത്തിച്ചേരുന്ന യു.കെ മലയാളികള്‍ക്കായി സംഘാടകസമിതി ഒരുക്കിയിരിക്കുന്നത്. യഥാര്‍ത്ഥ കൊമ്പനാനയുടെ ഗാംഭീര്യത്തോടു കൂടിയുള്ള ഗജരാജന്‍ നീലഗിരി കണ്ണന്‍, ചുണ്ടന്‍ വള്ളങ്ങളുടെ മാതൃകയിലേയ്ക്ക് മത്സരവള്ളങ്ങളെ മാറ്റിയെടുക്കുന്നതിനുള്ള അമരവും അണിയവും, മാഞ്ചസ്റ്ററില്‍ …
അഡ്വ. എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): ഒരേ താളവട്ടത്തില്‍ തുഴയെറിഞ്ഞ് ഇഞ്ചോടിഞ്ച് പൊരുതി മുന്നേറുന്ന വള്ളങ്ങളുടെ പടക്കുതിപ്പിന്റെ ചൂടും ചൂരും കാണികളെ ത്രസിപ്പിക്കുന്ന മനോഹരനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാനായി പുന്നമടക്കായലിന്റെ തീരത്ത് എന്ന പോലെ റഗ്ബിയിലെ ഡ്രേക്കോട്ട് തടാകത്തിന്റെ കരയിലെത്തുന്ന ജനസഹസ്രങ്ങളുടെ ആവേശവും ആനന്ദവും അതിരില്ലാതെ ആകാശത്തോളും ഉയരുന്ന അപൂര്‍വ സൗഭാഗ്യത്തിന്റെ കാഴ്ച്ചകള്‍ ആസ്വദിക്കുന്നതിന് യു.കെ മലയാളികള്‍ക്ക് …
യുക്മ പിആര്‍ഒ: യുകെയില്‍ ഇദംപ്രഥമായി യുക്മയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വള്ളംകളി മല്‍സരത്തിലെ (Saturday 29 July 2017) സ്‌പോണ്‍സര്‍മാരില്‍ ഒരാളായ നീലഗിരി നിങ്ങള്‍ക്കായി നമ്മുടെ നാടിന്റെ പരമ്പരാഗതമായ വിഭവങ്ങള്‍ കാഴ്ചവയ്ക്കുന്നു. ചുരുങ്ങിയ കാലയളവില്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നീലഗിരി ഒരു PRSL (Progressive Retail Solutions Limited) സംരംഭമാണ്. രുചിയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെ, ന്യായമായ വിലയ്ക്കു …
അഡ്വ: സേവ്യര്‍ ജൂലപ്പന്‍: ജര്‍മ്മനി ആസ്ഥാനമായിട്ടുള്ള ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ ഈ വര്‍ഷത്തെ പ്രവാസി പുരസ്‌കാരത്തിന് പി. രാജീവ് അര്‍ഹനായി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും നല്ല പാര്‍ലമെന്ററിയന്‍ എന്ന ബഹുമതിയാണ് അദ്ദേഹത്തിന് സമ്മാനിക്കുക. ജൂലൈ 26 മുതല്‍ 30 വരെ ജര്‍മനിയിലെ കൊളോണില്‍ വച്ച് നടക്കുന്ന 28 മത് പ്രവാസി സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ …
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): യു.കെയിലെ 110 മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ യൂറോപ്പിലാദ്യമായി അരങ്ങേറുന്ന വള്ളംകളിയെ വരവേല്‍ക്കുന്നതിന് യു.കെയിലെമ്പാടുമുള്ള മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വള്ളംകളി മത്സരത്തില്‍ പങ്കെടുക്കാന്‍ ടീമുകള്‍ എത്തുന്നത് കൊണ്ട് ടീമുകളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ടീമുകള്‍ക്കൊപ്പം തന്നെ വരുന്നതിന് ഇതിനോടകം കോച്ചുകളും മിനി …
ജിജോ അരയത്ത്: ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ അണിയിച്ചൊരുക്കിയ ഏകദിന സെമിനാര്‍ വളരെ ഭംഗിയായി, എല്ലാവര്‍ക്കും പ്രയോജനമായി മാറുവാന്‍ ഒരു സമൂഹത്തിന്റെ എല്ലാ സപ്പോര്‍ട്ടും നല്‍കി കമ്മറ്റി ലുള്ള എല്ലാവരും സഹായിച്ചു. ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ഫിലിപ്പ് കൊച്ചിട്ടി സെമിനാര്‍ ഉത്ഘാടനം ചെയ്തു,മാഞ്ചസ്റ്റര്‍ ഭീകരക്രമണത്തില്‍ മരിച്ച എല്ലാവരെയും ഒരു നിമിഷം സ്മരിച്ചുകൊണ്ട് ക്ലാസുകള്‍ ആരംഭിച്ചു …
അനീഷ് ജോണ്‍ (യുക്മ പി ആര്‍ ഒ.): ജൂലൈ 29 ശനിയാഴ്ച്ച യു.കെയിലെ മലയാളികള്‍ക്കിടയില്‍ ആവേശം നിറച്ച് വാര്‍വിക്?ഷെയറിലെ റഗ്ബിയില്‍ നടക്കാനിരിക്കുന്ന ജലരാജാക്കന്മാരുടെ പോരാട്ടം ആഗോളതലത്തില്‍ പ്രവാസി മലയാളികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. 22 ടീമുകള്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മത്സരിക്കാനെത്തുന്നതും പങ്കെടുപ്പിക്കുന്നതും കേരളാ ടൂറിസത്തിന്റെയും ഇന്ത്യാ ടൂറിസത്തിന്റെയും സഹകരണം ഉറപ്പാക്കി ഇത്രയേറെ മികവുറ്റ നേതൃത്വത്തില്‍ …
ഒ.ഐ.സി.സി യു.കെ സൗത്ത് ഈസ്റ്റ് റീജണല്‍ സെക്രട്ടറി തേജു മാതൂസിന്റെ പിതാവ് പെരുമ്പാവൂര്‍ ഐമുറി പൊട്ടയ്ക്കല്‍ പി.വി. മത്തായി (71) നിര്യാതനായി. ഭാര്യ: അല്‍ഫോന്‍സാ മാത്യൂസ്. മക്കള്‍: ജൂബി ജോണ്‍സണ്‍, ബിജു മാത്യൂസ്, തേജു മാത്യൂസ് (ക്രോളി, സസക്‌സ്, യു.കെ), മരുമക്കള്‍: ടി.പി ജോണ്‍സണ്‍, നിഷ ബിജു, ദീപ്തി തേജു. സംസ്‌ക്കാരം ജൂലൈ 24 തിങ്കളാഴ്ച്ച …
രശ്മി പ്രകാശ്: വീണയെന്ന വാദ്യോപകരണത്തെക്കുറിച്ച് കേള്‍ക്കാത്തവരും കാണാത്തവരുമായി മലയാളികള്‍ ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ മോഹന വീണയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഗ്രാമി പുരസ്‌കാര ജേതാവ് പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് രൂപകല്‍പ്പന ചെയ്ത തന്ത്രി വാദ്യമാണ് മോഹനവീണ. മോഹനവീണ എന്ന അപൂര്‍വവാദ്യം സാധാരണക്കാരിലേക്ക് എത്തിച്ച കലാകാരനാണ് ശ്രീ പോളി വര്‍ഗീസ്. ലോകത്ത് തന്നെ മോഹനവീണ വായിക്കുന്ന അഞ്ചു പേരില്‍ …
അനീഷ് ജോണ്‍ (യുക്മ പി അര്‍ ഒ): യുകെയിലെ മലയാളികള്‍ക്കിടയില്‍ ആവേശം നിറച്ച് ജൂലൈ 29 ശനിയാഴ്ച്ച നടക്കാനിരിക്കുന്ന ജലരാജാക്കന്മാരുടെ പോരാട്ടം ആഗോളതലത്തില്‍ പ്രവാസി മലയാളികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. വള്ളംകളി മത്സരം പല വിദേശ രാജ്യങ്ങളിലും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യ തവണ തന്നെ 22 ടീമുകളെ പങ്കെടുപ്പിക്കുന്നതും കേരളാ ടൂറിസത്തിന്റെയും ഇന്ത്യാ ടൂറിസത്തിന്റെയും സഹകരണം ഉറപ്പാക്കി ഇത്രയേറെ …