വര്‍ഗീസ് ഡാനിയേല്‍ (യുക്മ പി ആര്‍ ഒ): വേറിട്ട വായനാനുഭവവുമായി ജ്വാലയുടെ ജൂലൈ ലക്കം പുറത്തിറങ്ങി. പ്രസിദ്ധ കവി സച്ചിദാനന്ദന്‍ എഴുതിയ കവിതയുടെ പ്രതിരോധം എന്ന ലേഖനമാണ് ഈ ലക്കത്തിലെ പ്രധാന ആകര്‍ഷണം. കലകള്‍ പ്രതിഷേധമാര്‍ഗ്ഗമായി മാറുന്ന കാലഘട്ടത്തില്‍ കവിതകളുടെ പ്രതിരോധത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. എല്ലാ കലകളും പ്രതിരോധ സ്വഭാവമുള്ളതാണ്. എന്നാല്‍ കവിത വിശേഷിച്ചും. …
തോമസുകുട്ടി ഫ്രാന്‍സീസ് ലിവര്‍പൂള്‍ (ലിവര്‍പൂള്‍): അയ്യെടാ…പോയെടാ.. ഊരെടാ…കുത്തെടാ… പേടിക്കേണ്ട. ഇതൊരു നാടിന്റെ ആരവമാണ്. അതെ, വിസിലൂത്തിന്റെയും ഇടിത്താളത്തിന്റെയും ചുവടുവച്ച് കൈത്തോടുകളിലൂടെ പാഞ്ഞു പോകുന്ന ആരവം. ഊരിപ്പോകുന്ന വള്ളിനിക്കര്‍ ഊരിപ്പിടിച്ച് തെന്നിത്തെറിക്കുന്ന നടവരമ്പിലൂടെ ഓടിയെത്തുമ്പോള്‍ കൈതയോലകള്‍ക്കിയിലൂടെ ചിതറി വീഴുന്ന പെരുവെള്ള തുള്ളികള്‍. ചിങ്ങപ്പുലരിയില്‍ വെള്ളിപൂശുന്ന കായല്‍ പരപ്പിലേക്ക് ചാട്ടുളിപോലെ ചീറിപ്പായുന്ന കറുകറുത്ത കളിവള്ളം. ഒന്നിച്ചു പൊങ്ങിത്താഴുന്ന ഒരുപാട് തുഴകളുടെ …
അനീഷ് ജോണ്‍ (യുക്മ പി അര്‍ ഒ): യൂറോപ്പില്‍ ആദ്യമായി മലയാളികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന വള്ളംകളിയുടെ രണ്ടാം ഹീറ്റ്‌സ് മത്സരങ്ങളിലെ ഏറ്റവും കടുത്ത പോരാട്ടം കാഴ്ച്ചവയ്ക്കപ്പെടുന്നതാവും. പരസ്പരം കിടപിടിയ്ക്കത്തക്ക മികച്ച കായികപാരമ്പര്യമുള്ള ടീമുകളാണ് രണ്ടാം ഹീറ്റ്‌സില്‍ ഏറ്റുമുട്ടുന്നത്. നെടുമുടി, കാവാലം, ആലപ്പാട്ട്, പായിപ്പാട് എന്നീ കുട്ടനാടന്‍ പേരുകളിലുള്ള വള്ളങ്ങള്‍ തുഴയാനെത്തുന്ന ബോട്ട് ക്ലബുകളാവട്ടെ കായിക മേഖലയില്‍ …
അനീഷ് ജോണ്‍ യുക്മ പി.ആര്‍.ഒ: യു.കെയിലെ മലയാളികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന വള്ളംകളിയുടെ ഹീറ്റ്‌സ് മത്സരങ്ങളില്‍ തന്നെ പോരാട്ടം കടുത്തതാവും. ജൂലൈ 29 ശനിയാഴ്ച്ച വാര്‍വിക്ഷെയറിലുള്ള റഗ്ബി ഡ്രേക്കോട്ട് വാട്ടര്‍ തടാകത്തിലാണ് വള്ളംകളി അരങ്ങേറുന്നത്. വള്ളംകളി മത്സരം ആദ്യമായി നടക്കുന്നത് കൊണ്ട് തന്നെ ഏത് ടീമാണ് കരുത്തന്മാരെന്നുള്ളത് ആകാംഷാപൂര്‍വം കാത്തിരിക്കുകയാണ് വള്ളംകളി പ്രേമികളായ ഏവരും. ഒന്നാം ഹീറ്റ്‌സില്‍ …
സഖറിയ പുത്തന്‍കളം: യു. കെ. കെ. സി. എ യുടെ ആഭിമുഖ്യത്തില്‍ നാട്ടില്‍ അവധിക്കു പോകുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കായി ‘കൂടുതല്‍ അറിയുക – ക്‌നാനായ പള്ളികളെയും വികാരിമാരെയും’ എന്ന മത്സരം സംഘടിപ്പിക്കുന്നു. കോട്ടയം അതിരൂപതയിലെ പള്ളികളും വികാരി അച്ചന്മാരെയും അറിയുക എന്ന ലക്ഷ്യത്തോടെ വിവിധ പള്ളികള്‍ സന്ദര്‍ശിച്ചു വികാരി അച്ചനോടൊപ്പം നില്‍ക്കുന്ന ഫോട്ടോയെടുത്തു യു. കെ. …
സജീവ് സെബാസ്റ്റ്യന്‍: കേരളാ ക്ലബ് നനീട്ടന്‍ കെറ്ററിങ്ങില്‍ വച്ച് നടത്തിയ മൂന്നാമത് ആള്‍ യു കെ ചീട്ടുകളി തുടക്കം മുതല്‍ ഒടുക്കം വരെ ആവേശകരമായ മത്സര ങ്ങള്‍ക്കൊടുവില്‍ പൂവന്‍ താറാവ് പോയത് ബിര്‍മിംഗ്ഹാമിലേക്കും ഓക്‌സ്‌ഫോര്‍ഡിലേക്കും. ഇംഗ്‌ളണ്ടിലെ പ്രമുഖ നഗരങ്ങളായ ലണ്ടന്‍, മാഞ്ചസ്റ്റര്‍, ഡെവണ്‍, ഗ്ലാസ്‌കോ, സ്‌ട്രോക്ക് ഓണ്‍ ട്രെന്‍ഡ്, കോവെന്ററി എന്നിവിടങ്ങളില്‍ ഉള്ള ടീമുകളെ കൂടാതെ …
സാബു ചുണ്ടക്കാട്ടില്‍: അഞ്ചാമത് വാഴക്കുളം സംഗമം ജൂലൈ 31, ഓഗസ്റ്റ് 1, 2, 3 തീയതികളില്‍ നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ സ്‌റ്റൈനുഫോര്ത്തിലുള്ള ഹോര്‍ന്ബി ലൈതെ ബങ്ക് ഹൌസ് ബാര്‍ണില്‍വച്ച് നടത്തപ്പെടുകയാണ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികള്‍ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ്. നൂറിലേറെ കുടുംബങ്ങള്‍ വാഴക്കുളത്തുനിന്നു യുകെയില്‍ ജോലിതേടി എത്തിയിട്ടുണ്ട്. നാട്ടുകാര്‍ എല്ലാവരും ഒത്തുകൂടാനും …
യുക്മ പി ആര്‍ ഒ: യു.കെയിലെ മലയാളികള്‍ ആകാംഷാപൂര്‍വം കാത്തിരിക്കുന്ന പ്രഥമവള്ളംകളി മത്സരത്തിനോടൊപ്പം കാണികളായി എത്തുന്നവര്‍ക്ക് ഒരു ദിവസം മുഴുവനായും കുടുംബമായി ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക സൗകര്യങ്ങള്‍ സംഘാടകര്‍ ഉറപ്പാക്കി കഴിഞ്ഞിട്ടുണ്ട്. വള്ളംകളി മത്സരത്തില്‍ പങ്കെടുക്കാനെത്തുന്ന ടീമുകള്‍ക്കും അതോടൊപ്പം ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും മത്സരം കാണുന്നതിനുമായി എത്തിച്ചേരുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തിലുള്ള സജ്ജീകരണങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. …
ആഗോള പ്രവാസി മലയാളി സമൂഹത്തില്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ച യൂറോപ്പിലെ പ്രഥമ വള്ളംകളി മത്സരത്തിന്റെ പോരാട്ടചിത്രം വ്യക്തമായി. യു.കെയിലെ 110 മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ, കേരളാ ടൂറിസം, ഇന്ത്യാ ടൂറിസം എന്നിവരുടെ സഹകരണത്തോടെ ജൂലൈ 29 ശനിയാഴ്ച്ച നടത്തുന്ന വള്ളംകളി മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ ഏതെല്ലാം വള്ളങ്ങളാണ് ഏറ്റുമുട്ടുന്നതെന്നുള്ള തീരുമാനം നറുക്കെടുപ്പിലൂടെയാണ് നിശ്ചയിച്ചത്. …
സജീവ് സെബാസ്റ്റ്യന്‍: കവന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 16, ഞായറാഴ്ച കെനില്‍വര്‍ത്ത് വാര്‍ഡന്‍സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ഗ്രൗണ്ടില്‍ വച്ച് നടക്കും. നോക്ക് ഔട്ട് ആയി നടക്കുന്ന മത്സരത്തില്‍ യുകെയിലെ മികച്ച 8 മലയാളി ക്‌ളബുകളാണ് മത്സരിക്കുനന്ത്. നോക്ക് ഔട്ട് മത്സരത്തില്‍ വിജയിക്കുന്ന 4 ടീമുകള്‍ സെമിഫൈനലിലും സെമിഫൈനലില്‍ …