സഖറിയ പുത്തന്‍കളം: യുകെകെസിഎ മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ പ്രവര്‍ത്തനോത്ഘാടനവും ലെസ്റ്റര്‍ യൂണിറ്റ് ദശാബ്ദിയോഘഷവും യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ മിഡ്‌ലാന്‍ഡ്‌സ് ലെസ്റ്റര്‍ യൂണിറ്റ് ദശാബ്ദിയാഘോഷങ്ങളും സംയുക്തമായി ഈ മാസം 22 ന് ലെസ്റ്ററില്‍ നടത്തപ്പെടും. ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ രാവിലെ പതിനൊന്നിന് ദിവ്യബലിയോടെയാണ് ലെസ്റ്റര്‍ യൂണിറ്റ് ദശാബ്ദിയും മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രവര്‍ത്തനോത്ഘാടനവും ആരംഭിക്കുന്നത്. തുടര്‍ന്ന് …
സഖറിയ പുത്തന്‍കളം: യുകെകെസിഎ ‘ലെന്റ് അപ്പീല്‍’ ഏപ്രില്‍ 30ന് സമാപിക്കും. വലിയ നോമ്പിനോടനുബന്ധിച്ച് യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ പ്രഖ്യാപിച്ച ‘ലെന്റ് അപ്പീല്‍’ഈ മാസം 30ന് സമാപിക്കും. ക്രിസ്തുവിന്റെ പീഡാനുഭവ ഉത്ഥാന ഓര്‍മ്മയാചരണത്തിന്റെ മുന്നോടിയായി ആഗോള ക്രൈസ്തവര്‍ ആചരിക്കുന്ന വലിയ നോമ്പ് കാലഘട്ടത്തില്‍ ദുഃഖദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കുവാന്‍ ഈ വര്‍ഷം മുതല്‍ യുകെകെസിഎ നടപ്പിലാക്കിയ പദ്ധതിയാണ് …
അലക്‌സ് വര്‍ഗീസ് (ന്യൂകാസില്‍): നോര്‍ത്ത് ഈസ്റ്റിലെ മലയാളികളെ ഒന്നിച്ചു ചേര്‍ത്തിണക്കികൊണ്ട് മലയാളത്തനിമയും, സംസ്‌കാരവും, പൈതൃകവും, വളര്‍ത്തുവാനും, സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുവാനും ഉദ്ദേശിച്ചു ന്യൂകാസില്‍ കേന്ദ്രമാക്കി പുതിയ മലയാളി സംഘടന മാന്‍ (മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ്) പിറവിയെടുക്കുന്നു . സാധാരണ മലയാളി സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി സ്ഥിരം കൂട്ടായ്മകള്‍ക്കും , കൂടിച്ചേരലുകള്‍ക്കും അപ്പുറം അംഗങ്ങളുടെ …
സജീവ് സെബാസ്റ്റ്യന്‍: വര്‍ഷങ്ങളായ വളരെ വ്യത്യസ്തമായി പ്രവര്‍ത്തനങ്ങളാല്‍ മുന്നേറികൊണ്ടിരിക്കുന്നതും യു കെ യില്‍ സ്വന്തമായി ബസ് സര്‍വീസ് ഉള്ള ഏക അസോസിയേഷനുമായ കേരള ക്ലബ് നനീട്ടന്റെ നവ സാരഥികളെ തിരഞ്ഞെടുത്തു .കഴിഞ്ഞ ദിവസം നനീട്ടനിലെ ഔര്‍ ലേഡി ഓഫ് എ ഞെല്‍സ് പാരിഷ് ഹാളില്‍ നടന്ന വാര്‍ഷിക പൊതു യോഗത്തിലാണ് ക്ലബ്ബിന്റെ നവ സാരഥികളെ തിരഞ്ഞെടുക്കപ്പെട്ടത്. …
സഖറിയ പുത്തന്‍കളം: യുകെകെസിഎ കണ്‍വന്‍ഷന്‍; യൂണിറ്റടിസ്ഥാനത്തില്‍ കലാപരിപാടികള്‍ ക്ഷണിക്കുന്നു. യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പതിനാറാമത് വാര്‍ഷിക സമ്മേളനം ജൂലൈ എട്ടിന് ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുമ്പോള്‍ യൂണിറ്റുകളുടെ നയനമനോഹരങ്ങളായ കലാപരിപാടികള്‍ ക്ഷണിക്കുന്നു. ‘സഭസമുദായ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായി’ ക്‌നാനായ ജനത എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി യുകെകെസിഎ കണ്‍വന്‍ഷന്‍ ഇത്തവണ രാജകീയ പ്രൗഢിയാര്‍ന്ന ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുമ്പോള്‍ …
കെന്റ് ഹിന്ദു സമാജത്തിന്റെ നേതൃത്വത്തില്‍ 2017 ഏപ്രില്‍ 14)o തിയതി വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ, ജില്ലിന്ഗം Medway ഹിന്ദു മന്ദിറില്‍ വച്ച് നടക്കുന്നു. കണിക്കൊന്നയും കണിവെള്ളരിയും നിലവിളക്കും നിറദീപവുമായി കണ്ണനെ തളികയിലൊരുക്കി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ പ്രതീക്ഷകളുണര്‍ത്തി കെന്റ് ഹിന്ദു സമാജം തുടര്‍ച്ചയായ എഴാം വര്‍ഷവും വിഷു …
വര്‍ഗീസ് ഡാനിയേല്‍ (യുക്മ പിആര്‍ഒ): ഏപ്രില്‍ 28 വെള്ളിയാഴ്ച്ച സെന്‍ട്രല്‍ ലണ്ടനില്‍ വച്ച് യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനോട് അനുബന്ധിച്ച് നല്‍കുവാനുദ്ദേശിക്കുന്ന അവാര്‍ഡിലേക്ക് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രവര്‍ത്തനമേഖലയിലെ മികവിന്റെ അടിസ്ഥാനത്തിലായിരിക്കും അവാര്‍ഡു ജേതാവിനെ തിരഞ്ഞെടുക്കുക. NHS ബാന്‍ഡ് 5, 6, 7, 8 എന്നീ വിഭാഗങ്ങളിലും കെയര്‍ ഹോമുകളിലും ജോലി …
അജിത് പാലിയത്ത്: കെറ്ററിങ് , നോര്‍താംപ്ടണ്‍ ‘ട്യൂണ്‍ ഓഫ് ആര്‍ട്ട്‌സ് യൂ. ക്കെ.’ യുടെ മയൂര ഫെസ്റ്റ് 2017ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങി ഒരു വന്‍ വിജയമായി മാറി. യൂറോപ്പിലെ ആദ്യ മലയാളം ചാനലും യുക്കേയിലെ പ്രമുഖ ടിവി ചാനലുമായ ആനന്ദ് ടിവിയുടെ മാനേജിങ് ഡയറക്ടര്‍ ശ്രീകുമാര്‍ ഉത്ഘാടനം നിര്‍വ്വഹിച്ച മയൂരഫെസ്റ്റില്‍ മുന്‍ യുക്മ പ്രസിഡെന്റ് വിജി കെ …
ബെന്നി മേച്ചേരിമണ്ണില്‍: ഇടുക്കി ജില്ലാ സംഗമത്തിനായി യു കെ യില്‍ എത്തുന്ന ജോയിസ് ജോര്‍ജ്ജ് എം പി ക്ക് യു കെ യില്‍ പത്തിലധികം വേദികളില്‍ സ്വീകരണം. വര്‍ഷങ്ങളായി നടന്നുവരുന്ന യു കെ യിലെ ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന് ഇപ്രാവശ്യം മുഖ്യാതിഥിയായി സംഘാടകരുടെ ക്ഷണം സ്വീകരിച്ച് എത്തുന്നത് ഇടുക്കിയുടെ സ്വന്തം എം …
മധു ഷണ്‍മുഖം: തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 10 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ വൈകിട്ട് 5 മണിവരെ ലിവര്‍പൂളിലെ വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ നടത്തുന്ന ജില്ലാ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ജില്ലാ നിവാസികള്‍ ഉടനെതന്നെ സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. …