1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ ദേശീയ വെർച്വൽ കലാമേള മാനുവൽ പ്രകാശനം ചെയ്തു; ഇത്തവണ നേരിട്ട് രജിസ്ട്രേഷൻ
യുക്മ ദേശീയ വെർച്വൽ കലാമേള മാനുവൽ പ്രകാശനം ചെയ്തു; ഇത്തവണ നേരിട്ട് രജിസ്ട്രേഷൻ
അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് നെടുമുടി വേണു നഗറിൽ രണഭേരി ഉയരുമ്പോൾ, അതിന് മുന്നോടിയായി കലാമേള നിയമാവലി അടങ്ങിയ കലാമേള മാനുവൽ പ്രകാശനം ചെയ്തു. കോവിഡ് മഹാമാരി പൂർണമായും വിട്ടൊഴിയാതെയുള്ള പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെർച്വൽ പ്ലാറ്റ്‌ഫോം വീണ്ടും …
നടന വിസ്മയം നെടുമുടി വേണുവിന് ആദരവ് അർപ്പിച്ച് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ഡിസംബറിൽ
നടന വിസ്മയം നെടുമുടി വേണുവിന് ആദരവ് അർപ്പിച്ച് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ഡിസംബറിൽ
അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): 2021-ൽ കലാരംഗത്തിന് കനത്ത ആഘാതം സൃഷ്ടിച്ചു കൊണ്ട് അരങ്ങൊഴിഞ്ഞ, അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട്, നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ബഹുമുഖ പ്രതിഭ നടന വിസ്മയം നെടുമുടി വേണുവിനോടുള്ള ഓരോ മലയാളിയുടെയും ആദരവ് അർപ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ” …
യുക്മ ദേശീയ വെർച്വൽ കലാമേളയിൽ രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തിയ്യതി നവംബർ 21
യുക്മ ദേശീയ വെർച്വൽ കലാമേളയിൽ രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തിയ്യതി നവംബർ 21
അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ കേളി കൊട്ടുയരുകയായി. കോവിഡ് മഹാമാരിയെ പൂർണ്ണമായും തുടച്ചു നീക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെർച്വൽ പ്ലാറ്റ്‌ഫോം കഴിഞ്ഞ വർഷത്തെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ കൂടുതൽ മികവാർന്ന രീതിയിൽ രൂപകൽപ്പന ചെയ്തുകഴിഞ്ഞു. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത വെർച്വൽ നഗറിൽ പന്ത്രണ്ടാമത് …
12-ാമത് യുക്മ ദേശീയ കലാമേള ഡിസംബറിൽ; ലോഗോയും “നഗറിന്” പേരും നിർദേശിക്കാം
12-ാമത് യുക്മ ദേശീയ കലാമേള ഡിസംബറിൽ; ലോഗോയും “നഗറിന്” പേരും നിർദേശിക്കാം
അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള കഴിഞ്ഞ വർഷത്തേതുപോലെ വെർച്വൽ പ്ലാറ്റ്‌ഫോമിൽ ഡിസംബറിൽ സംഘടിപ്പിക്കുവാൻ യുക്മ ദേശീയ നിർവാഹകസമിതി യോഗം തീരുമാനിച്ചു. കോവിഡ് രോഗവ്യാപനം കൂടുതലായ പ്രത്യേക സാഹചര്യത്തിൽ, ഈ വർഷവും റീജിയണൽ തല കലാമേളകൾ ഉണ്ടായിരിക്കുന്നതല്ല. മുൻ വർഷങ്ങളിലേത് പോലെത്തന്നെ ദേശീയ മേളക്ക് മനോഹരമായ ലോഗോകൾ രൂപകൽപ്പന …
ബാഗ്‌ളൂർ വിവേകാനന്ദ കോളേജ് 1996 – 99 നഴ്സിംഗ് ബാച്ചിൻ്റെ പത്തൊൻപതാമത് സംഗമം
ബാഗ്‌ളൂർ വിവേകാനന്ദ കോളേജ് 1996 – 99 നഴ്സിംഗ് ബാച്ചിൻ്റെ പത്തൊൻപതാമത് സംഗമം
ലിജോ പുന്നൂസ്:ബാഗ്ലൂർ വിവേകാനന്ദ കോളേജ് ക്യാമ്പസിലും, എം.ജി റോഡിലടക്കം നടത്തിയ വികൃതികളുടേയും, കുസൃതികളുടേയും ഭൂതകാലക്കുളിര് നൽകുന്ന ഓർമ്മകളുമായി നാല് ദിവസം ആഘോഷിച്ച് ഉല്ലസിക്കാൻ പഴയ യൗവ്വന മനസ്സോടെ സഹപാഠികൾ ഒത്തുചേരുന്നു. 1996-99 ബാച്ചിൽ ബാഗ്ലൂർ സ്വാമി വിവേകാനന്ദ സ്കൂൾ ഓഫ് നേഴ്സിങ് കോളേജിൽ പഠിച്ചിറങ്ങിയ കൂട്ടുകാരുടെ പത്തൊൻപതാമത് സംഗമം കോറോണക്കാലത്തിൻ്റെ പരിമിതി മൂലം എത്തിച്ചേരാൻ സാധിക്കുന്നവരെ …
കൊച്ചിൻ കലാഭവൻ ലണ്ടൻ്റെ അന്താരാഷ്ട്ര ക്രിസ്മസ് കരോൾ ഗാന മത്സരം
കൊച്ചിൻ കലാഭവൻ ലണ്ടൻ്റെ അന്താരാഷ്ട്ര ക്രിസ്മസ് കരോൾ ഗാന മത്സരം
ലോകമെമ്പാടുമുള്ള കരോൾ സംഗീത പ്രേമികൾക്ക് വേണ്ടി കലാഭവൻ ലണ്ടൻ അന്താരാഷ്ട്ര തലത്തിൽഒരുക്കുന്ന ഓൺലൈൻ ക്രിസ്തുമസ്സ് കരോൾ ഗാന (മലയാളം)മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു. ഒന്നാം സമ്മാനം : ഒരു ലക്ഷം രൂപ രണ്ടാം സമ്മാനം അൻപതിനായിരം രൂപ മൂന്നാം സമ്മാനം : ഇരുപത്തിഅയ്യായിരം രൂപ നിരവധി പ്രോത്സാഹന സമ്മാനങ്ങൾ മത്സര നിബന്ധനകൾ 1, പ്രായപരിധി ഇല്ല / …
എം.എം.സി.എയെ ആഷൻ പോൾ നയിക്കും; ജയൻ ജോൺ സെക്രട്ടറി; ഓണാഘോഷം കെങ്കേമം
എം.എം.സി.എയെ ആഷൻ പോൾ നയിക്കും; ജയൻ ജോൺ സെക്രട്ടറി; ഓണാഘോഷം കെങ്കേമം
അലക്സ് വർഗീസ്: യുകെയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഓണാഘോഷം മാഞ്ചസ്റ്ററിൽ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിഥിൻഷോ ഫോറം സെൻററിൽ കേരളത്തനിമ നിലനിർത്തിക്കൊണ്ട് ആഘോഷിച്ചു. രാവിലെ 10ന് പൂക്കളമിട്ട് ആരംഭിച്ച ആഘോഷ പരിപാടികൾ കുട്ടികളുടെയും മുതിർന്നവരുടേയും ഇൻഡോർ മത്സരങ്ങളെ തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ. ഓണസദ്യയ്ക്ക് ശേഷം നടന്ന സമ്മേളനം യുക്മ പ്രസിഡൻ്റ് മനോജ് …
വ്യത്യസ്തമായ പരിപാടികളുമായി ലിമ കലാവിരുന്ന് അവിസ്മരണീയമായി
വ്യത്യസ്തമായ പരിപാടികളുമായി ലിമ കലാവിരുന്ന് അവിസ്മരണീയമായി
അലക്സ് വർഗീസ്: ലീഡ്‌സിൽ മലയാളികളുടെ മനം നിറച്ചു ലിമ കലാവിരുന്ന് മലയാളികൾ ഏറെകാലമായി കാത്തിരുന്ന ലിമ(ലീഡ്‌സ് മലയാളി അസോസിയേഷൻ )കലാവിരുന്നു ആംഗ്ലെഴ്‌സ് ക്ലബിൽ പൂർവാധികം ഭംഗിയോടെ നടത്തപെട്ടു, പുതിയ മലയാളികൾക്ക് പരിചയപെടാനും കൂട്ടായ്മ ശക്തിപ്പെടുത്താനുമുള്ള വേദിയിൽ പ്രസിഡന്റ് ജേക്കബ് കുയിലാടാൻ നിലവിളക്ക് തെളിച്ചു ചടങ്ങുകൾക്കു നേതൃത്വം നൽകി. കോവിഡ് മഹാമാരിയിൽ തളർന്നു പോയ കുടുംബങ്ങളെ സ്മരിച്ചു …
രാഗ നാട്യ വിസ്മയങ്ങൾ പൂത്തുലഞ്ഞ് യുക്മ ഓണവസന്തം 2021
രാഗ നാട്യ വിസ്മയങ്ങൾ പൂത്തുലഞ്ഞ് യുക്മ  ഓണവസന്തം 2021
കുര്യൻ ജോർജ് (ഓണാവസന്തം യു കെ ഇവൻ്റ് ഓർഗനൈസർ): രാഗ നാട്യ വിസ്മയ പുഷ്പങ്ങൾ പൂത്തുലഞ്ഞ് , പ്രേക്ഷക മനസ്സുകളിൽ ഓണാരവങ്ങൾ തീർത്ത യുക്മയുടെ പ്രഥമ ഓണാഘോഷ പരിപാടി ഓണവസന്തം – 2021 അവിസ്മരണീയമായി. മെഗാ തിരുവാതിരയും പാട്ടും നൃത്തവും ചെണ്ടമേളവുമായി മൂന്ന് മണിക്കൂർ നീണ്ട് നിന്ന കലാപരിപാടികൾ യുക്മ ഫേസ്ബുക്ക് പേജിലൂടെയും മനോരമ യുട്യൂബ് …
നോട്ടിങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷന് നവ നേതൃത്വം
നോട്ടിങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷന് നവ നേതൃത്വം
ബെന്നി ജോസഫ്: യുകെയിലെ ആദ്യകാല മലയാളി അസ്സോസിയേഷനുകളിൽ ഒന്നും അംഗസംഖ്യകൊണ്ട് മുനിരയിലുള്ളതുമായ നോട്ടിങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷന് പുതിയ യുവ നേതൃത്വം. കോവിഡ് മൂലം പ്രതിസന്ധിയിലായിരുന്ന നോട്ടിങ്ഹാം മലയാളികളിൽ ആവേശത്തിന്റെ പുത്തനുർവ്വു സമ്മാനിച്ചുകൊണ്ട് നോട്ടിങ്ഹാം മലയാളികളുടെ ഐക്യത്തിന്റെ പ്രതീകമായ NMCA പുതിയ ഒരു നേതൃത്വത്തിന് കീഴിൽ പ്രവർത്തനമാരംഭിച്ചു. നിലവിലെ യുക്മ ടൂറിസം ക്ലബ് ചെയർമാനായ ശ്രീ …