സ്വന്തം ലേഖകൻ: സൗദിയിലെ വിദേശ നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണവും മാർഗ രേഖയും തയ്യാറാക്കുന്നതിന് മന്ത്രി തല സമിതിക്ക് രൂപം നല്‍കി. തന്ത്രപ്രധാന മേഖലകളെയും രാജ്യ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന സംരഭങ്ങളെ നിയന്ത്രിക്കുകാണ് ലക്ഷ്യം. നിക്ഷേപം സ്വീകരിക്കാവുന്ന പുതിയ മേഖലകളേയും സമിതി കണ്ടെത്തും. രാജ്യത്തേക്കെത്തുന്ന വിദേശ നിക്ഷേപങ്ങളുടെ സ്വഭാവവും രീതിയും പരിഗണിച്ച് മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കാനാണ് മന്ത്രിതല സമിതിക്ക് രൂപം …
സ്വന്തം ലേഖകൻ: ഖത്തറിൽ അഭയം തേടിയ അഫ്ഗാൻ പൗരന്മാരെ കാണാൻ ഇന്ത്യൻ അംബാസഡറെത്തി. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു ഇന്ത്യയുടെ സ്നേഹവും പിന്തുണയും അറിയിക്കാനായി സമ്മാനപ്പൊതികളുമായി അംബാസഡർ ഡോ. ദീപക് മിത്തലും ഭാര്യ അൽപ്ന മിത്തലും ഖത്തർ സർക്കാർ ഒരുക്കിയ ക്യാമ്പിലെത്തിയത്. ഖത്തര്‍ വിദേശകാര്യമന്ത്രി സഹമന്ത്രി ലുല്‍വ അല്‍ കാതിറിെൻറ നേതൃത്വത്തില്‍ അംബാസഡറെയും സംഘത്തെയും സ്വീകരിച്ചു. അഭയാർഥി ക്യാമ്പില്‍ …
സ്വന്തം ലേഖകൻ: ഖത്തറിൻ്റെ സ്നേഹ ചിറകിലേറി പിതാവിനടുത്തേക്ക് മൂന്നു വയസുകാരൻ അഫ്ഗാൻ ബാലൻ പറന്നെത്തി. വ്യക്തിഗത വിവരങ്ങൾ പു റത്തു വിടാനാവാത്തതിനാൽ ബാലനെ മാധ്യമങ്ങൾ കുഞ്ഞ് അലിയെന്നാണ് വിശേഷിപ്പിക്കുന്നത്. താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ രാജ്യം വിടാനായി കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയവര്‍ക്കിടയില്‍ ചാവേർ സ്ഫോടനം നടന്ന ദിവസമാണ് അലിയുടെ ജീവിതം കീഴ്മേൽ മറിഞ്ഞത്. ആള്‍ക്കൂട്ടത്തിനിടയില്‍ ചാവേര്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർ ബബ്ൾ പ്രകാരമുള്ള വിമാന സർവിസുകൾ വർധിപ്പിച്ചത് നിലവിൽ വന്നു. ഇനിമുതൽ എയർ ഇന്ത്യയും ഗൾഫ് എയറും ദിവസം രണ്ട് സർവിസ് വീതം നടത്തും. ബംഗളൂരുവിൽനിന്ന് കൊച്ചി വഴി പുതുതായി ആരംഭിച്ച എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം ബുധനാഴ്ച ബഹ്റൈനിൽ എത്തി. എയർ ഇന്ത്യ ഡൽഹിയിൽനിന്ന് ബഹ്റൈനിലേക്ക് ആഴ്ചയിൽ …
സ്വന്തം ലേഖകൻ: കുവൈത്തിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് പുതിയ നിബന്ധന ഏർപ്പെടുത്തി. പണം കൈമാറിയതുമായി ബന്ധപ്പെട്ട രേഖകൾ കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നതാണ് പുതിയ നിബന്ധന. അടുത്തിടെയായി രാജ്യത്ത് ആഡംബര വാഹന വിൽപ്പനയുടെ മറവിൽ പണം വെളുപ്പിക്കൽ നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത കാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ …
സ്വന്തം ലേഖകൻ: അന്റാര്‍ട്ടിക്ക കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവുമധികം മഞ്ഞുപാളികളുള്ള ഗ്രീന്‍ലാന്‍ഡില്‍ ചരിത്രത്തിലാദ്യമായി മഴ പെയ്തു. മഞ്ഞുപാളികളെ ഏഴിരട്ടിയോളം വേഗത്തില്‍ ഉരുക്കാന്‍ ശേഷിയുണ്ട് ഈ മഴയ്ക്ക്. അത് സമുദ്രനിരപ്പ് ക്രമാതീതമായി കൂട്ടും. കൊച്ചിയും മുംബൈയും അടക്കമുള്ള നമ്മുടെ 12 കടലോര നഗരങ്ങളടക്കം ലോകത്തിലെ പല മേഖലകളും വെള്ളത്തിനടിയിലാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ …
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ പേര് മറന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പറ്റിയ അബദ്ധം കൗതുകമായി. ദാറ്റ് ഫെലോ ഫ്രം ഡൗണ്‍ അണ്ടര്‍ എന്നാണ് മോറിസണെ ബൈഡന്‍ വിശേഷിപ്പിച്ചത്. ബ്രിട്ടനും, അമേരിക്കയും, ഓസ്‌ട്രേലിയയും തമ്മിലുള്ള ഒരു ത്രിരാഷ്ട്ര കരാര്‍ പ്രഖ്യാപന ചടങ്ങിലാണ് സംഭവം. ചടങ്ങിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് പേരെടുത്ത് നന്ദി …
സ്വന്തം ലേഖകൻ: ദിർഹം- രൂപ വിനിമയ നിരക്ക് അപ്‌ഡേറ്റ് ചെയ്തപ്പോൾ ഗൂഗിളിന് പറ്റിയ അബദ്ധം പണിയായത് മലയാളികൾക്ക്. ഇന്നലെ യുഎഇയിലെ മണി എക്‌സ്‌ചേഞ്ചുകൾ മലയാളികളെ കൊണ്ടു നിറഞ്ഞപ്പോഴാണ് ഗൂഗിളിന് പറ്റിയ അമളി പലരും തിരിച്ചറിഞ്ഞത്. ദിർഹത്തിനെതിരേ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞെന്ന അറിയിപ്പാണ് മലയാളികളെയടക്കം എക്‌സ്‌ചേഞ്ചുകളില്ലെത്തിച്ചത്. ഒരു ദിർഹത്തിനു 24.83 രൂപയിലെത്തിയെന്നാണു ഗൂഗിൾ അപ്‌ഡേറ്റ് ചെയ്തത്. …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. പോസിറ്റീവ് ആയവര്‍ തിരുവനന്തപുരം 2143 കോട്ടയം 1702 കോഴിക്കോട് 1680 എറണാകുളം 1645 …
സ്വന്തം ലേഖകൻ: യുകെയിൽ ബൂസ്റ്റർ ഡോസും വാക്സിൻ പാസ്പോർട്ടും ക്വാറൻ്റീനുമായി വിൻ്റർ കോവിഡ് “പ്ലാൻ എ“ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ അവതരിപ്പിച്ചു. മഹാമാരി ഒരു അപകട സാധ്യതയായി തുടരുന്നുവെന്നും അതിനാൽ തന്നെ കൂടുതൽ കരുതലുകൾ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ക്രിസ്തുമസിന് മുൻപ് തന്നെ ദശലക്ഷക്കണക്കിന് ബൂസ്റ്റർ ജാബുകൾ പ്രായമായവർക്ക് നല്കുന്നതിനുളള പദ്ധതിയാണ് ആദ്യ പടി. …