സ്വന്തം ലേഖകൻ: ഇഅ്തർമനാ, തവക്കൽനാ ആപ്പുകളുടെ പരിഷ്കരിച്ച പതിപ്പുകൾ പുറത്തിറക്കിയതായി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. സൗദി അതോറിറ്റി ഫോർ ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസുമായി സഹകരിച്ചാണ് ആപ്പുകൾ പരിഷ്കരിച്ചിരിക്കുന്നത്. രണ്ട് ആപ്പുകളിലൂടെയും പൗരന്മാർക്കും താമസക്കാർക്കും ഉംറക്കും മസ്ജിദുന്നബവി സന്ദർശനത്തിനുമുള്ള അനുമതിപത്രങ്ങൾക്ക് അപേക്ഷിക്കാനും നേടാനും സാധിക്കും. അനുമതിപത്രം കാണൽ തവക്കൽനാ ആപ്പിലൂടെയാക്കിയിട്ടുണ്ട്. മുൻകരുതൽ നടപടികൾ പാലിച്ചും …
സ്വന്തം ലേഖകൻ: ലോക്ക്ഡൗൺ കാലയളവിൽ വിമാന യാത്ര മുടങ്ങിയവർക്കു പണം തിരിച്ചു നൽകാതെ ചില ട്രാവൽ ഏജൻസികൾ. പണം തിരിച്ചുനൽകുകയോ സൗജന്യമായി യാത്രാ തീയതി മാറ്റി നൽകുകയോ ചെയ്യണമെന്ന വ്യോമയാന വകുപ്പിന്റെ നിർദേശമുണ്ടായിട്ടും ഇക്കൂട്ടർ അത് പാലിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. ചില ട്രാവൽ ഏജൻസികളും ഓൺലൈൻ സൈറ്റുകളും പൂട്ടിയതും മാനേജ്മെന്റ് മാറിയതും മൂലം പണം തിരിച്ചുകിട്ടാത്തവരുമുണ്ട്. …
സ്വന്തം ലേഖകൻ: കേരളത്തില്‍ 5063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,240 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.01 ആണ്. ഇതുവരെ ആകെ 1,36,41,881 സാംപിളുകളാണു പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 4750. ചികിത്സയിലായിരുന്ന 2475 പേരുടെ പരിശോധനാഫലം നെഗറ്റീവായി. പോസിറ്റീവായവർ …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബർഗ് പ്രഭുവുമായ (ഡ്യൂക്ക് ഓഫ് എഡിൻബർഗ്) ഫിലിപ് രാജകുമാരൻ (99) അന്തരിച്ചു. 1921 ജൂൺ 10ന് ഗ്രീക്ക്–ഡാനിഷ് രാജകുടുംബത്തിൽ ജനിച്ച ഫിലിപ്, ബ്രിട്ടിഷ് നാവിക സേനാംഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയിൽ പ്രവർത്തിച്ചു. 1947 നവംബർ 20നാണ് ഫിലിപ്പും എലിസബത്തും വിവാഹിതരായത്. ബ്രിട്ടിഷ് രാജ്ഞിയുടെ ഭർത്താവിന് എഡിൻബർഗിലെ …
സ്വന്തം ലേഖകൻ: അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ഇന്ത്യക്കാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായ ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് നോര്‍ത്ത് ആര്‍ലിങ്ടണ്‍ ബറോയിലുള്ള വീട്ടില്‍ ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ നാലുവയസുകാരിയായ മകള്‍ വീടിന്റെ ബാല്‍ക്കണിയില്‍ ഒറ്റയ്ക്കു നിന്ന് കരയുന്നത് ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ …
സ്വന്തം ലേഖകൻ: ഒമാനിലെ രാത്രി യാത്രാ വിലക്കിന് താൽക്കാലിക ഇടവേള. വ്യാഴാഴ്ച മുതൽ റമദാൻ ഒന്നുവരെ രാത്രി ആളുകൾക്ക് പുറത്തിറങ്ങാനും വാഹന സഞ്ചാരത്തിനും അനുമതിയുണ്ടാകും. എന്നാൽ, വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയിരിക്കും റമദാൻ ഒന്ന്. റമദാനിൽ സ്ഥാപനങ്ങളുടെ അടച്ചിടൽ തുടരുന്നതിന് ഒപ്പം യാത്രാ വിലക്ക് പുനരാരംഭിക്കും. രാത്രി ഒമ്പതു മുതൽ പുലർച്ച നാല് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന വിദേശ വിദ്യാലയങ്ങളില്‍ ഓരോ ക്ലാസിലും ഉള്‍ക്കൊള്ളാവുന്ന പരമാവധി കുട്ടികളുടെ എണ്ണത്തില്‍ നിയന്ത്രണം. ഇതുസംബന്ധിച്ചു വിദ്യാഭ്യാസ മന്ത്രാലയം സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ വിഭാഗം അസി.അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുല്‍ മോഹ്സിന്‍ അല്‍ ഹുവായ്ലിയാണ് ഉത്തരവിറക്കിയത്. ഇതനുസരിച്ചു ഇന്ത്യ ഉള്‍പ്പെടെ ഫിലിപ്പിന്‍സ്, പാകിസ്താന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ സ്‌കൂളുകളില്‍ കെജി വിഭാഗത്തില്‍ ഓരോ ക്ലാസ്സിലും 30 …
സ്വന്തം ലേഖകൻ: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പ്രധാനമന്ത്രിക്ക് പിഴയിട്ട് നോര്‍വീജിയന്‍ പോലീസ്. നോര്‍വീജിയ പ്രധാനമന്ത്രി ഏണ സോള്‍ബെഗിനാണ് സാമൂഹ്യ അകലം പാലിക്കുന്നത് അടക്കമുള്ള കോവിഡ് പ്രതിരോധ നടപടികളില്‍ വീഴ്ചവരുത്തിയതിന് പിഴചുമത്തിയത്. ചട്ടം ലംഘിച്ച് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. പ്രധാനമന്ത്രിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തിന് കുടുംബാംഗങ്ങളായ 13 പേരെ ക്ഷണിക്കുകയും ഒരു …
സ്വന്തം ലേഖകൻ: റിയൽ എസ്റ്റേറ്റ് മേഖല വീണ്ടും സജീവമാകുന്നതായി കണക്കുകൾ. ഉപയോഗയോഗ്യമായ വില്ലകൾക്കും പുനർവിൽപ്പന നടത്തുന്നവയ്ക്കും ആവശ്യക്കാരേറിയെന്ന് മേഖലയുമായി ബന്ധപ്പെട്ട രേഖകളും വ്യക്തമാക്കുന്നു. പുനർവിൽപനയിൽ 70% വർധനയാണുള്ളത്. പദ്ധതി പ്രഖ്യാപിച്ചുള്ള (ഓഫ് പ്ലാൻ) സ്ഥല വിൽപനയിൽ 29% ഇടിവുണ്ടായി. 2015 ജൂണിന് ശേഷം ഒരു മാസത്തിനുള്ളിൽ ഇത്രയും വിൽപന നടന്നത് മാർച്ചിലാണ്. ഫെബ്രുവരിയെ അപേക്ഷിച്ച് വിൽപനയിൽ …
സ്വന്തം ലേഖകൻ: രാജ്യത്ത് 18 വയസ് കഴിഞ്ഞ ആർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭീഷണി, പ്രലോഭനം, സമ്മാനങ്ങൾ നൽകൽ തുടങ്ങിയവയിലൂടെ നടത്തുന്ന നിർബ്ബന്ധിത മത പരിവർത്തനങ്ങൾ തടയാൻ നിർദേശിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതം പ്രചരിപ്പിക്കാൻ …