സ്വന്തം ലേഖകന്‍: 500, 1000 നോട്ടുകള്‍ പിന്‍വലിക്കല്‍, നരേന്ദ്ര മോഡിക്ക് പിന്തുണയുമായി ഐശ്വര്യ റായ് രംഗത്ത്. കള്ളപ്പണത്തിനും അഴിമതിയ്ക്കും എതിരായ പ്രധാനമന്ത്രിയുടെ നടപടിയെ അഭിനന്ദിക്കുന്നു എന്നറിയിച്ച ഐശ്വര്യ മാറ്റങ്ങള്‍ എപ്പോഴും സുഖകരമായിരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പൊതുതാത്പര്യവും ഭാവിയും മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ പിന്തുണയ്ക്കമെന്നും ഐശ്വര്യ റായ് ആവശ്യപ്പെട്ടു. നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് …
സ്വന്തം ലേഖകന്‍: ന്യൂസിലന്‍ഡില്‍ ഭൂചലനവും സുനാമിയും, രണ്ടു പേര്‍ മരിച്ചു, തിരമാലകള്‍ മൂന്നു മീറ്റര്‍ വരെ ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍. റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് തൊട്ടുപിന്നാലെ സുനാമിയുമെത്തി. ന്യൂസിലന്‍ഡ് തെക്കന്‍ ദ്വീപായ കെയ്ക്കൂരയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെയാണ് സുനാമി വീശിയടിച്ചത്. കിഴക്കന്‍ തീര നഗരമായ …
സ്വന്തം ലേഖകന്‍: ട്രംപിനും ഇന്ത്യക്കുമിടയിലെ കീറാമുട്ടിയായി എച്ച്1 ബി വിസ, പുതിയ സര്‍ക്കാരിന്റെ നിലപാട് ഉറ്റുനോക്കി ഇന്ത്യന്‍ പ്രവാസികള്‍. ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രധാന പ്രശ്‌നമായി എച്ച്1 ബി വിസ ഉയര്‍ന്നു വന്നേക്കാമെന്ന് അമേരിക്കന്‍ ഹെറിറ്റേജ് ഫൗണ്ടേഷന്‍ അംഗമായ ലിസ കര്‍ടസ് ചൂണ്ടിക്കാട്ടി. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കര്‍ടസ്. …
സ്വന്തം ലേഖകന്‍: ദുരിതപര്‍വം അഞ്ചാം ദിവസം, എടിഎമ്മുകളും കാലി, കറന്‍സി പ്രതിസന്ധി പരിഹരിക്കാന്‍ സമയമെടുക്കും, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ബാങ്കിംഗ് ഇടപാടുകള്‍ സാധാരണ നിലയിലാകുന്നത് വരെ ജനങ്ങള്‍ ക്ഷമ കാണിക്കണമെന്നും പഴയ കറന്‍സി മാറ്റിയെടുക്കുന്നതിന് തിടുക്കം കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പതിനാല് ലക്ഷം കോടി രൂപയുടെ പഴയ കറന്‍സികള്‍ പുറത്തുണ്ട്. ഇത് ഒറ്റ രാത്രി …
സ്വന്തം ലേഖകന്‍: ചൈന പാക് ചരക്ക് ഇടനാഴി യാഥാര്‍ഥ്യമാകുന്നു, വാഹനങ്ങളുടെ ആദ്യത്തെ വ്യൂഹം പാകിസ്താനിലെത്തി. നിര്‍മാണം പുരോഗമിക്കുന്ന ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) യിലൂടെ ചൈനയില്‍നിന്ന് 75 ചരക്കുലോറികള്‍ കഴിഞ്ഞ ദിവസം പാകിസ്താനിലെ ബലൂചിസ്താനിലുള്ള ഗദര്‍ തുറമുഖത്തത്തെി. എത്തിയ ചരക്കുകള്‍, അടുത്ത ദിവസംതന്നെ തുറമുഖത്തുനിന്ന് പുറപ്പെടുന്ന കപ്പലില്‍ ആഫ്രിക്കയിലേക്കും മധ്യേഷ്യയിലേക്കും അയക്കും. സി.പി.ഇ.സിയുടെ ഭാഗമായി …
സ്വന്തം ലേഖകന്‍: ട്രംപ് ഇംപീച്ച് ചെയ്യപ്പെടും, ട്രംപിന്റെ വിജയം പ്രവചിച്ച പ്രഡിക്ഷന്‍ പ്രൊഫസറുടെ പുതിയ പ്രവചനം. ട്രംപിന്റെ വിജയം മുന്‍കൂട്ടി പ്രവചിച്ച പ്രഫസര്‍ അലന്‍ ലിച്ച്മാനാണ് ഇംപീച്ച്‌മെന്റ് നടപടിയിലൂടെ ട്രംപ് പുറത്താക്കപ്പെടുമെന്ന് പറയുന്നത്. കുറ്റവിചാരണയിലൂടെ പ്രസിഡന്റിനെ പുറത്താക്കുന്ന നടപടിയാണ് ഇംപീച്ചമെന്റ്. ഇംപീച്ച്‌മെന്റ് നടപടിയിലൂടെ ട്രംപ് പുറത്തുപോയാല്‍ വൈസ് പ്രസിഡന്റായ മൈക്ക് പെന്‍സോ അല്ലെങ്കില്‍ റിപ്പബ്ലിക്കന്‍ നിരയിലെ …
സ്വന്തം ലേഖകന്‍: പ്രശസ്ത അമേരിക്കന്‍ നടനും ടെലിവിഷന്‍ താരവുമായ റോബര്‍ട്ട് വോണ്‍ അന്തരിച്ചു. 83 വയസുണ്ടായിരുന്ന വോണ്‍ രക്താര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. മാന്‍ ഫ്രം ദ അങ്കിള്‍ എന്ന ടെലിവിഷന്‍ പരമ്പരയിലെ സീക്രട്ട് ഏജന്‍സ് നെപ്പോളിയന്‍ സോളോ എന്ന കലാപാത്രമാണ് വോണിനെ പ്രശസ്തനാക്കിയത്. മാഗ്‌നിഫിഷ്യന്റ് സെവനിലെ ലീ എന്ന കഥാപാത്രവും ഹറസ്റ്റില്‍, കോറോണേഷന്‍ സ്ട്രീറ്റ് …
സ്വന്തം ലേഖകന്‍: തോല്‍വിയുടെ ക്ഷീണം മറക്കാന്‍ ബില്‍ ക്ലിന്റനൊപ്പം അവധിക്കാല ആഘോഷത്തില്‍ ഹിലരി, ചിത്രങ്ങള്‍ പുറത്ത്. ഭര്‍ത്താവ് ബില്‍ ക്ലിന്റണും പ്രിയപ്പെട്ട വളര്‍ത്തു നായ്ക്കള്‍ക്കും ഒപ്പം ന്യൂയോര്‍ക്ക് നഗരത്തിലെ ചെപ്പോക്കിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന ഹിലരിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. തെരഞ്ഞെടുപ്പില്‍ ട്രംപ് അപ്രതീക്ഷിത വിജയം നേടുകയും തെരുവുകളില്‍ ട്രംപിനെതിരേ പ്രതിഷേധം ശക്തമാകുകയും ചെയ്യുന്ന …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനിലെ ജര്‍മ്മന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ താലിബാന്‍ ആക്രമണത്തില്‍ ആറ് പേര്‍ മരിച്ചു. മസര്‍ഇഷരീഫ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കോണ്‍സുലേറ്റിന് നേരെയാണ് താലിബാന്‍ ബോംബാക്രമണം നടത്തിയത്. ആക്രമണത്തില്‍ നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താലിബാന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ സൈന്യം കഴിഞ്ഞയാഴ്ച്ച നടത്തിയ അക്രമങ്ങള്‍ക്ക് പ്രതികാരമായാണ് ഈ ആക്രമെന്ന് താലിബാന്‍ …
സ്വന്തം ലേഖകന്‍: വിഖ്യാത പാട്ടുകാരനും പാട്ടെഴുത്തുകാരനുമായ ലിയോനാര്‍ഡ് കോഹെന്‍ അന്തരിച്ചു. ലോസ് ആഞ്ചലസിലെ വസതിയിലായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ മരണകാരണം വ്യക്തമാക്കിയിട്ടില്ല. സംഗീത ലോകത്തെ ബഹുമുഖ പ്രതിഭയായിരുന്ന കൊഹെന്‍ 1934 സെപ്തംബപര്‍ 21ന് ക്യുബെക് വെസ്റ്റ്മൗണ്ടിലെ ഒരു ജൂത കുടുംബത്തിലാണ് ജനിച്ചത്. സ്പാനീക് സാഹിത്യകാരന്‍ …