സ്വന്തം ലേഖകൻ: കൊറോണ വൈറസ് കേസുകളില്‍ അടുത്തിടെയുണ്ടായ വര്‍ദ്ധനവിന് കാരണം പ്രതിരോധ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതിലെ പൊതുജനങ്ങളുടെ അലസതയാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി മുന്നറിയിപ്പ് നല്കി. ആളുകളുടെ ചലനങ്ങളിലും മനോഭാവങ്ങളിലുമുള്ള മാറ്റങ്ങളും കൊറോണ വൈറസ് കേസുകളുടെ വര്‍ദ്ധനവുമായുള്ള ബന്ധവും ‘ഞെട്ടിക്കുന്നതാണ്” എന്ന് പത്രസമ്മേളനത്തില്‍ സംസാരിച്ച അദ്ദേഹം പറഞ്ഞു. കഴിഞ്ഞ …
സ്വന്തം ലേഖകൻ: ഒമാൻ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും റംസാൻ വ്രതാരംഭം ചൊവ്വാഴ്ച തുടങ്ങും. സൗദിയിൽ മാസപ്പിറവി ദൃശ്യമാകാത്തതിന്റെ അടിസ്ഥാനത്തിൽ റംസാൻ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രീം കോർട്ടും യു.എ.ഇ. മാസപ്പിറവി നിരീക്ഷണ സമിതിയും പ്രഖ്യാപിച്ചു. എന്നാൽ, ഒമാനിൽ ബുധനാഴ്ചയായിരിക്കും വ്രതാരംഭമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച രാജ്യത്ത് മാസപ്പിറവി കാണാത്തതിനെത്തുടർന്നാണ് വ്രതാരംഭം ബുധനാഴ്ചയായിരിക്കുമെന്ന് അധികൃതർ …
സ്വന്തം ലേഖകൻ: ഡ്രൈവറില്ലാതെ സ്വയം നിയന്ത്രിക്കുന്ന വാഹനങ്ങൾ ഉടൻ ദുബായ് റോഡുകളിലും. രണ്ടു വർഷത്തിനകം ഇത്തരത്തിലുള്ള ആദ്യ വാഹനങ്ങൾ നിരത്തിലിറങ്ങും. 2030നുള്ളിൽ 25 ശതമാനം വാഹനങ്ങളും ഡ്രൈവർ രഹിതമാക്കാനാണ് ദുബായ് ലക്ഷ്യമിടുന്നത്. അമേരിക്കക്കുപുറത്ത് ഡ്രൈവറില്ലാ വാഹനങ്ങൾ റോഡിലൂടെ സഞ്ചരിക്കുന്ന ആദ്യ നഗരമാകാൻ തയാറെടുക്കുകയാണ് ദുബായ്. ഡ്രൈവറില്ലാ വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ക്രൂയിസ് എന്ന അമേരിക്കൻ കമ്പനിയുമായി ദുബായ് …
സ്വന്തം ലേഖകൻ: കോവിഡ് രോഗമുക്തി നേടി 8 മാസങ്ങള്‍ക്കു ശേഷവും പത്തില്‍ ഒരാള്‍ക്ക് എങ്കിലും ദീര്‍ഘകാല രോഗലക്ഷണങ്ങള്‍ തുടരുന്നതായി പഠനം. മണവും രുചിയും നഷ്ടമാകുന്നത് ഉള്‍പ്പെടെ തീവ്രമല്ലാത്തതും തീവ്രമായതുമായ നിരവധി ലക്ഷണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് സ്വീഡനിലെ ഡണ്‍ഡേര്‍ഡ് ആശുപത്രിയും കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തി. അത്ര തീവ്രമല്ലാത്ത രീതിയില്‍ കോവിഡ് വന്നു രോഗമുക്തി …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക് 5 വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അന്തിമ അനുമതി ലഭിച്ചു. ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിജിസിഎ) ആണ് അനുമതി നൽകിയത്. മേയ് ആദ്യം മുതൽ വാക്സിൻ രാജ്യത്ത് വിതരണം ചെയ്യും. ഇതോടെ സ്പുട്നിക്കിന് അംഗീകാരം നൽകുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ. സ്പുട്നിക്കിന് അനുമതി നൽകാൻ വിദഗ്ധ സമിതി …
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട്, ചടങ്ങുകളില്‍ മാറ്റമില്ലാതെ തൃശ്ശൂര്‍ പൂരം പ്രൗഡിയോടെ നടത്താന്‍ തീരുമാനം. ജില്ലാ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. പൂരപ്പറമ്പിലെത്തുന്ന 45 വയസിന് മുകളിലുള്ളവര്‍ കോവിഡ് വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പൂരപ്പറമ്പിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പൂരം കാണാനെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. പോലീസ് പരിശോധന കര്‍ക്കശമാക്കും. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഫിലിപ് രാജകുമാരന്റെ മരണം ജീവിതത്തിൽ വലിയ ശൂന്യത സൃഷ്ടിച്ചതായി എലിസബത്ത് രാജ്ഞി. 99 കാരനായ ഭർത്താവ് ഫിലിപ്പിന്റെ മരണം തന്റെ ജീവിതത്തിൽ വലിയ ശൂന്യത സൃഷ്ടിച്ചെന്ന് എലിസബത്ത് രാജ്ഞി പറഞ്ഞതായി മകൻ ആൻഡ്രു മാധ്യമങ്ങളോടു വ്യക്തമാക്കി. ഫിലിപ് രാജകുമാരന്റെ മരണം വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ആൻഡ്രു പറഞ്ഞു. ഇതു വലിയ നഷ്ടമാണ്. രാഷ്ട്രത്തിന്റെ …
സ്വന്തം ലേഖകൻ: ഇരുപതുകാരനായ കറുത്ത വര്ഗക്കാരന് ഡോന്റെ റൈറ്റിനെ പോലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവം നടന്ന മിനിയാപൊളിസില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. കഴിഞ്ഞ വര്‍ഷം മെയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡിനെ വെള്ളക്കാരനായ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്ക മുഴുവന്‍ വലിയ പ്രതിഷേധ സമരങ്ങള്‍ നടന്നിരുന്നു. ഇപ്പോള്‍ …
സ്വന്തം ലേഖകൻ: രാജ്യത്തെ ഭൂഗര്‍ഭ ആണവ കേന്ദ്രമായ നറ്റാന്‍സില്‍ അപ്രതീക്ഷിതമായി വൈദ്യതി നിലച്ച സംഭവത്തില്‍ കടുത്ത പ്രതികരണങ്ങളുമായി ഇറാന്. ആണവ തീവ്രവാദത്തിന്റെ ഭാഗമായാണ് ഈ സംഭവത്തെ കാണുന്നതെന്നും ഇതിനെതിരെ പ്രതികരിക്കാനും നടപടികള്‍ സ്വീകരിക്കാനും തങ്ങള്‍ക്ക് എല്ലാ അവകാശവുമുണ്ടെന്നും ഇറാന് പറഞ്ഞു. അതേസമയം ആരാണ് ഈ സംഭവത്തിന് പിന്നിലെന്നും ഏത് രീതിയിലായിരിക്കും പ്രതികരിക്കുകയെന്നും ഇറാന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. …