സ്വന്തം ലേഖകൻ: ലഹരിക്കേസിൽ ശിക്ഷിക്കപ്പെട്ട് ഖത്തർ സെൻട്രൽ ജയിലിലായിരുന്ന മുംബൈ സ്വദേശികളായ ദമ്പതികൾ നാട്ടിലെത്തി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവർ മുംബൈയിൽ തിരികെ എത്തിയത്. 2019 ജൂലൈയിൽ മധുവിധു ആഘോഷിക്കാൻ ദോഹയിലെത്തിയ ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയുമാണ് ലഹരിമരുന്നു കേസിൽ ദോഹ വിമാനത്താവളത്തിൽ വച്ച് പിടിയിലായത്. ഒനിബയെയും ഭർത്താവിനെയും ബന്ധുവായ തബസ്സും റിയാസ് ഖുറേഷി എന്ന സ്ത്രീ …
സ്വന്തം ലേഖകൻ: ഷാർജ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്ന യാത്രക്കാർക്കുള്ള കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം. ഷാർജ ദുരന്തനിവാരണ സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പുതിയ നിയന്ത്രണം നിലവിൽ വരുന്നതോടെ പി.സി.ആർ പരിശോധനയ്ക്ക് വിധേയമാകേണ്ട സമയം യാത്രയ്ക്ക് മുമ്പ് 72 മണിക്കൂറായി ചുരുങ്ങും. നിലവിൽ 96 മണിക്കൂറിനകം എടുത്ത പി.സി.ആർ പരിശോധനയുടെ ഫലവുമായി ഷാർജയിലേക്ക് യാത്രചെയ്യാമായിരുന്നു. പി.സി.ആര്‍ പരിശോധനയിൽ നെഗറ്റീവായവർക്ക് മാത്രമേ …
സ്വന്തം ലേഖകൻ: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ചാണ് കോടതി തീരുമാനം. സമിതി റിപ്പോര്‍ട്ട് സിബിഐയ്ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്നും കോടതി അറിയിച്ചു. റിപ്പോര്‍ട്ടില്‍ ഗൗരവമേറിയ കണ്ടെത്തലുകളുണ്ടെന്നും കോടതി പറഞ്ഞു. കേരള പോലീസ് നമ്പി നാരായണനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് സിബിഐ …
സ്വന്തം ലേഖകൻ: ജാഗ്രതയും കരുതലും കൈവിട്ടാല്‍ കോവിഡ് രണ്ടാംതരംഗത്തില്‍ മരണനിരക്ക് രാജ്യത്ത് കുതിച്ചുയരുമെന്ന് സൂചന നല്‍കി കണക്കുകള്‍. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നൂറുകണക്കിനുപേരാണ് ദിവസവും കോവിഡ് ബാധിച്ച് മരിക്കുന്നത്. ഡല്‍ഹിയില്‍ ഉള്‍പ്പെടെ പല സ്ഥലത്തും ശ്മശാനങ്ങളില്‍ മൃതദേഹം ദഹിപ്പിക്കാന്‍ അളുകള്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. പൊതുശ്മശാനങ്ങള്‍ നിറഞ്ഞതോടെ മൈതാനങ്ങളില്‍ മൃതദേഹം കൂട്ടത്തോടെ …
സ്വന്തം ലേഖകൻ: ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകൾക്ക് വ്യത്യസ്ത വാക്സിനുകൾ ഉപയോഗിക്കാൻ മിക്സ് ആൻ്റ് മാച്ച് ട്രയലുമായി യുകെ. വാക്സിനുകൾ സംയോജിപ്പിക്കുന്നത് വൈറസിനും അതിന്റെ പുതിയ വകഭേദങ്ങൾക്കുമെതിരെ വിശാലവും ദീർഘകാലം നിലനിൽക്കുന്നതുമായ പ്രതിരോധശേഷി നൽകുകയും വാക്സിൻ റോൾ ഔട്ടിന് കൂടുതൽ ഗുണം നൽകുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. കോം-കോവ് പഠനത്തിൽ പങ്കെടുക്കാൻ 50 വയസ്സിനു മുകളിലുള്ള മുതിർന്നവർക്ക് …
സ്വന്തം ലേഖകൻ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉപയോഗത്തിന് താല്കാലിക വിലക്കേര്‍പ്പെടുത്തി യുഎസ്. വാക്‌സിനെടുത്ത 68 ലക്ഷം പേരിൽ ആറ് പേർക്ക് അപൂര്‍വവും ഗുരുതരവുമായ രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വളരെ അപൂര്‍വമായാണ് ഇത്തരം പ്രതികൂല സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് വാക്‌സിന്‍ ഉപയോഗത്തിന് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ …
സ്വന്തം ലേഖകൻ: രണ്ടു പതിറ്റാണ്ടു നീണ്ട സൈനിക ഇടപെടൽ അവസാനിപ്പിച്ച് അഫ്ഗാനിസ്താനിൽനിന്ന് യു.എസ് സേന പിന്മാറ്റം പൂർണമാക്കാൻ ജോ ബൈഡൻ. 2001ലെ ഭീകരാക്രമണത്തിന്‍റെ 20ാം വാർഷികമായ സെപ്റ്റംബർ 11നകം എല്ലാ സൈനികരെയും പിൻവലിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച നടത്തുമെന്നാണ് സൂചന. 2,500 യു.എസ് സൈനികരാണ് നിലവിൽ അഫ്ഗാനിസ്താനിലുള്ളത്. 7,000 മറ്റു വിദേശ സൈനികരുമുണ്ട്. …
സ്വന്തം ലേഖകൻ: ഇടവേളയ്ക്ക് ശേഷം ഒമാനില്‍ ഇന്നു മുതല്‍ വീണ്ടും രാത്രികാല കർഫ്യൂ. റമസാനില്‍ ഉടനീളം രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ നാലു വരെ ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. വാഹന യാത്രയ്ക്കും വിലക്കുണ്ട്. രാത്രി യാത്രാ വിലക്കില്‍ നിന്നു ചില വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. മൂന്നു ടണ്‍ ഭാരമുള്ള ട്രക്കുകള്‍, ഷിഫ്റ്റ് സംവിധാനത്തിലുള്ള ഫാര്‍മസികള്‍, ആരോഗ്യ …
സ്വന്തം ലേഖകൻ: ലോകത്തെ മുൾമുനയിൽ നിർത്തി സൂയസ് കനാലിൽ കുടുങ്ങിക്കിടന്ന ചരക്കു കപ്പൽ ‘എവർ ഗിവൺ’ രക്ഷപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞെങ്കിലും ഇനിയും ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യാനാകാതെ കുരുക്കിൽ. അന്ന് കാറ്റിൽപെട്ട് മണൽതിട്ടയിലമർന്നാണ് യാത്ര മുടങ്ങിയതെങ്കിൽ ഇത്തവണ കോടതി നേരിട്ട് ഇടപെട്ട് കണ്ടുകെട്ടിയതാണ് വില്ലനായത്. സൂയസ് കനാലിൽ ആറു ദിവസം ചരക്കു കടത്ത് മുടക്കിയ കപ്പൽ ഈജിപ്ത് …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം കണക്കിലെടുത്ത് 10, 12 ക്ലാസുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റിവച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുകയും പത്താം ക്ലാസിലെ പരീക്ഷ റദ്ദാക്കുകയും ചെയ്തു. പത്താം ക്ലാസിൽ ഇതുവരെയുള്ള പ്രകടനമികവ് അടിസ്ഥാനമാക്കി മാർക്കു നൽകും. ഇതിൽ തൃപ്തിയില്ലെങ്കിൽ പിന്നീട് പരീക്ഷ എഴുതാം. കഴിഞ്ഞ വർഷവും പത്താം ക്ലാസിൽ സിബിഎസ്ഇ ഇതേ രീതിയാണ് …