1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎന്‍ അന്താരാഷ്ട്ര ആരോഗ്യ സുരക്ഷാ പട്ടിക പുറത്തുവിട്ടു, ഇന്ത്യ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും പിന്നില്‍ 143 ആം സ്ഥാനത്ത്
യുഎന്‍ അന്താരാഷ്ട്ര ആരോഗ്യ സുരക്ഷാ പട്ടിക പുറത്തുവിട്ടു, ഇന്ത്യ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും പിന്നില്‍ 143 ആം സ്ഥാനത്ത്
സ്വന്തം ലേഖകന്‍: യുഎന്‍ അന്താരാഷ്ട്ര ആരോഗ്യ സുരക്ഷാ പട്ടിക പുറത്തുവിട്ടു, 143 ആം സ്ഥാനത്തുള്ള ഇന്ത്യ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും പിന്നില്‍. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വിദഗ്ദ സംഘം അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യ പിന്നോട്ടടിച്ചത്. ലോക രാജ്യങ്ങളുടെ ആരോഗ്യ സുരക്ഷ സംവിധാന നിലവാരം, മരണ നിരക്ക്, പകര്‍ച്ചാ വ്യാധികള്‍, വൃത്തി, വായു മലിനീകരണം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ പഠന …
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫേല്‍ യുദ്ധ വിമാന കരാര്‍ യാഥാര്‍ഥ്യമായി, 36 റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യക്ക് കൈമാറും
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫേല്‍ യുദ്ധ വിമാന കരാര്‍ യാഥാര്‍ഥ്യമായി, 36 റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യക്ക് കൈമാറും
സ്വന്തം ലേഖകന്‍: ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫേല്‍ യുദ്ധ വിമാന കരാര്‍ യാഥാര്‍ഥ്യമായി, 36 റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യക്ക് കൈമാറും. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിക്ക് ഉള്ളില്‍ നിന്നുകൊണ്ട് 150 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്കു മിസൈല്‍ അയയ്ക്കാന്‍ കഴിയുന്നതാണ് റാഫേല്‍ വിമാനങ്ങള്‍. 58,750 കോടി രൂപ (788 കോടി യൂറോ) യുടേതാണ് കരാര്‍. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും ഫ്രഞ്ച് …
സിറിയന്‍ അഭയാര്‍ഥി ബാലനുവേണ്ടി ന്യൂയോര്‍ക്കിലെ ആറു വയസുകാരന്‍ ഒബാമക്ക് എഴുതിയ കത്ത് തരംഗമാകുന്നു
സിറിയന്‍ അഭയാര്‍ഥി ബാലനുവേണ്ടി ന്യൂയോര്‍ക്കിലെ ആറു വയസുകാരന്‍ ഒബാമക്ക് എഴുതിയ കത്ത് തരംഗമാകുന്നു
സ്വന്തം ലേഖകന്‍: സിറിയന്‍ അഭയാര്‍ഥി ബാലനുവേണ്ടി ന്യൂയോര്‍ക്കിലെ ആറു വയസുകാരന്‍ ഒബാമക്ക് എഴുതിയ കത്ത് തരംഗമാകുന്നു. ന്യൂയോര്‍ക്കില്‍നിന്ന് ആറു വയസുള്ള അലക്‌സ് എന്ന കുട്ടി അയച്ച കത്താണ് വൈറ്റ്ഹൗസ് പ്രസിദ്ധീകരണത്തിനു നല്‍കിയത്. ഇതിന്റെ വീഡിയോ അറുപതിനായിരത്തിലധികം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. സിറിയയില്‍ ബോംബാക്രമണത്തില്‍ പരിക്കേറ്റ് ദേഹമാസകലം പൊടികൊണ്ടുമൂടി മുറിവേറ്റ നിലയില്‍ ആംബുലന്‍സില്‍ ഇരിക്കുന്ന ഒമ്‌റാന്‍ …
കാബൂളിലെ കശാപ്പുകാരന് അഫ്ഗാന്‍ സര്‍ക്കാരിന്റെ മാപ്പ്, കരാറിനെതിരെ കാബൂളില്‍ വന്‍ പ്രതിഷേധം
കാബൂളിലെ കശാപ്പുകാരന് അഫ്ഗാന്‍ സര്‍ക്കാരിന്റെ മാപ്പ്, കരാറിനെതിരെ കാബൂളില്‍ വന്‍ പ്രതിഷേധം
സ്വന്തം ലേഖകന്‍: കാബൂളിലെ കശാപ്പുകാരന് അഫ്ഗാന്‍ സര്‍ക്കാരിന്റെ മാപ്പ്, കരാറിനെതിരെ കാബൂളില്‍ വന്‍ പ്രതിഷേധം. കശാപ്പുകാരന്‍ എന്ന് അറിയപ്പെടുന്ന ഇസ്‌ലാമിസ്റ്റുകളുടെ തലവന്‍ ഗുല്‍ബുദ്ദീന്‍ ഹെക്മത്യാര്‍ക്കു മാപ്പു നല്‍കിയ അഫ്ഗാന്‍ സര്‍ക്കാരിന്റെ നടപടിയാണ് പ്രതിഷേധം ആളിക്കത്താന്‍ കാരണമായത്. അഫ്ഗാന്‍ സര്‍ക്കാരും ഹെക്മത്യാര്‍ ഗ്രൂപ്പുമായി ഇന്നലെയാണ് കരാര്‍ ഒപ്പുവച്ചത്. ഈ സമാധാന കരാര്‍ പ്രകാരം ഹെക്മത്യാറുടെ നേതൃത്വത്തിലുള്ള ഹെസ്ബ് …
വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ ജീവനുണ്ടോ? രഹസ്യം തിങ്കളാഴ്ച പുറത്തുവിടുമെന്ന് നാസ
വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ ജീവനുണ്ടോ? രഹസ്യം തിങ്കളാഴ്ച പുറത്തുവിടുമെന്ന് നാസ
സ്വന്തം ലേഖകന്‍: വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ ജീവനുണ്ടോ? രഹസ്യം തിങ്കളാഴ്ച പുറത്തുവിടുമെന്ന് നാസ. സൗരയൂധത്തില്‍ ജീവന്‍ ഉണ്ടാകാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന വ്യാഴത്തിന്റെ ഉപഗ്രഹം യൂറോപ്പയെക്കുറിച്ച് ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയില്‍നിന്ന് ലഭിച്ച പുതിയ വിവരങ്ങളാണ് തിങ്കളാഴ്ച നാസ പുറത്തുവിടുക. യൂറോപ്പയുടെ ഉപരിതലത്തിലുള്ള കട്ടികൂടിയ മഞ്ഞുപാളികള്‍ക്കടിയില്‍ സമുദ്രം ഒളിഞ്ഞിരിപ്പുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെയെങ്കില്‍ അവിടെ സൂക്ഷ്മജീവികളുണ്ടാവാന്‍ സാധ്യതയുണ്ടെന്നും …
ഇന്റര്‍നെറ്റിലെ വ്യാജ വാര്‍ത്തക്ക് ഇരയായി ഗായിക എസ് ജാനകി, വ്യാജ മരണവാര്‍ത്തയെ തുടര്‍ന്ന് ആദരാഞ്ജലികളുടെ പ്രളയം
ഇന്റര്‍നെറ്റിലെ വ്യാജ വാര്‍ത്തക്ക് ഇരയായി ഗായിക എസ് ജാനകി, വ്യാജ മരണവാര്‍ത്തയെ തുടര്‍ന്ന് ആദരാഞ്ജലികളുടെ പ്രളയം
സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റിലെ വ്യാജ വാര്‍ത്തക്ക് ഇരയായി ഗായിക എസ് ജാനകി, വ്യാജ മരണവാര്‍ത്തയെ തുടര്‍ന്ന് ആദരാഞ്ജലികളുടെ പ്രളയം. ഇന്നലെ രാവിലെ മുതലാണ് എസ് ജാനകിയുടെ വ്യാജ മരണവാര്‍ത്ത പ്രചരിച്ചു തുടങ്ങിയത്. ഇതോടെ പ്രിയ ഗായികയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങളും പ്രവഹിച്ചു തുടങ്ങിയിരുന്നു. ഇന്നലെ രാവിലെ മുതല്‍ ജാനകിയുടെ ആരോഗ്യസ്ഥിതി മോശമായെന്നും അവര്‍ മരണപ്പെട്ടുവെന്നുമുള്ള വാര്‍ത്തകള്‍ …
ഉറി ഭീകരാക്രമണം, ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ആക്രമണം നടത്തുമെന്ന അഭ്യൂഹം ശക്തം, പാകിതാനില്‍ വന്‍ യുദ്ധ സന്നാഹം
ഉറി ഭീകരാക്രമണം, ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ആക്രമണം നടത്തുമെന്ന അഭ്യൂഹം ശക്തം, പാകിതാനില്‍ വന്‍ യുദ്ധ സന്നാഹം
സ്വന്തം ലേഖകന്‍: ഉറി ഭീകരാക്രമണം, ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ആക്രമണം നടത്തുമെന്ന അഭ്യൂഹം ശക്തം, പാകിതാനില്‍ വന്‍ യുദ്ധ സന്നാഹം. പാക് വ്യോമസേനയുടെ വിമാനങ്ങള്‍ വടക്കന്‍ മേഖലയില്‍ ശക്തമായ പരിശോധന തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ അധിനിവേശ കശ്മീര്‍ അടക്കമുള്ള മേഖലയിലാണ് വ്യോമസേന പരിശോധന നടക്കുന്നതെന്ന് ഇസ്ലാമാബാദില്‍ നിന്നുള്ള മാധ്യമങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ, …
തുര്‍ക്കിയിലെ ഇസ്രായേല്‍ എംബസിക്കു നേരെ ആക്രമണശ്രമം, ആക്രമിയെ പോലീസ് കീഴ്‌പ്പെടുത്തി, അഭയാര്‍ഥിയെന്ന് സൂചന
തുര്‍ക്കിയിലെ ഇസ്രായേല്‍ എംബസിക്കു നേരെ ആക്രമണശ്രമം, ആക്രമിയെ പോലീസ് കീഴ്‌പ്പെടുത്തി, അഭയാര്‍ഥിയെന്ന് സൂചന
സ്വന്തം ലേഖകന്‍: തുര്‍ക്കിയിലെ ഇസ്രായേല്‍ എംബസിക്കു നേരെ ആക്രമണശ്രമം, ആക്രമിയെ പോലീസ് കീഴ്‌പ്പെടുത്തി. കത്തിയുമായി എത്തിയ ആക്രമിയെ പൊലീസ് നിമിഷങ്ങള്‍ക്കകം കീഴ്‌പ്പെടുത്തിയതായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൊലീസിന്റെ വെടിയേറ്റ് ആക്രമിയുടെ കാലിന് പരിക്കുണ്ട്. സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. ഇയാള്‍ എംബസിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത് എന്തിനെന്ന് പരിശോധിച്ചു വരുകയാണ്. അതേസമയം, രണ്ടുപേര്‍ എംബസിയിലേക്ക് കടക്കാന്‍ …
അഭയാര്‍ഥി പ്രശ്‌നം ലോകം നേരിടുന്ന ഏറ്റവും വലിയ പരീക്ഷണം, ഐക്യരാഷ്ട്ര സഭയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒബാമ
അഭയാര്‍ഥി പ്രശ്‌നം ലോകം നേരിടുന്ന ഏറ്റവും വലിയ പരീക്ഷണം, ഐക്യരാഷ്ട്ര സഭയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒബാമ
സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രശ്‌നം ലോകം നേരിടുന്ന ഏറ്റവും വലിയ പരീക്ഷണം, ഐക്യരാഷ്ട്ര സഭയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒബാമ. അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കുന്നതിനു ലോകരാജ്യങ്ങളുടെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും യു.എന്‍ പൊതുസഭയില്‍ വിടവാങ്ങല്‍ പ്രഭാഷണം നടത്തുകയായിരുന്നു ഒബാമ പറഞ്ഞു. പ്രസിഡന്റ് എന്ന നിലയില്‍ യു.എന്‍ പൊതുസഭയില്‍ ഒബാമയുടെ എട്ടാമത്തെയും അവസാനത്തെയും പ്രഭാഷണമായിരുന്നു ഇത്. അഭയാര്‍ഥി പ്രശ്‌നം …
മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 42 പേര്‍ മരിച്ചു. 155 പേരെ ഈജിപ്ഷ്യന്‍ സേന രക്ഷപ്പെടുത്തി
മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 42 പേര്‍ മരിച്ചു. 155 പേരെ ഈജിപ്ഷ്യന്‍ സേന രക്ഷപ്പെടുത്തി
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 42 പേര്‍ മരിച്ചു. 155 പേരെ ഈജിപ്ഷ്യന്‍ സേന രക്ഷപ്പെടുത്തി. 600 പേരെ കുത്തിനിറച്ച ബോട്ട് ഈജിപ്തിലെ കാഫര്‍ അല്‍ ഷേക്ക് മേഖലയിലാണു മുങ്ങിയത്. ഈജിപ്ത്, സുഡാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ഥികളാണു ബോട്ടിലുണ്ടായിരുന്നത്. ഇവര്‍ സുരക്ഷാ സൈനികരുടെ കണ്ണുവെട്ടിച്ച് ഇറ്റലിയുടെ തീരത്തെത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു …