സ്വന്തം ലേഖകന്‍: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ചാല്‍ നക്ഷത്രങ്ങള്‍ക്ക് അഞ്ച് വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും. 30 വര്‍ഷം പഴക്കമുള്ള ഉപഭോക്തൃ സംരക്ഷണ നിയമം നവീകരിക്കാനായി 2015 രൂപീകരിച്ച് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. മന്ത്രിമാരടങ്ങുന്ന കമ്മിറ്റി ഏപ്രിലില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ദേശം. കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ചതിന് ശേഷം ഉപഭോക്തൃ മന്ത്രാലയവും …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റില്‍നിന്ന് പിന്നോട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്, രണ്ടാം ജനഹിത പരിശോധനയില്ല. രണ്ടാം ഹിതപരിശോധനക്കുള്ള സാധ്യത തള്ളിക്കളഞ്ഞ തെരേസ 2017 ലല്ലാതെ 50 ആം അനുഛേദം പ്രയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയില്ലെന്നും വ്യക്തമാക്കി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതിനെ അനുകൂലിച്ചിരുന്ന തെരേസ പ്രധാനമന്ത്രിയായാല്‍ ബ്രെക്‌സിറ്റ് നടപ്പാക്കുമോ എന്ന് ആശങ്കയുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ബ്രെക്‌സിറ്റ് നടപ്പാക്കാനു തീരുമാനത്തില്‍ …
സ്വന്തം ലേഖകന്‍: തീവ്രവാദ ഭീഷണിയുടെ നിഴലില്‍ ബ്രിട്ടനിലെ പള്ളികള്‍, ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ബ്രിട്ടനില്‍ പള്ളികളില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങളുമായി ഭീകരവിരുദ്ധ വിഭാഗം രംഗത്തെത്തിയത്. സി.സി ടിവി, കാവല്‍ക്കാര്‍ എന്നിങ്ങനെയുള്ള സുരക്ഷാ മാര്‍ഗരേഖകളാണ് പുറത്തിറക്കിയത്. ബ്രിട്ടണിലെ നാഷനല്‍ ചര്‍ച്ച് ട്രസ്റ്റ് മേധാവിയായ നിക്ക് ടോള്‍സണ്‍ മാര്‍ഗരേഖ പ്രകാശനം ചെയ്തു. കഴിഞ്ഞ മാസം …
സ്വന്തം ലേഖകന്‍: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ സെനറ്റ് പുറത്താക്കി, ദേശീയ ബജറ്റില്‍ ക്രമക്കേട് കാട്ടിയതായി ഇംപീച്ച്‌മെന്റ് വിധി. 2014 ല്‍ രാജ്യം ദശാബ്ദത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ നിയമവിരുദ്ധ വായ്പകള്‍ ഉപയോഗിച്ച് ദേശീയ ബജറ്റിലെ ക്രമക്കേടുകള്‍ മറച്ചുവെച്ചുവെന്നാണ് ദില്‍മക്കെതിരായ പ്രധാന ആരോപണം. ആരോപണത്തില്‍ സെനറ്റില്‍ നടന്ന ഇംപീച്ച്‌മെന്റില്‍ 81 സെനറ്റര്‍മാരില്‍ 61 …
സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ പേമാരിയും വെള്ളപ്പൊക്കവും, ട്വിറ്ററില്‍ ഗൗതം ഗംഭീറിന് വീരേന്ദര്‍ സേവാഗിന്റെ ഉരുളക്കുപ്പേരി. രണ്ടു ദിവസമായി ഡല്‍ഹിയില്‍ തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കടുത്ത ഗതാഗതക്കുരുക്കില്‍ വലയുകയാണ് നഗരം. ഇതിനിടെയാണ് ഡല്‍ഹിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഗൗതം ഗംഭീര്‍ ഒരു ആശയം മുന്നോട്ട് വെച്ചു. അധികാരികള്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുന്നില്ല, അതുകൊണ്ട് പൊതുജനം …
സ്വന്തം ലേഖകന്‍: ചൈനയുമായി ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടിന് പാകിസ്താന്‍, ആശങ്കയോടെ ഇന്ത്യ. ആയുധ കയറ്റുമതിയുടെ ഭാഗമായി യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എട്ട് അന്തര്‍വാഹിനികളാണ് ഇടപാടുകളില്‍ ആദ്യത്തേത്. 500 കോടി ചിലവഴിച്ചാണ് പാകിസ്താന്‍ പ്രതിരോധ മന്ത്രാലയം ചൈനയുടെ പക്കല്‍ നിന്ന് അന്തര്‍വാഹിനികള്‍ വാങ്ങുന്നത്. നാവികസേന വിദഗ്ദര്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത അന്തര്‍വാഹനികളെ കൂടാതെ ടൈപ്പ് 039, …
സ്വന്തം ലേഖകന്‍: നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക്, യാത്രക്കാരെ ആകര്‍ഷിക്കാന്‍ പരക്കംപാഞ്ഞ് എയര്‍ഇന്ത്യ, ടിക്കറ്റ് നിരക്ക് കുറക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അശ്വിനി ലോഹാനി എല്ലാ എയര്‍ഇന്ത്യ യൂണിറ്റുകളില്‍നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2022 ഓടെ എയര്‍ ഇന്ത്യയുടെ നഷ്ടം പൂര്‍ണമായും ഇല്ലാതാക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം. നിലവിലെ പ്രശ്‌നങ്ങളില്‍ …
സ്വന്തം ലേഖകന്‍: ജപ്പാനെ വിറപ്പിച്ച് ലയണ്‍റോക് ചുഴലി കൊടുങ്കാറ്റ്, വ്യോമ ഗതാഗതം താളംതെറ്റി, റദ്ദാക്കിയത് 100 ലധികം വിമാനങ്ങള്‍. കൊടുങ്കാറ്റിനെ തുടര്‍ന്ന് തൊഹുകു മേഖലയില്‍ മണ്ണിടിച്ചിലുണ്ടാക്കുമെന്ന് കാലാവസ്ഥാ പഠനവിഭാഗം നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇവിടെ നിന്നും ആയിരക്കണക്കിനുപേരെ ഒഴിപ്പിക്കാനും ശ്രമം തുടങ്ങി. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ് 176 കിലോമീറ്ററോളം ശക്തിപ്രാപിക്കാനും കനത്ത …
സ്വന്തം ലേഖകന്‍: വെള്ളി നേടിയ റഷ്യന്‍ താരം മരുന്നടിച്ചു, 2012 ലണ്ടന്‍ ഒളിമ്പിക്‌സിലെ യോഗേശ്വറിന്റെ വെങ്കലം വെള്ളിയായി. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഗുസ്തി താരം യോഗേശ്വറിന്റെ വെങ്കലമാണ് വെള്ളി മെഡലായി ഉയര്‍ത്തിയത്. യോഗേശ്വര്‍ തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്. 2012 ഗെയിംസില്‍ വെള്ളി നേടിയ റഷ്യന്‍ താരം ബെസിക് കുടുക്കോവ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി ഇസ്ലാമിക് സ്റ്റേറ്റും! കാരണം? യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിനെപ്പോലൊരു എടുത്തു ചാട്ടക്കാരന്റെ കയ്യില്‍ പ്രസിഡന്റ് പദവി എത്തിയാല്‍ നാശത്തിന്റെ പാതയിലേയ്ക്ക് യുഎസിനെ ട്രംപ് നയിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. ട്രംപ് പ്രസിഡന്റ് ആയാല്‍ …