സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തില്‍, ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിച്ച് യുഎസ് കമ്മീഷന്റെ റിപ്പോര്‍ട്ട്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ കീഴിലുള്ള യു.എസ് കമീഷന്‍ ഫോര്‍ ഇന്റര്‍നാഷനല്‍ റിലീജ്യസ് ഫ്രീഡത്തിന്റെ (യു.എസ്.സി.ഐ.ആര്‍.എഫ്) 2015 ലെ റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുള്ളത്. രാജ്യത്തെ ക്രിസ്ത്യന്‍, മുസ്ലിം, സിഖ് വിഭാഗങ്ങള്‍ ഹിന്ദുത്വവാദികളാല്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ഏറിവരുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ പത്രപ്രവര്‍ത്തകരും ബുദ്ധിജീവികളും ഉള്‍പ്പടെ 10 പേര്‍ക്ക് വധഭീഷണി. ഭീഷണി ലഭിച്ചവരില്‍ സര്‍വകലാശാല മേധാവിയും പത്രപ്രവര്‍ത്തകരും ഭരണകക്ഷി നേതാക്കളും ഉള്‍പ്പെടും. വടക്കു പടിഞ്ഞാറന്‍ മേഖലയിലെ നാതോറിലെ പ്രസ് ക്ലബിലേക്കാണ് ആക്രമി സംഘം ഭീഷണി സന്ദേശം അയച്ചത്. ഇസ്ലാമിക് ലിബറേഷന്‍ ഫ്രണ്ട് എന്ന പേരിലാണ് ഭീഷണി പുറപ്പെടുവിച്ചിരിക്കുന്നത്. പട്ടികയിലുള്ളവര്‍ക്ക് സുരക്ഷ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു. …
സ്വന്തം ലേഖകന്‍: ലോക പ്രശസ്ത പര്‍വതാരോഹകന്റേയും കാമറാമാന്റേയും മൃതദേഹങ്ങള്‍ 16 വര്‍ഷങ്ങള്‍ക്കു ശേഷം ഹിമാലയത്തില്‍ കണ്ടെത്തി. പര്‍വ്വതാരോഹകര്‍ക്കിടയിലെ ഇതിഹാസ താരമായിരുന്ന അലക്‌സ് ലോവെ, കാമറാമന്‍ ഡേവിഡ് ബ്രിഡ്‌ജെസ് എന്നിവരുടെ മ്യതദേഹങ്ങളാണ് ഹിമാലയത്തിലെ ശിശപംഗ്മയില്‍ നിന്ന് കണ്ടെത്തിയത്. പര്‍വ്വതാരോഹകരായ ഡേവിഡ് ഗോട്‌ലറും യുലി സേ്റ്റക്കുമാണ് ഇരുവരുടെയും മ്യതദേഹങ്ങള്‍ കണ്ടെത്തിയത്. അലക്‌സ് ലോവെ ഫൗണ്ടേഷന്‍ വെബ്‌സൈറ്റിലുടെ അലക്‌സ് ലോവെയുടെ …
സ്വന്തം ലേഖകന്‍: കേരളത്തെ നടുക്കി പെരുമ്പാവൂരില്‍ നിര്‍ഭയ മാതൃകയില്‍ കൊലപാതകം, സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് നിയമ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. പണിക്ക് പോയ മാതാവ് തിരിച്ച് വീട്ടില്‍ വന്നപ്പോള്‍ മാത്രമാണ് യുവതി കൊല്ലപ്പെട്ട വിവരം അറിയുന്നത്. കൊടും ക്രൂരത നടന്നിട്ടും സമീപവാസികള്‍ ആരും ബഹളമോ കരച്ചിലോ കേട്ടിട്ടില്ലെന്നാണ് പൊലീസിന് …
സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രവാഹത്തില്‍ കുട്ടികളും ഒഴുകുന്നു, കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ എത്തിയത് 88,300 കുട്ടികള്‍. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 14 വയസ്സിന് താഴെയുള്ള 88,300 കുട്ടികള്‍ അഭയം തേടി യൂറോപ്പില്‍ എത്തിയതായി യൂറോപ്യന്‍ യൂനിയന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തം 10 ലക്ഷത്തിലേറെ പേര്‍ കടല്‍ കടന്നതില്‍ കുട്ടികളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി …
സ്വന്തം ലേഖകന്‍: ലിബിയയില്‍ നിന്നുള്ള അഭയാര്‍ഥി ബോട്ട് മുങ്ങി മെഡിറ്ററേനിയനില്‍ നൂറോളം പേരെ കാണാതായി. ലിബിയന്‍ തുറമുഖ നഗരമായ സബ്രതയില്‍ നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട രണ്ട് ബോട്ടുകളാണ് മണിക്കൂറുകള്‍ കഴിഞ്ഞ് ദുരന്തത്തിനിരയായത്. കാണാതായവരില്‍ നവജാത ശിശുവുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഇറ്റാലിയന്‍ സേന ഒരു ബോട്ടിലെ 26 പേരെ രക്ഷപ്പെടുത്തി. ഇതിലുണ്ടായിരുന്ന അവശേഷിച്ച 84 പേരും …
സ്വന്തം ലേഖകന്‍: പതിനാറാം വയസില്‍ കാമുകനു വേണ്ടി സ്വന്തം കുടുംബത്തെ കൊലപ്പെടുത്തിയ ലോകത്തിലെ ഏറ്റവും ക്രൂരയായി യുവതിയുടെ കഥ. ടെക്‌സാസിലെ ഹൈ സെക്യൂരിറ്റി ജയിലായ ഗേറ്റ്‌സ് വില്ലില്‍ എട്ടു വര്‍ഷമായി തടവു ശിക്ഷ അനുഭവിക്കുന്ന, ഇപ്പോള്‍ 22 വയസുള്ള എറീന്‍ കാഫിയാണ് കഥയിലെ നായിക. പതിനാറാം വയസ്സില്‍ അച്ഛനേയും അമ്മയേയും സഹോദരങ്ങളെയും കൊന്നൊടുക്കുകയും വീടിന് തീ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ആദായ നികുതി റിട്ടേണ്‍ നല്‍കുന്നത് വെറും ഒരു ശതമാനം മാത്രമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട 20122013 സാമ്പത്തിക വര്‍ഷത്തിലെ നികുതി സംബന്ധിച്ച വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്. സുതാര്യതാ നയത്തിന്റെ ഭാഗമായി കഴിഞ്ഞ 15 വര്‍ഷത്തെ ടാക്‌സ് ഡാറ്റയാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. 2012 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2.87 കോടി …
സ്വന്തം ലേഖകന്‍: കൊടുംചൂടില്‍ വെനസ്വേല ചുട്ടുപൊള്ളുന്നു, പുതുക്കിയ സമയക്രമം നിലവില്‍ വന്നു. എല്‍നിനോ പ്രതിഭാസം മൂലം കൊടും വരള്‍ച്ചയുടെ പിടിയിലായ വെനസ്വേല കൊടുംചൂടിലെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ ദേശീയ അടിസ്ഥാന സമയം അര മണിക്കൂര്‍ മുന്നോട്ടാക്കുകയായിരുന്നു. എല്‍നിനോയുടെ പിടിയില്‍ വരണ്ടുണങ്ങുകയാണ് രാജ്യത്തെ അണക്കെട്ടുകള്‍. വൈദ്യുതി ഉല്‍പ്പദനത്തിന്റെ മൂന്നില്‍ രണ്ടും സംഭാവനചെയ്യുന്ന അണക്കെട്ടുകളുടെ അടിത്തട്ട് തെളിഞ്ഞുതുടങ്ങി. വൈദ്യുതി …
സ്വന്തം ലേഖകന്‍: ചൈനക്കും ജപ്പാനുമിടയില്‍ മഞ്ഞുരുകുന്നു, നാലു വര്‍ഷത്തിനു ശേഷം ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ചൈനയിലെത്തിയ ജപ്പാന്റെ മന്ത്രി ഫൂമിയോ കിഷിഡ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി ദീര്‍ഘനേരം സംഭാഷണം നടത്തി. ചരിത്രത്തെ ആദരിച്ചും സംഘര്‍ഷത്തേക്കാള്‍ സഹകരണത്തിന് ഊന്നല്‍ നല്കിയും വേണം ഉഭയബന്ധങ്ങള്‍ എന്നു കിഷിഡോ പറഞ്ഞു. പിന്നീടു കിഷിഡോ ചൈനീസ് …