സ്വന്തം ലേഖകന്‍: പൂര്‍ണമായും സ്വര്‍ണം പൂശിയ കാര്‍ ദുബായില്‍ പ്രദര്‍ശനത്തിന്, വില 10 ലക്ഷം ഡോളര്‍. ദുബായില്‍ നടക്കുന്ന ഓട്ടോമെക്കാനിക് 2016 വാഹന പ്രദര്‍ശനത്തിലാണ് ‘ഗോഡ്‌സില്ല’ എന്ന് പേരിട്ട കാര്‍ പ്രദര്‍ശനത്തിനായി വച്ചിരിക്കുന്നത്. നിസാന്റെ ആര്‍35 ജി.ടിആര്‍ കാറാണ് കുല്‍ റേസിങ് എന്ന കമ്പനി മാറ്റംവരുത്തി അവതരിപ്പിച്ചിരിക്കുന്നത്. കലകാരനായ തകാഹികോ ഇസാവയുടെയും കുല്‍ റേസിങ്ങിലെ മറ്റു …
സ്വന്തം ലേഖകന്‍: ചതുരാകൃതിയിലുള്ള ചക്രവുമായി ലാന്റ് ചെയ്ത ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം അധികൃതരേയും പൈലറ്റിനേയും ഞെട്ടിച്ചു. വെള്ളിയാഴ്ച ഹോങ്കോങ്ങില്‍ നിന്നത്തെിയ ബ്രിട്ടീഷ് എയര്‍വേസിന്റെ എ380 സൂപ്പര്‍ജംബോ വിമാനമാണ് ചതുരാകൃതിയിലുള്ള ടയറുകളുമായി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ ഇറങ്ങിയത്. വിമാനം പുറപ്പെടുന്ന സമയത്തുതന്നെ പൈലറ്റിനു ടയറിന്റെ മര്‍ദത്തില്‍ വ്യതിയാനങ്ങളുള്ളതായി മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും യാത്ര തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ടയറിന്റെ ഈ …
സ്വന്തം ലേഖകന്‍: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു, ഡല്‍ഹി സ്വദേശി ടിനാ ദാബിക്ക് ഒന്നാം റാങ്ക്, ആദ്യ പത്തില്‍ മലയാളികളില്ല. യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ (യു.പി.എ.സി) ഫലം പ്രഖ്യാപിച്ചപ്പോള്‍ ഡല്‍ഹി സ്വദേശി ടിന ദാബി, കശ്മീര്‍ സ്വദേശി അത്താര്‍ ആമിര്‍ ഉല്‍ ഷാഫിഖാന്‍, ഡല്‍ഹി സ്വദേശി ജസ്മീത് സിങ് സദ്ദു, ആര്‍ത്തിക ശുക്ല, …
സ്വന്തം ലേഖകന്‍: ചൈനയിലെ മണ്ണിടിച്ചില്‍ ദുരന്തം, മരണം 34 ആയി, കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു. തെക്കുകിഴക്കന്‍ ചൈനയിലെ ഒരു ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. മണ്ണിനടിയില്‍ നിന്ന് രണ്ടു പേരെ ജീവനോടെ രക്ഷപ്പെടുത്താനും കഴിഞ്ഞു. മേഖലയില്‍ കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. …
സ്വന്തം ലേഖകന്‍: തലയിടിച്ചു വീണ എഴുപതുകാരിക്ക് ഇരുപതു വര്‍ഷത്തിനു ശേഷം കാഴ്ച തിരിച്ചുകിട്ടി. ഫ്‌ളോറിഡയിലെ മേരി ആന്‍ ഫ്രാന്‍കോയാണ് കാഴ്ച തിരിച്ചുപിടിച്ച് വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചിരിക്കുന്നത്. 1993 ല്‍ കാറപകടത്തില്‍ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ട തന്റെ കണ്ണില്‍ ഇരുട്ടല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ലെന്ന് മേരി ആന്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ആഗസ്തിലാണ് മേരി ആന്‍ വീടിനകത്ത് കാല്‍തെറ്റി വീണത്. പിന്‍ഭാഗം …
സ്വന്തം ലേഖകന്‍: ബ്രസീല്‍ പ്രസിഡന്റ് ദില്‍മാ റുസഫിന് പുതുശ്വാസം, ഇംപീച്ച്‌മെന്റ് നടപടികള്‍ റദ്ദാക്കി സ്പീക്കറുടെ ഉത്തരവ്. റുസഫിനെതിരേയുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ റദ്ദാക്കിക്കൊണ്ട് അധോസഭയുടെ ഇടക്കാല സ്പീക്കര്‍ വാല്‍ദിര്‍ മരാന്‍ഹോയാണ് ഉത്തരവു പുറപ്പെടുവിച്ചത്. എന്നാല്‍ ഇതോടെ ബ്രസീലിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അധോസഭ വന്‍ഭൂരിപക്ഷത്തോടെ പാസാക്കിയ ഇംപീച്ച്‌മെന്റ് ശുപാര്‍ശയിന്മേല്‍ സെനറ്റില്‍ ഇന്ന് വോട്ടിംഗ് …
സ്വന്തം ലേഖകന്‍: കാനഡയില്‍ എണ്ണ നഗരമായ ഫോര്‍ട്ട് മക്മറയെ കാട്ടുതീ ചാമ്പലാക്കി, എണ്ണ ഉല്പാദനം നിര്‍ത്തിവച്ചു. ലോകത്തെ ഏറ്റവും വലിയ മൂന്നാത്തെ എണ്ണ ശേഖരമുള്ള ഫോര്‍ട് മക്മറെയെ കാട്ടുതീ ആഹരിച്ചതോടെ കാനഡയുടെ സമ്പദ് വ്യവസ്ഥ സമീപകാലത്തെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണ്. ദിവസങ്ങളായി തുടരുന്ന കാട്ടുതീയില്‍ വീടും കിടപ്പാടവും നഷ്ടപ്പെട്ട പതിനായിരങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുകയായി ശതകോടികള്‍ …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ അംഗത്വം, ബ്രിട്ടന്‍ ഹിതപരിശോധനയുടെ ചൂടിലേക്ക്. ജൂണ്‍ 23 നാണ് രാജ്യം യൂണിയനില്‍ തുടരുന്നതു സംബന്ധിച്ച തീരുമാനമെടുക്കാനായി ഹിതപരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസം, യൂറോപ്യന്‍ യൂനിയനില്‍ തന്നെ തുടരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ തന്നെ രംഗത്തെത്തിയിരുന്നു. ബ്രിട്ടന്‍ യൂനിയനില്‍നിന്ന് വേര്‍പെടുന്നതോടെ, അത് രാജ്യത്തിന്റെ സുരക്ഷയെ അവതാളത്തിലാക്കുമെന്നാണ് കാമറണ്‍ പറഞ്ഞത്. …
സ്വന്തം ലേഖകന്‍: കാനഡയില്‍ കാട്ടുതീ ജനവാസ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുന്നു, കൈയ്യില്‍ കിട്ടിയതുമായി ജനങ്ങളുടെ കൂട്ട പലായനം. അതേസമയം ആല്‍ബര്‍ട്ടയില്‍ ജനവാസകേന്ദ്രങ്ങളെ ചാമ്പലാക്കി ഒരാഴ്ചയായി പടരുന്ന കാട്ടുതീ അണയ്ക്കാന്‍ മാസങ്ങള്‍ വേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മതിയായ മഴ ലഭിക്കാത്തതാണു തീ അണക്കുന്നതിന് പ്രധാന വെല്ലുവിളി. കഴിഞ്ഞ ഞായറാഴ്ച രണ്ട് ഹെക്ടറില്‍ കത്തിപ്പടര്‍ന്ന തീ രണ്ടുമണിക്കൂറിനകം 60 …
സ്വന്തം ലേഖകന്‍: ലണ്ടന്റെ പ്രഥമ മുസ്ലീം മേയര്‍ക്കു നേരെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വംശീയ അധിക്ഷേപം. ലേബര്‍ പാര്‍ട്ടി നേതാവും ലണ്ടന്റെ ചരിത്രത്തിലെ ആദ്യ മുസ്ലീം വംശജനായ മേയറുമായ സാദിഖ് ഖാനാണ് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനിടെ തീവ്ര വലതുപക്ഷ നേതാവായ പോള്‍ ഗോള്‍ഡിങാണ് പുറം തിരിഞ്ഞു നിന്ന് അദ്ദേഹത്തെ അധിക്ഷേപിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ …