സ്വന്തം ലേഖകന്‍: ഗാന്ധിജിയുടെ പേരക്കുട്ടി കനുഭായ് ഡല്‍ഹിയിലെ വൃദ്ധ സദനത്തില്‍ അന്തേവാസി. കടല്‍ത്തീരത്തു നടക്കുന്ന ഗാന്ധിജിയുടെ വടിയുടെ അറ്റത്തു പിടിച്ചു അദ്ദേഹത്തെ മുന്നോട്ടു നയിക്കുന്ന കൊച്ചു കുട്ടിയുടെ ചിത്രം പ്രശസ്തമാണ്. ഗാന്ധിജിയുടെ മകന്‍ രാംദാസിന്റേയും ഭാര്യ നിര്‍മലയുടെയും മകന്‍ കനുഭായ് ആയിരുന്നു രാഷ്ട്ര പിതാവിനു വഴികാട്ടിയ ആ കുട്ടി. വര്‍ഷങ്ങള്‍ക്കു ശേഷം 87 ആം വയസില്‍ …
സ്വന്തം ലേഖകന്‍: വെനിസ്വലയില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ, സര്‍ക്കാര്‍ ആടിയുലയുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വലയില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ രണ്ടു മാസത്തെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇടതുപക്ഷത്തിന് പ്രാമുഖ്യമുള്ള സര്‍ക്കാര്‍ താഴെയിറങ്ങണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. സര്‍ക്കാരിനെ മറിച്ചിടാന്‍ ആഭ്യന്തരശക്തികളും യു.എസും ശ്രമിക്കുകയാണെന്ന് പ്രസിഡന്റ് മഡുറോ ആരോപിച്ചു. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് …
സ്വന്തം ലേഖകന്‍: ലോക സമാധാനത്തിനായി രക്തസാക്ഷികളായ 124 പേര്‍ക്ക് യുഎന്നിന്റെ ആദരം, പട്ടികയില്‍ അഞ്ച് ഇന്ത്യക്കാരും. നാലു സമാധാന പാലകരും ഒരു സിവിലിയനുമുള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരാണ് യുഎന്നിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എല്ലാവരും കഴിഞ്ഞ വര്‍ഷത്തെ യു.എന്‍ സമാധാന ദൗത്യത്തില്‍ പങ്കെടുത്തവരാണ്. ഇവര്‍ക്ക് മരണാനന്തര ബഹുമതിയായി പുരസ്‌കാരം നല്‍കി ആദരിക്കും.ഹെഡ്‌കോണ്‍സ്റ്റബ്ള്‍ ശുഭ്കരണ്‍ യാദവ്, റൈഫ്ള്‍മാന്‍ മനീഷ് മാലിക്, …
സ്വന്തം ലേഖകന്‍: ജര്‍മ്മനിയില്‍ അഭയാര്‍ഥി കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നിരവധി അഭയാര്‍ഥി കേന്ദ്രങ്ങളാണ് ജര്‍മ്മനിയില്‍ അടുത്തിടെ അഗ്‌നിക്കിരയായത്. രാജ്യത്ത് യുവജനങ്ങള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന കുടിയേറ്റ വിരുദ്ധ മനോഭാവത്തിന്റെ സൂചനയായാണ് ഇത്തരം സംഭവങ്ങളെ നിരീക്ഷകര്‍ കാണുന്നത്. ഈ വര്‍ഷം മാത്രം 45 തവണയാണ് വിവിധ അഭയാര്‍ഥി കേന്ദ്രങ്ങള്‍ തീവെപ്പിനിരയായതെന്ന് പൊലീസ് മേധാവി ഹോല്‍ഗെര്‍ മെഞ്ച് …
സ്വന്തം ലേഖകന്‍: കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്, രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെ വോട്ടു ചെയ്യാം. ആറു മണിക്ക് വോട്ടിംഗ് അവസാനിക്കുമ്പോള്‍ വരിയില്‍ നില്‍ക്കുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. സംസ്ഥാനത്താകെ പ്രശ്‌ന സാധ്യതാ ബൂത്തുകള്‍ 3,176 എണ്ണമുണ്ടെന്നും കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലായി 119 പോളിങ് സ്‌റ്റേഷനുകള്‍ക്കു മാവോയിസ്റ്റ് …
സ്വന്തം ലേഖകന്‍: പത്തു വര്‍ഷം മുമ്പ് മകളെ കൊന്നവരെ സമൂഹ മാധ്യമങ്ങളിലൂടെ പിന്തുടര്‍ന്ന് അകത്താക്കിയ കാലിഫോര്‍ണിയക്കാരി അമ്മയുടെ കഥ. യുഎസിലെ കാലിഫോര്‍ണിയ സ്വദേശിയായ ബലിന്ദാ ലേന്നിന്റെ ജീവിത കഥയാണ് ഹോളിവുഡ് സിനിമകളെപ്പോലും അതിശയിക്കുന്നത്. പത്തു വര്‍ഷം നീണ്ട തെരച്ചിലിനൊടുവില്‍ മകളെ വെടിവെച്ചു കൊന്ന അക്രമി സംഘത്തെ മുഴുവന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പിന്തുടര്‍ന്ന് ഇവര്‍ ജയിലാക്കുകയായിരുന്നു. വെള്ളിയാഴ്ച അവശേഷിച്ച …
സ്വന്തം ലേഖകന്‍: മൂന്നു മാസത്തിനിടെ പലസ്തീനില്‍ 25 കുറ്റികള്‍ കൊല്ലപ്പെട്ടതായി യൂണിസെഫ്, ഇസ്രയേല്‍ സൈന്യം പ്രതിക്കൂട്ടില്‍. കുട്ടികളില്‍ ഭൂരിപക്ഷവും ഇസ്രയേലി സൈനികരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 വര്‍ഷത്തെ അവസാന മൂന്നു മാസങ്ങളിലെ കണക്കാണിത്. ഏകദേശം 1300 കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറുസലേമിലുമാണ് കുട്ടികള്‍ ഏറെയും കൊല്ലപ്പെട്ടത്. 12–17 പ്രായമുള്ള …
സ്വന്തം ലേഖകന്‍: ഈജിപ്ത് ബ്രിട്ടന്റെ പുതിയ സുഹൃത്ത്, ആയുധകൈമാറ്റത്തിലും ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിലും സഹകരിക്കും. ഈജിപ്തിലേക്ക് ആയുധ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ബ്രിട്ടന്‍ തയാറെടുക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതു ശരിവച്ചുകൊണ്ട് ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായി കൈറോയിലെ ബ്രിട്ടീഷ് എംബസി അറിയിച്ചു. ബ്രിട്ടന്‍ പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ലെഫ്. ജനറല്‍ ടോം ബെക്കറ്റ് ആയിരുന്നു ചര്‍ച്ചകള്‍ക്ക് നേതൃത്വം …
സ്വന്തം ലേഖകന്‍: മൂന്നു പ്രമുഖ മേഖലകളില്‍ക്കൂടി സൗദിവല്‍ക്കരണം വ്യാപിപ്പിച്ച് സൗദി സര്‍ക്കാര്‍. ടെലികോം മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കിയതിനു തൊട്ടുപിന്നാലെ സൗദിയിലെ ആരോഗ്യ, ഊര്‍ജ മേഖലകളിലും ഹോട്ടലുകളും പാര്‍പ്പിടസമുച്ചയങ്ങളും ഉള്‍പ്പെട്ട ആതിഥേയ മേഖലയിലുമാണ് സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുക. ഘട്ടം ഘട്ടമായാണ് ഈ മൂന്നു മേഖലകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കുകയെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ആതിഥേയ മേഖലയില്‍ …
സ്വന്തം ലേഖകന്‍: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികനെ വിട്ടയച്ചില്ലെങ്കില്‍ മോദിയുടെ രഹസ്യ സംഭാഷണം പുറത്തുവിടുമെന്ന് വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കോപ്ടര്‍ ഇടപാടിലെ തെളിവന്വേഷിച്ച് നരേന്ദ്ര മോദി നടത്തിയ രഹസ്യ സംഭാഷണം ഇറ്റലി പുറത്തു വിടുമെന്ന് ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേല്‍ ഭീഷണി മുഴക്കി. മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ നാവികനെ വിട്ടയക്കാന്‍ തയാറായില്ലെങ്കില്‍ സന്തോഷകരമല്ലാത്ത …